രജനികാന്തിന്റെ പേട്ടയ്ക്ക് എട്ടിന്റെ പണി കൊടുത്ത് സെന്‍സര്‍ബോര്‍ഡ്‌

20

സ്‌റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പേട്ട’.

പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. രജനിയെ നായകനാക്കി ഒരു കൂട്ടം രജനി ആരാധകർ ഒരുക്കുന്ന ചിത്രമാണ് പേട്ട.

Advertisements

ചെറുപ്പം മുതൽക്കേ രജനി ആരാധകനായ കാർത്തിക് സുബ്ബരാജിന്റെ സ്വപ്ന സിനിമ കൂടിയാണിത്. എല്ലാ പണികളും തീർത്ത് ചിത്രം സെൻസർ ടേബിളിലെത്തിയപ്പോൾ സിനിമയ്ക് നേരിടേണ്ടി വന്നത് ആറ് കട്ടുകളും മ്യൂട്ട് ഡയലോഗും.

ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിലെ ആറ് രംഗങ്ങളാണ് കട്ട് ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.

കൂടാതെ ചിത്രത്തിലെ ചില സംഭാഷണങ്ങളും മ്യൂട്ട് ചെയ്യാനാണ് ബോർഡിന്റെ നിർദ്ദേശം. ചിത്രത്തിന്റെ ആകെ ദൈർഘ്യം 2മണിക്കൂർ 52മിനിറ്റാണ്.

രജനികാന്ത് നായകനാവുന്ന ചിത്രത്തിൽ സിമ്രാനും തൃഷയുമാണ് നായികമാരായെത്തുന്നത്. വിക്രം വേദ എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയുടെ മാസ് വില്ലനായിരിക്കും പേട്ടയിലേത്.

ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ധിഖി,​ സംവിധായകനും നടനുമായ ശശികുമാർ,​ ബോബി സിംഹ,​തുടങ്ങി വൻ താരനിരയാണ് പേട്ടയിൽ അണിനിരക്കുന്നത്.

ഏറെ കാലമായി കാത്തിരിക്കുന്ന രജനി മാസ് ചിത്രമായിരിക്കും പേട്ട എന്ന് സംവിധായകൻ കാ‌ർത്തിക് സുബ്ബരാജ് ഓഡിയോ റിലീസിംഗ് ചടങ്ങിൽ പറഞ്ഞിരുന്നു. പൊങ്കൽ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

Advertisement