വിവാഹ മോചന വാർത്തകളോട് സമാന്തയുടെ പ്രതികരണം ഇങ്ങനെ!

65

ഗോസിപ്പ് കോളങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറഞ്ഞു നിൽക്കുന്ന വാർത്തയാണ്, സമാന്തയും നാഗ ചൈതന്യയും തമ്മിൽ വേർപിരിയുന്നു എന്ന്. ഇരുവരുടെയും ദാമ്പത്യത്തിൽ പ്രശ്നമാണെന്നും, വേർപിരിഞ്ഞാണ് താമസം എന്നുമൊക്കെയാണ് ഗോസിപ്പുകൾ വരുന്നത്.

ഇത് സംബന്ധിച്ച സത്യാവസ്ഥ അറിയാൻ ചില മാധ്യമങ്ങൾ സമാന്തയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടി പ്രതികരിയ്ക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഫോൺ വിളിച്ചാൽ എടുക്കാനോ വാർത്തകളോട് പ്രതികരിക്കാനോ സമാന്ത തയ്യാറല്ല.

Advertisements

ALSO READ

ചിരിപ്പിയ്ക്കാനും ഒപ്പം പേടിപ്പിയ്ക്കാനും ഒരുങ്ങി വിജയ് സേതുപതിയുടെ ഹൊറർ കോമഡി, ‘അന്നാബെല്ലെ സേതുപതി’ ട്രെയിലർ കാണാം

സോഷ്യൽ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. അക്കിനേനി എന്ന ഭർത്താവിന്റ കുടുംബ പേര് നടി എടുത്ത് മാറ്റി.

ഇതിന് പിന്നലെ സമാന്തയും നാഗ ചൈതന്യയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി എന്ന വാർത്തകളും വന്നു തുടങ്ങി. ഒഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതേ കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ സമാന്ത തയ്യാറായില്ല. തനിയ്ക്ക് തോന്നുമ്പോൾ മാത്രമേ ഗോസിപ്പുകളോട് പ്രതികരിയ്ക്കൂ എന്നായിരുന്നു നടിയുടെ മറുപടി.

ALSO READ

ഫാൻസിനെ ഹരംകൊള്ളിച്ച് എസ്തറിന്റെ സൂപ്പർ ഫോട്ടോഷൂട്ട് ; ചിത്രങ്ങൾ കാണാം

സമാന്തയുമായി വാട്ട്‌സ് ചാറ്റ് നടത്തിയതിന്റെ പ്രിന്റ് ഇ ടൈംസ് എന്ന മാധ്യമം പുറത്ത് വിട്ടിരുന്നു. ആദ്യം വിളിച്ചപ്പോൾ തിരക്ക് കഴിഞ്ഞ് സംസാരിയ്ക്കാം എന്ന് പറഞ്ഞ നടി പിന്നീട് ഒഴിഞ്ഞു മാറുകയായിരുന്നു എന്നും, നമ്പർ ബ്ലോക്ക ചെയ്തു എന്നുമാണ് അവർ റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.

 

 

Advertisement