ബോളിവുഡ് ഭരിക്കാൻ ദുൽഖർ സൽമാൻ; കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ എത്തുക കരൺ ജോഹർ ചിത്രത്തിൽ!

2221

സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത മികച്ച യുവനടന്മാരിൽ ഒരാളാണ് ദുൽഖർ സൽനാൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അടുത്തിടെ തിയ്യേറ്ററിലെത്തിയ സീതാരാമം എന്ന ദുൽഖർ ചിത്രം വലിയ പ്രേക്ഷകപ്രശംസയാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തതായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത.

Advertisements

ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്യുന്നത്. സിനിമ പ്രഖ്യാപിച്ചത് മുതൽ തന്നെ കിംഗ് ഓഫ് കൊത്ത വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രത്തിലെ ദുൽഖറിന്റെ ലുക്ക് കണ്ട് അമ്പരന്ന ആരാധകർ താരത്തിന്റെ ഇതുവരെ കാണാത്തൊരു മാസ് സിനിമയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ- പ്രണയം വീട്ടിലറിഞ്ഞപ്പോൾ അമ്മ ഉണ്ടാക്കിയത് ഭീ കര പ്ര ശ്‌നങ്ങൾ; ഗർഭിണി ആയിരുന്നപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീർപ്പിട്ടിരുന്നു; സ്ട്രഗിൾ ചെയ്‌തെന്ന് അശ്വതി ശ്രീകാന്ത്

ഹിറ്റുകൾ ഒരുക്കിയ ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം മാറിയ പൊറിഞ്ചു മറിയം ജോസിന് തിരക്കഥയെഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയുടേയും രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണം ദുൽഖർ തന്നെയാണ്. ഇപ്പോഴിതാ സിനിമയുടെ അവസാനത്ത ഷെഡ്യൂളും അവസാനിച്ചിരിക്കുകയാണ്. ഉടനെ ചിത്രം പ്രേക്ഷകരിലെത്തുമെന്നാണ് പ്രതീക്ഷ.

ഇതിനിടെ ദുൽഖർ ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തെത്തുകയാണ്. ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിനൊപ്പം ദുൽഖർ സൽമാൻ ഒരുമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

ALSO READ-ആ സ്വപ്‌നം പൂവണിയുന്നു; സന്തോഷം പങ്കുവെച്ച് സൂരജ് തേലക്കാട്; അഭിനന്ദനവുമായി സോഷ്യൽമീഡിയയും

കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം കരൺ ജോഹർ ചിത്രത്തിലായിരിക്കും ദുൽഖർ അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരൺ ജോഹർ ഇപ്പോൾ രൺവീർ സിംഗും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന റോക്കി ഓർ റാണി പ്രേം കഹാനി എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈ സിനിമയ്ക്ക് ശേഷം കരൺ ജോഹർ-ദുൽഖർ ചിത്രം ആരംഭിച്ചേക്കും എന്നാണ് ബോളിവുഡിൽ നിന്നുള്ള വാർത്ത.

അതേസമയം, സിനിമ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കിംഗ് ഓഫ് കൊത്ത’യ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. കാരൈക്കുടിയിൽ 95 ദിവസം നീണ്ടുനിന്ന ഷെഡ്യൂൾ അടുത്തിടെ പൂർത്തിയായിരുന്നു.

Advertisement