കേരള ബ്ലാസ്റ്റേഴസ് ഇനിയും കൂപ്പുകുത്തും, സൂപ്പര്‍ താരങ്ങള്‍ കൂട്ടത്തോടെ ടീം വിടുന്നു: ആരാധകര്‍ക്ക് ഞെട്ടല്‍

29

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍തോല്‍വികളുടെ ഭാരം പേറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്.

ടീമിലെ സൂപ്പര്‍ താര പരിവേശമുള്ളവരടക്കം സീസണിന്റെ പാതിവഴിയില്‍ ക്ലബ്ബ് ഉപേക്ഷിച്ച് മറ്റൊരു കൂടില്‍ ഇടം തേടും. സന്ദേഷ് ജിങ്കാന്‍, മലയാളി സൂപ്പര്‍ താരം സികെ വിനീത്, യുവതാരം ഹോളി ചരണ്‍ നര്‍സാണി തുടങ്ങിയവര്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

ഗോള്‍ കീപ്പര്‍ ധീരജ് സിങ്, നവീന്‍ കുമാര്‍ തുടങ്ങിയ താരങ്ങളും കൊമ്പന്മാരെ ഉപേക്ഷിച്ചേക്കും.

ജിങ്കനെ സ്വന്തമാക്കാന്‍ അത്ലറ്റികൊ ഡി കൊല്‍ക്കത്ത, എഫ്‌സി ഗോവ എന്നീ ക്ലബ്ബുകള്‍ രംഗത്തുള്ളതയാണ് സൂചന. ഇതിനോടകം തന്നെ ഇക്കാര്യം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

അനസ് എടത്തൊടിക, ലാക്കിച്ച് പെസിച്ച് തുടങ്ങിയ താരങ്ങളുള്ളപ്പോള്‍ ജിങ്കാന്‍ ടീം വിട്ടാലും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ ശക്തി ചോരില്ല. അതേസമയം, ജിങ്കാന്‍ മികവിലെത്താത്തത് കാരണം കഴിഞ്ഞ മത്സരങ്ങളില്‍ ടീമിന്റെ പ്രതിരോധം ആടിയുലഞ്ഞിരുന്നു.

ബ്ലാസ്റ്റേഴ്‌സുമായി ഒന്നരവര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് ജിങ്കാന്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നത്.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നല്‍കിയ വാഗ്ദാനം നിരസിച്ച ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 2014 മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്തനായ കാവല്‍ക്കാരനാണ് ജിങ്കാന്‍.

അതേസമയം, മലയാളി മുഖമായ സി.കെ.വിനീത് ചെന്നൈയിന്‍ എഫ്‌സിയിലേക്കാണെന്നാണ് സൂചന.

കഴിഞ്ഞ സീസണുകളില്‍ മിന്നും പ്രകടനം കാഴ്ച വച്ച വിനീതിന് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നല്ല രീതിയില്‍ കളിക്കാനായിരുന്നില്ല.

സീസണ്‍ പകുതിയിലേറെ കഴിയുമ്പോഴും രണ്ട് ഗോളുകള്‍ മാത്രമാണ് വിനീതിന് നേടാനായത്. ഹോളിചരണ്‍ നര്‍സാരിയുടെ പ്രകടനം.

12 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോളിന് അസിസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇതോടെയാണ് താരത്തിന്റെ നിലയും പരുങ്ങലിലായത്. ഏഷ്യാകപ്പിന് ശേഷം മൂവരും ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ടാകില്ലെന്നാണ് സൂചന.

Advertisement