ദിലീപ് അങ്ങനെ ചെയ്യില്ല; അതിജീവിതയുമായി അടുത്തസൗഹൃദം; അയാൾ കാര്യം നടക്കാതെ വന്നപ്പോൾ സെറ്റിൽ വെച്ച് ഇൻസൾട്ട് ചെയ്തു; വെളിപ്പെടുത്തി ഗീത വിജയൻ

517

സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങി മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നാണ് ഇൻഹരിഹർ നഗർ. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ എന്നിവർ വേഷമിട്ട നാൽവർ സംഘത്തിന്റെ കഥപറഞ്ഞ ചിത്രം ചരിത്ര വിജയം ആയിരുന്നു നേടിയത്. സിനിമയയിലെ നായിക മായ എന്ന കഥാപാത്രമായി വന്ന പുതുമുഖതാരവും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് മറ്റാരുമല്ല ഗീത വിജയൻ എന്ന തൃശ്ശൂർകാരിയായിരുന്നു. 32 വർഷമായി താരം സിനിമാ മേഖലയിൽ എത്തിയിട്ട്. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് ഗീത വിജയൻ.

ഇപ്പോഴിതാ ശ്രീകണ്ഠൻ നായരുടെ ഫ്ലവേഴ്സ് ഒരു കോടിയിലൂടെയാണ് താരം തന്റെ വ്യക്തിപരമായ സന്തോഷങ്ങളും സ്വകാര്യജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നത്. മലേഷ്യയിലാണ് ഗീത വിജയൻ ജനിച്ചത്. അച്ഛൻ മലേഷ്യയിലെ വെറ്റിനറി സർജൻ ആയിരുന്നു. അമ്മ തൃശൂരിലെ കോളേജ് പ്രൊഫസറും. വിവാഹ ശേഷം അമ്മ ജോലി ഉപേക്ഷിച്ച് അച്ഛനൊപ്പം മലേഷ്യയിൽ സെറ്റിലായി. പിന്നീട് മലേഷയിലാണ് ഗീത ജനിച്ചത്. തന്റെ എട്ടാം മാസം തൃശൂരിലെത്തി അമ്മമ്മയുടെ വീട്ടിലാക്കിയെന്നും താരം പറയുന്നു. പിന്നീട് കോളേജ് പഠനകാലത്താണ് സിനിമയിൽ എത്തിയത്.

Advertisements

അതേസമയം, തന#്‌റെ ഇത്രനാളത്തെ സിനിമാ ജീവിത കാലയളവിൽ താൻ മനസിലാക്കിയത് സിനിമാ ഫീൽഡിലെ സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മയെ കുറിച്ചാണെന്ന് താരം പറയുന്നു. തനിക്കും ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗിത വിജയൻ പറയുന്നു.1992ൽ ഒരു സിനിമ ചെയ്യുമ്പോൾ ആ ചിത്രത്തിന്റെ സംവിധായകൻ ാണ് മോശമായി പെരുമാറിയത്. അന്നത്തെ മിക്ക നടിമാരും അയാളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.

ALSO READ- ആഗ്രഹിക്കുന്നത് സീരിയലിൽ നിൽക്കാനല്ല, സിനിമ ചെയ്യാനാണ്; മെന്റൽ സ്‌ട്രെങ്തിന് വേണ്ടി സ്വീകരിച്ചത് പ്രാർഥനയാണ്; വെളിപ്പെടുത്തി ധന്യ മേരി വർഗീസ്

എന്നാൽ ഇയാൾ എന്നോട് ഒരു തരത്തിൽ പെരുമാറുന്നു. കാര്യം നടക്കാതെ വന്നപ്പോൾ സെറ്റിലൊക്കെ ആവശ്യമില്ലാതെ വഴക്ക് പറയും. സീൻ ഒക്കെ നടക്കുമ്പോൾ എല്ലാവരുടേയും മുന്നിൽ വച്ച് ഇൻസൾട്ട് ചെയ്യും. ഞാൻ ആദ്യ ദിവസം തന്നെ നോ പറഞ്ഞിരുന്നു. ഇങ്ങനെ ആണെങ്കിൽ ഈ പ്രോജെക്ട് വിടുകയാണ് എന്ന് പ്രൊഡ്യൂസർ, ഡിസ്ട്രിബ്യുട്ടർ ഉൾപ്പെടെ ഉള്ളവരെ അറിയിച്ചു.

മോശമായി പെരുമാറുന്ന സംവിധായകന്റെ സ്വഭാവത്തെ കുറിച്ച് സിനിമയുടെ നിർമാതാവിനെയും ഡിസ്ട്രിബൂട്ടറെയും ധരിപ്പിച്ചു. അവർ ഇടപ്പെട്ട് സംവിധായകന് താക്കീത് നൽകിയിരുന്നു. എന്നാൽ ഇയാൾ ആ ദേഷ്യം ലോക്കേഷനിൽ വെച്ച് പരസ്യമായി ഇൻസൾട്ട് ചെയ്താണ് തീർത്തത്. ഇതിന്റെ ദേഷ്യത്തിൽ സെറ്റിൽ വച്ച് അയാൾ പലതവണ വഴക്ക് പറയുമായിരുന്നു. സംവിധായകൻ അങ്ങനെ വഴക്ക് പറയുമ്പോൾ തന്നെ എല്ലാവർക്കും കാര്യം മനസ്സിലാകുമെന്നും ഗീതാ വിജയൻ കൂട്ടിച്ചേർത്തു.

അതേസമം, കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിലെ തന്റെ അഭിപ്രായവും താരം വിശദമാക്കുകയാണ്. നടി ആക്രമിച്ച കേസിൽ ദിലീപ് അങ്ങനെ ചെയ്യുമെന്ന് താൻ കരുതുന്നില്ല എന്നാണ് ഗീത വിജയൻ പറഞ്ഞത്. അതിജീവിതയും ദിലീപും അത്രമേൽ സുഹൃത്തുക്കളായിരുന്നു എന്നതാണ് താൻ അങ്ങനെ ചിന്തിക്കാൻ കാരണമെന്നും ഗീത വിജയൻ കൂട്ടിച്ചേർത്തു.

Advertisement