‘മറക്കാൻ ഞാൻ മദർ തെരേസ അല്ല, അവരുടെ കുലപുരുഷനായ ഭർത്താവ് പറഞ്ഞത് നിങ്ങൾക്ക് ശരിക്കും അറിയില്ല’; ലക്ഷ്മിപ്രിയയെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ച് നിമിഷ

139

ബിഗ്‌ബോസ് മലയാളം നാലാം സീസൺ വിജയിയെ കണ്ടെത്തി ഷോ കഴിഞ്ഞ് മത്സരാർത്ഥികൾ പുറത്തെത്തിയെങ്കിലും വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ദിൽഷയുടെ വിജയംവിജയം ഡോ. റോബിന്റെ ഫാൻസിനെ കൂട്ടുപിടിച്ചും ബ്ലെസ്ലിയെ മോശക്കാരനാക്കി ചിത്രീകരിച്ചും ആണെന്ന വിമർശനമാണ് കൂടുതലായും ഉണ്ടായത്. പിന്നീട് റോബിനും ബ്ലെസ്ലിയും തന്നെ തട്ടിക്കളിക്കുകയാണെന്നും ഇനി അവരുമായി വ്യക്തിപരമായി ഒരു ബന്ധവും വച്ചുപുലർത്താൻ താത്പര്യമില്ലെന്നും പറഞ്ഞ് ദിൽഷ തന്നെ രംഗത്തെത്തുകയും ചെയ്തു.

പിന്നാലെ, നിമിഷ റോബിനെ പിന്തുണച്ച് രംഗത്തെത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. കാരണം ഹൗസിന് ഉള്ളിലാകുമ്പോൾ റോബിനുമായി ഏറ്റവുമധികം വഴക്കടിച്ചിരുന്നത് ജാസമിനും നിമിഷയുമ ആയിരുന്നു. എന്നാൽ മൂവരും പുറത്തെത്തിയതിന് പിന്നാലെ പ്രശ്നങ്ങളെല്ലാം പരസ്പരം സംസാരിച്ച് തീർത്ത് സൗഹൃദത്തിലായിരുന്നു. ഇതോടെയാണ് നിമിഷ റോബിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്.

Advertisements

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് ഏ സെക്ഷനിലൂടെ ആരാധകരുമായി സംവദിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നിമിഷ. ബിഗ് ബോസിന് ശേഷം ദിൽഷയുമായും ലക്ഷ്മിപ്രിയയുമായും സംസാരിച്ചിട്ടില്ലെന്നാണ് നിമിഷ വ്യക്തമാക്കുന്നത്.

ALSO READ- ദിലീപ് അങ്ങനെ ചെയ്യില്ല; അതിജീവിതയുമായി അടുത്തസൗഹൃദം; അയാൾ കാര്യം നടക്കാതെ വന്നപ്പോൾ സെറ്റിൽ വെച്ച് ഇൻസൾട്ട് ചെയ്തു; വെളിപ്പെടുത്തി ഗീത വിജയൻ

ലക്ഷ്മി പ്രിയയുമായി ഷോയ്ക്ക് ശേഷം സംസാരിച്ചിട്ടില്ല. എന്നാൽ, അതൊക്കെ ബിഗ് ബോസിൽ നടന്ന കാര്യമല്ല, ഇതൊക്കെ മറന്ന് സ്നേഹം കൊണ്ട് സംസാരിച്ചൂടേ എന്നാണ് ഒരാൾ തിരിച്ച് ചോദിച്ചത്. ഇതിന് ‘അങ്ങനെ മറക്കാൻ ഞാൻ മദർ തെരേസ ഒന്നുമല്ലല്ലോ. അവർ എന്താണെന്ന് നിങ്ങൾക്ക് അറിയില്ല. മാത്രമല്ല അവരുടെ കുലപുരുഷനായ ഭർത്താവ് ഇന്റർവ്യൂവിൽ പറഞ്ഞതെന്താണെന്നും നിങ്ങൾക്ക് അറിയില്ല. എന്റെ സ്നേഹം അത് അർഹിക്കുന്നവർക്ക് മാത്രമേ കൊടുക്കുകയുള്ളൂ’- എന്നാണ് നിമിഷ പൊട്ടിത്തെറിച്ചത്.

ദിൽഷയോടും ബിഗ് ബോസിന് ശേഷം സംസാരിച്ചിട്ടില്ല. റോബിനുമൊന്നിച്ച് ഫോട്ടോ ഇട്ടതിനെ പറ്റിയും ദിൽഷയെക്കാളും ബെറ്ററായി ഒരാളെ കിട്ടുമെന്ന് പറഞ്ഞതിനെ കുറിച്ചും എല്ലാം നിമിഷ പ്രതികരിക്കുന്നുണ്ട്. ‘നീ ഇതിനേക്കാൾ നല്ലത് അർഹിക്കുന്നു റോബിൻ എന്നാണ് നിമിഷ അന്ന് റോബിനോട് പറഞ്ഞത്. റോബിനൊപ്പമുള്ള ചിത്രവും നിമിഷ പങ്കുവച്ചിരുന്നു. ‘എന്തൊക്കെയാണ് ഇന്നലെ രാത്രി കൊണ്ട് ഇവിടെ സംഭവിച്ചത്. ഒരുപാട് കാര്യങ്ങൾ നടന്നു. ദിൽഷയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരും ആരേയും പ്രഷർ ചെയ്ത് ഒരു റിലേഷൻഷിപ്പിലേക്കോ ഒരു വിവാഹത്തിലേക്കോ കൊണ്ടുപോകാൻ പാടില്ല. ഡോ. റോബിൻ എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ ഈ വിഷമാവസ്ഥയിൽ കൂടെ നിൽക്കുന്നു. റോബിനൊപ്പം നിൽക്കുന്നു’- എന്നും നിമിഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിരുന്നു.

ALSO READ- ആഗ്രഹിക്കുന്നത് സീരിയലിൽ നിൽക്കാനല്ല, സിനിമ ചെയ്യാനാണ്; മെന്റൽ സ്‌ട്രെങ്തിന് വേണ്ടി സ്വീകരിച്ചത് പ്രാർഥനയാണ്; വെളിപ്പെടുത്തി ധന്യ മേരി വർഗീസ്

ഇക്കാര്യങ്ങൾ നിമിഷ വീണ്ടും ആവർത്തിച്ചു. ദിൽഷ നോ പറഞ്ഞത് കൊണ്ടല്ല, യേസ് പറഞ്ഞാലും ഞാനിത് തന്നെ പറയുമെന്നും കാരണം റോബിന് അതിലും മികച്ചതിനുള്ള അർഹതയുണ്ടെന്നുമാണ് നിമിഷ പറഞ്ഞത്.

അതേസമയം, എന്നാണ് നിമിഷയുടെ വിവാഹം എന്ന ചോദ്യത്തിന് ‘ആദ്യം ഞാനതിന് പറ്റിയ ഒരാളെ കണ്ട് പിടിക്കട്ടേ’ എന്നായിരുന്നു താരത്തിന്റെ മറുപടി.തനിക്ക് ഇഷ്ടമുണ്ടായിരുന്നെന്ന് നിമിഷ പറഞ്ഞ ആളെ കുറിച്ചും താരം സൂചിപ്പിച്ചു. അദ്ദേഹത്തിൽ നിന്നും ഇനിയും ഒരു മെസേജ് വരുമോന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഞാൻ എന്നാണ് നിമിഷയുടെ വാക്കുകൾ.

സ്‌കൂൾ കാലഘട്ടം ഇഷ്ടമായിരുന്നില്ല എന്നും പലതരത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിരുന്നു എന്നും പറയുകയാണ് നിമിഷ. സ്‌കൂൾ പഠനകാലം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു.

‘സ്ത്രീവിരുദ്ധരായിട്ടുള്ള അധ്യാപകർ, വൃത്തികെട്ടവൾ എന്ന തരത്തിൽ വിദ്യാർഥികളിൽ നിന്നുള്ള കളിയാക്കൽ, ബോഡി ഷെയിമിങ്, 12-15 വയസുള്ള കുട്ടിയോട് വൈകാരികമായി ബാധിക്കുന്ന തരത്തിൽ സംസാരിക്കുകയും മാനസികാരോഗ്യത്തെ വരെ തകർക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്’- എന്നും നിമിഷ വെളിപ്പെടുത്തി.

Advertisement