ആശുപത്രിയിൽ നിന്ന് ഇറങ്ങി ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണ്; ആശുപത്രിയിൽ കിടന്നപ്പോൾ സഹായിച്ചത് ബാലസാർ; നന്ദിയോടെ മോളി കണ്ണമാലി

271

ഒരുപിടി മികച്ച സിനമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയാ നടിയാണ് മോളി കണ്ണമാലി. കോമഡി വേഷങ്ങളിലും സഹനടി വേഷങ്ങളുലും ഒക്കെ നടി ഏറെയും അഭിനയിച്ചിട്ടുള്ളത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി കണ്ണമാലി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

തന്റേതായ ശൈലി കൊണ്ട് മിനിസ്‌ക്രീനിൽ ചുവട് ഉറപ്പിച്ച മോളി ചെറിയ വേഷങ്ങളിൽ ബിഗ് സ്‌ക്രീനിലും എത്തുക ആയിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Advertisements

ചികിൽസിക്കാൻ പണമില്ലാത്ത നടയുടെ അവസ്ഥ സാമൂഹ്യ പ്രവർത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സന ആയിരുന്നു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചെത്. ആശുപത്രിയിൽ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് ദിയ സന രംഗത്തെത്തിയത്.

ALSO READ- ബോളിവുഡ് ഭരിക്കാൻ ദുൽഖർ സൽമാൻ; കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ എത്തുക കരൺ ജോഹർ ചിത്രത്തിൽ!

ഇപ്പോഴിതാ തന്റെ അസുഖത്തിൽ നിന്നെല്ലാം കരകയറി തിരികെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് മോളി. തനിക്ക് ആശുപത്രിയിൽ ചികിത്സിക്കാൻ പണം ഇല്ലാതെ വലഞ്ഞപ്പോൾ താരത്തെ പണം നൽകി സഹായിച്ച താരങ്ങളിൽ ഒരആളാണ് നടൻ ബാലയാണ്. തന്നെ അത്യാവശ്യ ഘട്ടത്തിൽ സഹായിച്ച് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്ന ബാലയെ കാണുകയും നന്ദി പറയാൻ എത്തുകയായിരുന്നു മോളി കണ്ണമാലിയും കുടുംബവും.

,molly

ദിവസങ്ങളോളം ഐസിയുവിൽ കിടന്ന തന്റെ ആരോഗ്യം ഇപ്പോഴും പൂർണ്ണമായും പഴയ രീതിയിൽ എത്തിയിട്ടില്ല എങ്കിലും തന്നെ സഹായിച്ച സുമനസിനെ തേടിയെത്തിയിരിക്കുകയാണ് മോളി. മോളി കണ്ണമാലി എത്തിയ വീഡിയോ ബാല തന്നെ പകർത്തിയാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ദൈവത്തിന്റെ അത്ഭുത പ്രവൃത്തി കാണുന്നുവെന്നാണ് ബാല പറയുന്നത്. നിത്യചിലവിനും ചികിത്സയ്ക്കുമായി ചെറിയ തുകയുടെ ചെക്കും ബാല കൈമാറി. മോളി കണ്ണമാലി ബാലയുടെ നന്മയെ കുറിച്ച് സംസാരിക്കുന്നതും വീഡിയോയിലുണ്ട്.

ALSO READ- പ്രണയം വീട്ടിലറിഞ്ഞപ്പോൾ അമ്മ ഉണ്ടാക്കിയത് ഭീ കര പ്ര ശ്‌നങ്ങൾ; ഗർഭിണി ആയിരുന്നപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീർപ്പിട്ടിരുന്നു; സ്ട്രഗിൾ ചെയ്‌തെന്ന് അശ്വതി ശ്രീകാന്ത്

തനിക്ക് ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ല. മര ണത്തെ ശരിക്കും ഞാൻ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ്. ഇപ്പോഴും മക്കൾ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുകയാണ്. മത്സ്യതൊഴിലാളി കുടുംബമാണ് തന്റെതെന്നും ഇപ്പോൾ ഞങ്ങൾ ബാല സാറിന്റെ അടുത്ത് വന്നിരിക്കുകയാണെന്നും മോളി കണ്ണമാലി പറയുന്നു.

ആദ്യം അറ്റാക്ക് വന്നപ്പോൾ എന്റെ പട്ടയം കൊണ്ട് പണയം വെച്ച് ഒരു നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു. കൊറോണ സമയത്ത് വർക്ക് കുറഞ്ഞപ്പോൾ തിരിച്ചടക്കാൻ കഴിയാതെ വന്നപ്പോൾ ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. പതിമൂന്നാം തിയ്യതി ആറ് ലക്ഷം രൂപയോളം അടക്കണമെന്നും ഒരു നിവർത്തിയുമില്ലാതായതോടെ അക്കാര്യം പറയാൻ ബാല സാറിന്റെ അടുത്തേക്ക് വന്നതാണെന്നും മോളി കണ്ണമാലി പറയുന്നു.

കിടപ്പിലായ സമയത്ത് മകൻ ഓടി വന്നപ്പോൾ ഒന്നും നോക്കാതെ ബാല സാർ സഹായിച്ചു. ഇന്ന് ആശുപത്രിയിൽ നിന്ന് ഇറങ്ങി ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണ്, അദ്ദേഹത്തോട് ഒരുപാട് നന്ദി ഉണ്ടെന്നും മോളി കണ്ണമാലി പറയുന്നു.

Advertisement