കോടതിയിലെത്തിയ സരിത ബോധം കെട്ടുവീണു; മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് മുകേഷ് സരിതയോട് ചോദിച്ചു; വെളിപ്പെടുത്തി സംവിധായകന്‍

476

ഒരുകാലത്ത് നടന്‍ മുകേഷിനേക്കാളും കെയ്യില്‍ നിറയെ സിനിമകളും മികച്ച വേഷങ്ങളും ഉണ്ടായിരുന്ന നടിയാണ് സരിത. മുകേഷിനെ വിവാഹം കഴിച്ചതോടെസിനിമയില്‍ നിന്നും വിട്ടു നിന്ന സരിത ഡ്ബിംഗ് ആര്‍ട്ടിസ്റ്റായും തിളങ്ങിയിരുന്നു.

1980 കളില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞ് നിന്ന നടിയാണ് സരിത. നടന്‍ മുകേഷിന്റെ ഭാര്യയായി , മലയാളത്തിന്റെ മരുമകളായി വന്നു കേറിയ താരത്തിന് പക്ഷെ കുടുംബ ജീവിതം വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങീ ഭാഷകളില്‍ 250 ഓളം സിനിമകളില്‍ സരിത അഭിനയിച്ചു. നാല് തവണയാണ് അവരെ തേടി മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചത്. മികച്ച അഭിനേത്രി എന്നതിന് പുറമേ മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് കൂടിയാണവര്‍.

Advertisements

കെ ബാലചന്ദര്‍ സംവിധാനം ചെയ്ത മഞ്ചികി സ്ഥാനം ലേതു എന്ന സിനിമയിലൂടെയാണ് സരിത അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. നഗ്മ, വിജയശാന്തി തുടങ്ങിയ നടിമാര്‍ക്ക് പല സിനിമകളിലും ശബ്ദം നല്‍കിയത് സരിതയാണ്. സരിത വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മലയാള താരം മുകേഷായിരുന്നു സരിതയുടെ ഭര്‍ത്താവ്. ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഇപ്പോള്‍ മക്കള്‍ക്കൊപ്പമാണ് സരിതയുടെ ജീവിതം.

അതേസമയം, സരിതയെ കുറിച്ച് ചെയ്യാറു ബാലു എന്ന സംവിധായകന്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. സരിതയുടെ ആദ്യത്തെ കല്യാണം 16 വയസില്‍ അറിയാന്‍ വയ്യാത്ത പ്രായത്തിലായിരുന്നെന്ന് സംവിധായകന്‍ വെളിപ്പെടുത്തി.

ALSO READ- ഋത്വിക്കിന് കൂട്ടായി ഒരാള്‍ കൂടി വേണമെന്ന് ആഗ്രഹം; അതിനായി ശ്രമങ്ങള്‍ തുടങ്ങി; വെളിപ്പെടുത്തി കെഎല്‍ ബിജു ബ്രോയും കുടുംബവും

പിന്നീടാണ് മലയാളത്തിലെത്തി മുകേഷിന്റെ കൂടെ കുറെ സിനിമകളില്‍ അഭിനയിച്ചത്. ഇരുവരും തമ്മില്‍ പ്രണയ്തതിലായി. രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹവും നടന്നു. വിവാഹം കഴിഞ്ഞ് സരിത മുകേഷിന്റെ കൂടെ കേരളത്തിലേക്ക് പോവുകയായിരുന്നെന്നും സംവിധായകന്‍ പറയുന്നു.

പിന്നീട് ശ്രാവണ്‍, തേജസ് എന്നിങ്ങിനെ രണ്ടു കുട്ടികളും ജനിച്ചു. ആ രണ്ടു കുട്ടികളെയും നോക്കി ഒരു വീട്ടമ്മയായി അവര്‍ വീട്ടില്‍ തന്നെ ഇരുന്നു. പെട്ടെന്നാണ് സഹിക്കാന്‍ വയ്യാത്ത വിധം മനസ്സ് നൊന്ത് സരിത വിവാഹമോചനം ആവശ്യപ്പെട്ടത്. അവര്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച വാര്‍ത്ത തെന്നിന്ത്യന്‍ സിനിമയ്ക്ക് ഒരു അതിശയം തന്നെ ആയിരുന്നെന്നാണ് ബാലു പറയുന്നത്.

മുകേഷും സരിതയും എല്ലാ പരിപാടികള്‍ക്കും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നവര്‍ ആണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് എന്താണ് പറ്റിയത് എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. മുകേഷിനോട് വിവാഹ മോചനത്തിന്റെ കാരണം ചോദിച്ചപ്പോള്‍ അയാളുടെ പേഴ്സണല്‍ ആയ സിനിമ ജീവിതത്തില്‍ സരിത തലയിടുന്നു എന്നാണ് പറഞ്ഞത്.

അന്ന് ഇവര്‍ തമ്മിലുള്ള വഴക്ക് വലിയ വാര്‍ത്ത ആയിരുന്നു. ഇവര്‍ക്കിടയിലെ പ്രശ്‌നം പിന്നീട് വഷളായി. actress
ആ സമയത്ത് മുകേഷ് അവിടെ പോവുകയും സരിതയുമായി ഒന്നിച്ച് മക്കള്‍ക്കുവേണ്ടി ഫോട്ടോ ഒക്കെ എടുക്കുകയും ചെയ്തു. അതിനുശേഷം മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് സരിതയോട് മുകേഷ് വീണ്ടും ചോദിച്ചതായും ഒരു വാര്‍ത്തയുണ്ട്. അതൊന്നും പക്ഷെ ശരിയായില്ലെന്നാണ് ചെയ്യാര്‍ ബാലു പറയുന്നത്.

Advertisement