ടീസര്‍ കണ്ടാലറിയം: കുഞ്ഞിക്കൂനനും, ചാന്തുപൊട്ടും, മായാമോഹിനിയും,പച്ചകുതിരയും സൗണ്ട് തോമയും ഒക്കെ പോലെ ഇതും മിന്നിക്കാനുള്ള വരവാണെന്ന്‌

18

ദിലീപ് ബി ഉണ്ണികൃഷ്ണന്‍ കൂട്ടുക്കെട്ട് ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ എന്നും പരീക്ഷിക്കുന്ന ദിലീപ് എന്ന നടന്റെ മറ്റൊരു വ്യത്യസ്ത കഥാപാത്രം കൂടി ആണ് സിനിമയിലേത്.

Advertisements

സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. വിക്കുള്ള അഭിഭാഷകനായി ദിലീപ് എത്തുന്ന ടീസര്‍ വളരെ രസകരമാണ്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ടീസറിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്.

വില്ലന്‍ എന്ന മികച്ച സിനിമക്ക് ശേഷം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി ഉണ്ട് സിനിമക്ക്.

തികച്ചും നര്‍മത്തില്‍ ചാലിച്ച് ഒരുക്കിയ സിനിമയുടെ ടീസര്‍ നവമാധ്യമങ്ങളില്‍ പോലും വയറല്‍ ആവുകയാണ്.

രാമലീല എന്ന ഹിറ്റ് സിനിമക്ക് ശേഷം ദിലീപ് അഭിഭാഷകന്റെ വേഷത്തില്‍ എത്തുന്ന സിനിമ കൂടി ആണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

ബോക്‌സ് ഓഫീസ് ഹിറ്റുകളുടെ കൂട്ടുകാര്‍ ആയ ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുമ്പോള്‍ ഏറെ പ്രതിക്ഷയില്‍ തന്നെ ആണ് സിനിമ പ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

എക്കാലത്തും മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് ദിലീപ്. കുഞ്ഞിക്കൂനനും, ചാന്തുപൊട്ടും, മായാമോഹിനിയും,പച്ചകുതിരയും സൗണ്ട് തോമയും ഒക്കെ ഇത്രയും കാലം മലയാളി പ്രേക്ഷകര്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായിരുന്നു.

എന്തെങ്കിലും സവിശേഷതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ദിലിപിൂള്ളസാമര്‍ത്ഥ്യത്തിനു തെളിവാണ് ഈ പറഞ്ഞ കഥാപാത്രങ്ങളെല്ലാം.

ഇതാ അത്തരത്തിലുള്ള മറ്റൊരു കഥാപാത്രവുമായി ജനപ്രിയ നായകന്‍ വീണ്ടും. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ദിലീപ് സംസാര വൈകല്യമുള്ള വക്കീലായി എത്തുന്ന പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കില്‍.

പാസഞ്ചര്‍ എന്ന ചിത്രത്തിനുശേഷം ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Advertisement