ജയറാമല്ല സുരേഷ് ഗോപിയാണ് നായകന്‍ എന്നു പറഞ്ഞു, രാജസേനന്‍ ശരിക്കും ഞെട്ടി, പക്ഷേ ആ ചിത്രം വിജയിച്ചില്ല, മനസ്സുതുറന്ന് നിര്‍മാതാവ്

54

മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ രാജസേനനമായുള്ള കൂട്ടുകെട്ടിലാണ് ജയറാമിന്റെ പല ഹിറ്റ് ചിത്രങ്ങളും പിറന്നത്. സ്ഥിരമായി ജയറാമിനെ നായകനാക്കിയായിരുന്നു രാജസേനന്‍ സിനിമകള്‍ ചെയ്തുകൊണ്ടിരുന്നത്.

Advertisements

ഈ പതിവ് രീതി മാറ്റിപ്പിടിച്ച് സുരേഷ് ഗോപിയെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മേഘസന്ദേശം. ഈ ചിത്രത്തിലേക്ക് ജയറാമിന് പകരം നടന്‍ സുരേഷ് ഗോപി നായകനായി എത്തിയതിനെക്കുറിച്ച് പറയുകയാണ് നിര്‍മാതാവ് കെ രാധാകൃഷ്ണന്‍.

Also Read; ചിത്രം നല്ലതാണെങ്കില്‍ ജനങ്ങള്‍ കാണും, മോണ്‍സ്റ്ററിനെ ഓവര്‍ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് സംവിധായകന്‍ വൈശാഖ് പറയുന്നതിങ്ങനെ

കളിയാട്ടം എന്ന ചിത്രവും നിറവും കഴിഞ്ഞതിന് ശേഷമാണ് ഒരു ചിത്രം ചെയ്താലോ എന്ന് രാജസേനനോട് ചോദിക്കുന്നതെന്നും സാധാരണ സേനന്റെ അടുത്ത് ഏത് പ്രൊഡ്യസര്‍ പോയാലും ജയറാമിന്റെ ഡേറ്റാണ് ചോദിക്കുന്നതെന്നും എന്നാല്‍ താന്‍ സുരേഷ് ഗോപിയെ വെച്ച് പടം ചെയ്യാനാണ് ആലോചിക്കുന്നതെന്ന് പറഞ്ഞുവെന്നും നിര്‍മാതാവ് പറയുന്നു.

ഇത് കേട്ടപ്പോള്‍ രാജസേനന്‍ ഒന്നു ഞെട്ടി. കാരണം പതിവായി ജയറാമിനെ വെച്ച് സിനിമ ചെയ്യുന്ന അദ്ദേഹവും മറ്റൊരാളെ വെച്ച് സിനിമ ചെയ്യാനുള്ള ആലോചനയില്‍ ആയിരുന്നുവെന്നും അങ്ങനെ സുരേഷ് ഗോപിയെ വിളിച്ച് കണ്ടതിന് ശേഷം കഥ പറഞ്ഞുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഇമോഷണല്‍ ആവുന്ന ആളല്ല, പക്ഷേ ആ മൂന്നുപേര്‍ക്കും ഒന്നിച്ച് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം കരഞ്ഞുപോയി, ശ്രീനിവാസനെക്കുറിച്ച് വിമല ടീച്ചര്‍ പറയുന്നു

പക്ഷേ ആ ചിത്രം വലിയ വിജയമായിരുന്നില്ല. പക്ഷേ ആരെയും കുറ്റം പറയാന്‍ പറ്റില്ല. തനിക്ക് ജയറാമിനോട് ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല ജയറാമിനെ വെച്ച് പടം ചെയ്യാതിരുന്നതെന്നും ആ സമയത്ത് സുരേഷ് ഗോപിയോടായിരുന്നു കൂടുതല്‍ അടുപ്പമെന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു.

Advertisement