ഇമോഷണല്‍ ആവുന്ന ആളല്ല, പക്ഷേ ആ മൂന്നുപേര്‍ക്കും ഒന്നിച്ച് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം കരഞ്ഞുപോയി, ശ്രീനിവാസനെക്കുറിച്ച് വിമല ടീച്ചര്‍ പറയുന്നു

98

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് നടന്‍ ശ്രീനിവാസന്‍. അഭിനയം, സംവിധാനം, തിരക്കഥാ രചന, നിര്‍മ്മാണം തുടങ്ങി സിനിമാ മേഖലയില്‍ താരം കൈയ്യൊപ്പ് പതിപ്പിക്കാത്ത ഒരിടം പോലും ബാക്കിയില്ല. എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങിയാണ് താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്.

Advertisements

പ്രേക്ഷകരെ ചിരിപ്പിക്കാനും, അതിനുപരി ചിന്തിപ്പിക്കാനും കഴിവുള്ള നടന്‍ കൂടിയായിരുന്നു ശ്രീനിവാസന്‍. രണ്ട് രാഷ്ട്രീയം ഒരു വീട്ടില്‍ എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് സന്ദേശം എന്ന ചിത്രത്തിലൂടെ കാണിച്ച് ഞെട്ടിച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍.

Also Read: മമ്മൂട്ടിയാണ് നായകന്‍ എന്ന് കേട്ടപ്പോള്‍ ഞെട്ടി, ശരിക്കും ആ അവസരം ഒരു ഭാഗ്യമായിരുന്നു, റോഷാക്കിനെക്കുറിച്ച് അമ്മു പറയുന്നു

പകരം വെയ്ക്കാനില്ലാത്ത പ്രതിഭ കൂടിയാണ് ശ്രീനിവാസന്‍. അധികം പുറത്തിറങ്ങാത്ത താരം അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ശ്രീനിവാസന്‍ വേദിയിലേക്ക് കയറി വന്നപ്പോള്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.

ഇപ്പോഴിതാ മകന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന് അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ ശ്രീനിവാസന്റെ കണ്ണുകള്‍ നിറഞ്ഞതിനെക്കുറിച്ച് പറയുകയാണ് ഭാര്യ വിമല ടീച്ചര്‍. വിനീതിനും, പ്രണവിനും, കല്യാണിക്കും ഒരുമിച്ച് അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ ശ്രീനിവാസന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നുവെന്നും വിമല ടീച്ചര്‍ പറയുന്നു.

Also Read: എന്തൊരു എനര്‍ജി, നമിക്കുന്നു, മഞ്ജുവിന്റെ നൃത്തച്ചുവടുകള്‍ കണ്ട് അമ്പരന്ന് ആരാധകര്‍, പുതിയ ചിത്രത്തിലെ പാട്ട് വൈറല്‍

അദ്ദേഹം ശരിക്കും ഇമോഷണല്‍ ആവുന്ന ഒരാളല്ലെന്നും പഴയ കാര്യങ്ങളെല്ലാം ഓര്‍ത്തിട്ടായിരിക്കാം ഒരുപക്ഷേ ഇമോഷണല്‍ ആയതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിമല പറയുന്നു.

Advertisement