ചിത്രം നല്ലതാണെങ്കില്‍ ജനങ്ങള്‍ കാണും, മോണ്‍സ്റ്ററിനെ ഓവര്‍ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് സംവിധായകന്‍ വൈശാഖ് പറയുന്നതിങ്ങനെ

121

പുലിമുരുകന്‍ എന്ന ബ്രഹ്‌മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖ് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന, ലക്കിസംങ് എന്ന കേന്ദ്ര കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന മോണ്‍സ്റ്റര്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്.

Advertisements

ഒക്ടോബര്‍ 21 നാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഹണി റോസ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മോണ്‍സ്റ്റര്‍ ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

Also Read: ഇമോഷണല്‍ ആവുന്ന ആളല്ല, പക്ഷേ ആ മൂന്നുപേര്‍ക്കും ഒന്നിച്ച് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം കരഞ്ഞുപോയി, ശ്രീനിവാസനെക്കുറിച്ച് വിമല ടീച്ചര്‍ പറയുന്നു

പലപ്പോഴും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ചിത്രത്തെ മോശമായ രീതിയില്‍ ബാധിച്ചേക്കാം. ഇപ്പോഴിതാ തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിന് താഴെ വന്ന അത്തരത്തിലുള്ള ഒരു കമന്റിന് സംവിധായകന്‍ വൈശാഖ് നല്‍കിയ മറുപടിയുടെ ഒരു സ്‌ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രമായ മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രം ആണെന്ന തരത്തിലായിരുന്നു വൈശാഖിന്റെ പോസ്റ്റിന് താഴെ വന്ന കമന്റ്. തന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ നാണമില്ലേ എന്നായിരുന്നു ഈ കമന്റിന് വൈശാഖ് നല്‍കിയ മറുപടി.

Also Read; മമ്മൂട്ടിയാണ് നായകന്‍ എന്ന് കേട്ടപ്പോള്‍ ഞെട്ടി, ശരിക്കും ആ അവസരം ഒരു ഭാഗ്യമായിരുന്നു, റോഷാക്കിനെക്കുറിച്ച് അമ്മു പറയുന്നു

പല തവണ താന്‍ പറഞ്ഞിട്ടുണ്ട് ഇതൊരു സോംബി പടമല്ല, സാധാരണ ത്രില്ലര്‍ ആണെന്നും എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നിങ്ങള്‍ ഈ ചിത്രത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാലും ചിത്രം നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ കാണുക തന്നെ ചെയ്യുമെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.

Advertisement