ഒത്തിരി സിനിമകള്‍ ചെയ്തു, പക്ഷേ കഥയെല്ലാം ഒന്നുതന്നെ, ശ്രീനിവാസന്റെ സിനിമകളെ ട്രോളി ധ്യാന്‍ ശ്രീനിവാസന്‍

413

മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്റെ മകനായ ധ്യാന്‍ സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്.

Advertisements

തുടര്‍ന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നിവിന്‍ പോളിയും, നയന്‍താരയും മുഖ്യ വേഷത്തില്‍ എത്തിയ ലവ് ആക്ഷന്‍ ഡ്രാമയാണ് ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീടും താരം നിരവധി സിനിമകളാണ് ചെയ്തത്.

Also Read: ഒരു ടവ്വൽ വെച്ച് അത് ചെയ്യാൻ എനിക്ക് താത്പര്യമില്ലായിരുന്നു; സംവിധായകൻ അനുനയിച്ചപ്പോഴാണ് പിന്നീട് ഞാൻ സമ്മതിച്ചത്; വൈറലായി കാജോളിന്റെ വാക്കുകൾ

ഇപ്പോഴിതാ അച്ഛന്‍ ശ്രീനിവാസന്റെ സിനിമകളെ കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അച്ഛന്‍ ഒരേ ബേസിലുള്ള കഥകള്‍ ഉപയോഗിച്ചാണ് ഒത്തിരി സിനിമകള്‍ ചെയ്തതെന്നും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും അടിസ്ഥാനത്തില്‍ ഒന്നുതന്നെയാണെന്നും ധ്യാന്‍ പറയുന്നു.

എന്നാല്‍ ഓരോന്നിന്റെയും കഥാപരിസരം മാറുമ്പോള്‍ എല്ലാം വേറെ വേറെ സിനിമകളായി മാറുകയാണ്. മിഥുനം എന്ന ചിത്രത്തിന്റേയും വെള്ളാനകളുടെ നാടിന്റേയും, സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിന്റെയും കഥ ഒന്നു തന്നെയാണെന്നും ധ്യാന്‍ പറയുന്നു.

Also Read: എന്റെ വിചാരം ഭർത്താവിന് എന്നെ എന്തും പറയാമെന്നാണ്; അന്ന് ചേട്ടൻ അങ്ങനെ ചെയ്തത് എന്തുകൊണ്ടെന്ന് അറിയില്ല; നിസ്സഹായാവസ്ഥ പറഞ്ഞ് നവ്യ നായർ

എല്ലാ ചിത്രത്തിന്റെയും ബേസ് ഒന്നാണ്. അത് കുടുംബമാണെന്നും ക്യാരക്ടേഴ്‌സ് എല്ലാം ഒരുപോലെയാണെന്നും ചിലപ്പോള്‍ ഒരേ നടന്‍ തന്നെയാണ് ഈ കഥാപാത്രങ്ങളെല്ലാം ചെയ്തതെന്നും എന്നാല്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ ഇഷ്യൂസിനെ കുറിച്ച് പറയുന്നുണ്ടെന്നും ധ്യാന്‍ പറയുന്നു.

Advertisement