ദിലീപിന് ഇന്ന് അമ്പത്തിമൂന്നാം പിറന്നാൾ ; ദിലീപിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ

50

മലയാളികളുടെ ജനപ്രിയതാരം ദിലീപിന് ഇന്ന് അമ്പത്തിമൂന്നാം പിറന്നാൾ. ദിലീപിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും.ഒട്ടേറെ താരങ്ങളാണ് ദിലീപിന് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തുന്നത്. ഉണ്ണി മുകുന്ദൻ, രമേശ് പിഷാരടി, സൈജു കുറുപ്പ്, നാദിർഷ തുടങ്ങിയ താരങ്ങളും ദിലീപിന് പിറന്നാൾ ആശംസിച്ചു.

1968 ഒക്ടോബർ 27-ന് ആലുവയിലാണ് ദിലീപിന്റെ ജനനം. ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള എന്നായിരുന്നു ദിലീപിന്റെ യഥാർത്ഥ പേര്.

Advertisements

ALSO READ

ദർശനയെ ഫോക്കസ് ചെയ്ത് കുറേനേരം ഞങ്ങൾ നോക്കി ഇരുന്നിട്ടുണ്ട് ; ഞാൻ ‘ഹൃദയം’ എഴുതുന്ന സമയത്ത് എനിക്ക് തോന്നി ദർശന ഈ കഥാപാത്രം ചെയ്താൽ അടിപൊളി ആയിരിക്കുമെന്ന് : വിനീത് ശ്രീനിവാസൻ

വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് കടന്നുവന്നത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി.. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു.

ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. മഞ്ജു ദിലീപ് ജനപ്രിയ ജോഡിയായി മാറി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു.

മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളന്റെ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയേറ്ററുകൾ കീഴടക്കി. വിവാദങ്ങൾക്കിടയിൽ ദിലീപ് അഭിനയിച്ച രാമലീല എന്ന ചിത്രത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്‌കാരം ലഭിച്ചു.

ALSO READ

ഇതിൽപരം ഒരു സഹോദരിക്ക് എന്ത് വേണം, മോഹൻലാലിനെ കുറിച്ച് കുറിപ്പുമായി നടി ദുർഗാ കൃഷ്ണ, വൈറലാക്കി ആരാധകർ

മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വേർപിരിയലുമെല്ലാം ഇന്നും മലയാളത്തിൽ ഏറ്റവും ചർച്ചയാവാറുള്ള കാര്യമാണ്. ആദ്യമായി ഒന്നിച്ചഭിനയിച്ചത് മുതൽ പ്രണയത്തിലായ ഇരുവരും അധികം വൈകാതെ വിവാഹം കഴിച്ചു. ഈ ബന്ധം നടത്തുന്നതിന് മഞ്ജുവിന്റെ വീട്ടുകാർക്ക് ഇഷ്ടമില്ലായിരുന്നു. ഈ ബന്ധത്തിൽ മീനാക്ഷി എന്ന പേരിൽ മകളുണ്ട്. വിവാഹം കഴിഞ്ഞ് പതിനാല് വർഷങ്ങൾക്കുള്ളിൽ താരങ്ങൾ വേർപിരിഞ്ഞതും വലിയ വാർത്തയായിയുന്നനു. 2014-ൽ നടി മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തുകയായിരുന്നു.

അതിന് ശേഷം 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മഹാലക്ഷ്മി എന്ന മകളുണ്ട്.

2017 ഫെബ്രുവരി 17-ന് മലയാള സിനിമയിലെ ഒരു പ്രമുഖ സിനിമാനടി വാഹനത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ട കേസിൽ, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10-ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അപ്പോഴെല്ലാം തള്ളിപ്പോവുകയായിരുന്നു. ഒടുവിൽ ഒക്ടോബർ 3-ന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിയ്ക്കുകയായിരുന്നു.

Advertisement