ചിരിപ്പിയ്ക്കാനും ഒപ്പം പേടിപ്പിയ്ക്കാനും ഒരുങ്ങി വിജയ് സേതുപതിയുടെ ഹൊറർ കോമഡി, ‘അന്നാബെല്ലെ സേതുപതി’ ട്രെയിലർ കാണാം

22

തമിഴ് സിനിമയുടെ മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതിയും ബോളിവുഡ് താരം താപ്‌സി പന്നുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘അന്നാബെല്ലെ സേതുപതി’ എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. ദീപ്ക് സുന്ദരരാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറർ കോമഡിയാണ്.

ALSO READ

Advertisements

ഷക്കീലയ്ക്ക് കൂട്ടായി ഇനി വിധുരാജ് 

യോഗി ബാബു, ജഗപതി ബാബു, രാജേന്ദ്രപ്രസാദ്, രാധിക ശരത്കുമാർ, ദേവദർശിനി, വന്നെല്ല കിഷോർ, ചേതൻ, സുബ്ബു പഞ്ചു, മധുമിത, രാജ സുന്ദരം, സുരേഷ് മേനോൻ, ജോർജ് മേരി ജോൺ മേരി തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

ഗൗതം ജോർജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സുധൻ സുന്ദറാം, ജി ജയറാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രദീപ് ഇ രാഘവാണ് എഡിറ്റർ. ദീപക് സുന്ദർരാജന്റേത് തന്നെയാണ് കഥ.

ALSO READ

ഫാൻസിനെ ഹരംകൊള്ളിച്ച് എസ്തറിന്റെ സൂപ്പർ ഫോട്ടോഷൂട്ട് ; ചിത്രങ്ങൾ കാണാം

എ കുമാർ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ, ദിനേഷ് മാസ്റ്റർ ആണ് ചിത്രത്തിന്റെ കോറിയോഗ്രാഫി നിർവഹിക്കുന്നത്, കൃഷ്ണ കിഷോർ പശ്ചാത്തല സംഗീതം, ആക്ഷൻ ഡയറക്ടർ ദിനേഷ് കാശി, കോസ്റ്റ്യും പല്ലവി സിംഗ്, വിഎഫ്എക്‌സ് മണികണ്ഠൻ ആർ, സൌണ്ട് ടി ഉദയ്കുമാർ എന്നിങ്ങനെയാണ്.

വളരെ രസകരമായ ട്രെയിലർ ഇതിനോടകംതന്നെ വൈറലായിരിയ്ക്കുകയാണ്. സെപ്റ്റംബർ 17ന് ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും.

Advertisement