രണ്ട് വ്യക്തികൾ തമ്മിൽ അല്ലേ, മതങ്ങൾ തമ്മിലല്ലല്ലോ വിവാഹം കഴിക്കുന്നത്; മകന്റെ മതം വിവാഹത്തിന് മുൻപ് തന്നെ തീരുമാനിച്ചതാണ്: ടോഷും ചന്ദ്ര ലക്ഷ്മണും പറയുന്നു

212

ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയൽ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണൻ. സീരിയൽ നടൻ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമൺ വിവാഹം കഴിച്ചിരിക്കുന്നത്.

അതേ സമയം ആരാധകർക്ക് ഇടയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹങ്ങളിൽ ഒന്നായിരുന്നു ചന്ദ്ര ലക്ഷ്മണിന്റേയും സീരിയൽ താരം ടോഷ് ക്രിസ്റ്റിയുടേയും വിവഹം

Advertisements

തന്നെ മനസിലാക്കുന്ന, തന്റെ തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഇടയിലാണ് ചന്ദ്ര ടോഷിനെ കണ്ടുമുട്ടുന്നതും പ്രണയത്തിൽ ആകുന്നതും.

ALSO READ- ആശുപത്രിയിൽ നിന്ന് ഇറങ്ങി ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണ്; ആശുപത്രിയിൽ കിടന്നപ്പോൾ സഹായിച്ചത് ബാലസാർ; നന്ദിയോടെ മോളി കണ്ണമാലി

ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത സീരിയലിന്റെ സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നത്. ഇപ്പോൾ സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേർന്നാണ്. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇക്കഴിഞ്ഞ നവംബറിൽ ഇരുവരും വിവാഹിതരായത്. ഇരുവർക്കും ഈയടുത്ത് ഒരു കുഞ്ഞും പിറന്നിരുന്നു.

ഇപ്പോഴിതാ, വിവാഹത്തെ കുറിച്ചും കുഞ്ഞിന്റെ മതത്തെ കുറിച്ചും തുറന്നുപറയുകയാണ് ചന്ദ്ര ലക്ഷ്മണും ടോഷും. തങ്ങളുടെ വിവാഹം രണ്ട് വിശ്വാസത്തിലുള്ള കാര്യങ്ങൾ ചേർത്ത് നടത്തിയ കസ്റ്റമൈസ് വെഡിങ്. ജാതി മത വിശ്വാസങ്ങൾ ഇല്ലാതെ ഒരു മാതൃകയാവുക എന്ന തരത്തിൽ വിശ്വസിച്ച് നടത്തിയ കല്യാണം ഒന്നും അല്ലെന്നും താരങ്ങൾ പറയുകയാണ്.

ALSO READ-ബോളിവുഡ് ഭരിക്കാൻ ദുൽഖർ സൽമാൻ; കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ എത്തുക കരൺ ജോഹർ ചിത്രത്തിൽ!

രണ്ട് പേരും വളർന്നു വന്ന ഒരു പശ്ചാത്തലം ഉണ്ടെന്നും അതൊന്നും മറക്കാതെയും മാറാതെയും അതിനെ ബഹുമാനിച്ച് മുൻപോട്ട് പോകാം എന്നാണ് തീരുമാനിച്ചത്. രണ്ട് പേർക്കും തങ്ങളുടേതായ വിശ്വാസം ഉണ്ടെന്നും അതിനനുസരിച്ച് തങ്ങൾ പരസ്പരം സ്പേസ് നൽകിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.

രണ്ട് മതങ്ങൾ തമ്മിൽ അല്ലല്ലോ രണ്ട് വ്യക്തികൾ തമ്മിൽ അല്ലെ വിവാഹം കഴിക്കുന്നതെന്നും ഇരുവരും പറയുന്നു. കൂടാതെ, മോൻ വളർന്നു വരുമ്പോൾ തങ്ങൾ തങ്ങളുടെ മതത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുമെന്നും അവൻ തീരുമാനിക്കട്ടെ ബാക്കി കാര്യങ്ങൾ എന്നും ഇരുവരും പറഞ്ഞു.

വിവാഹക്കാര്യം വീട്ടിൽ പറയുന്നതിന് മുൻപ് തന്നെ കുഞ്ഞ് ജനിച്ചാൽ മതത്തിന്റെ കാര്യത്തിൽ എന്തുചെയ്യണമെന്ന് തീരുമാനിച്ചിരുന്നു എന്നും താരങ്ങൾ പറയുന്നു.

Advertisement