മോഹന്‍ലാലിനും മമ്മൂട്ടിക്കും വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല: പ്രമുഖ സംവിധായകന്‍

21

മികച്ച അഭിനേതാക്കള്‍ എന്ന നിലയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരം കഥാപാത്രങ്ങള്‍ ഒരുക്കാന്‍ മലയാള സിനിമയ്ക്ക് സാധിച്ചിട്ടില്ല എന്നാണ് തനിക്കു തോന്നുന്നത് എന്ന് സംവിധായകന്‍ രഞ്ജിത്.

‘ഇവിടെയുള്ള സംവിധായകരും എഴുത്തുകാരും ശ്രമിച്ചാല്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഇതിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും, അവര്‍ക്ക് മാത്രമല്ല അവര്‍ക്ക് ശേഷം വന്ന നടന്മാര്‍ക്കും സാധിക്കും’ എന്നും രഞ്ജിത് അഭിപ്രായപ്പെട്ടു.

Advertisements

സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ട് താരങ്ങളിലെ അഭിനേതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍, അല്ലാതെ അവരുടെ ആരാധകര്‍ ആവേണ്ടവരല്ല എന്ന് രഞ്ജിത് വ്യക്തമാക്കി.

മോഹന്‍ലാലുമായി വളരെക്കാലമായുള്ള സിനിമാസുഹൃദ് ബന്ധത്തെക്കുറിച്ചും രഞ്ജിത് സംസാരിച്ചു.

തങ്ങള്‍ ഇരുവരും വളരെ സെന്‍സിറ്റിവ് ആണ് എന്നും അക്കാരണം കൊണ്ട് തന്നെ ഇടയ്ക്കിടെ പിണങ്ങുകയും അത് പോലെ തന്നെ ഇണങ്ങുകയും ചെയ്യാറുണ്ട് എന്നും രഞ്ജിത് വെളിപ്പെടുത്തി.

മോഹന്‍ലാലിന്റെ കരിയറിലെ ക്ലാസ്സിക് ചിത്രങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ‘ദേവാസുര’വും ‘മായാമയൂര’വുമെല്ലാം ആദ്യം പിറന്നത് രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ മനസ്സിലാണ്.

അതുപോലെ, മോഹന്‍ലാലിന്റെ കരിയറില്‍ എന്നെന്നും ആഘോഷിക്കപ്പെടുന്ന ‘നരസിംഹ’വും ‘രാവണപ്രഭു’വും പോലെയുള്ള മാസ്സ് പടങ്ങളിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചതും രഞ്ജിത് തന്നെയാണ്.

ക്ലാസ്സിക്കോ മാസ്സോ ആവട്ടെ, ഏത് എക്‌സ്ട്രീമുകളിലേക്ക് പോവേണ്ടി വന്നാലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ സിനിമയെ മുന്നോട്ടു കൊണ്ടു പോവാന്‍ കഴിയും എന്നതു തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ സവിശേഷത.

Advertisement