മോദിയെ വിട്ടൊരു കളിയില്ല, അങ്ങനെ ആരും ധരിക്കുകയും വേണ്ട, മനുഷ്യരുടെ മനസ്സറിയുന്ന സുരേഷ് ഗോപി മുഖ്യമന്ത്രിയാവണം, വീണ്ടും ശ്രദ്ധനേടി രാമസിംഹന്റെ വാക്കുകള്‍

3106

ഇന്ന് മലയാളത്തില്‍ അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് രാമസിംഹന്‍. ഒരു സംവിധായകന്‍ എന്നതിലുപരിയായി തന്റെ ചില ശക്തമായ നിലപാടിലൂടെയാണ് അദ്ദേഹം പ്രശസ്തി നേടിയത്.

Advertisements

അതില്‍ ഏറ്റവും പ്രധാനം മതംമാറ്റമായിരുന്നു. അലി അക്ബര്‍ എന്ന അദ്ദേഹം മതംമാറി ഹിന്ദു മതം സ്വീകരിച്ചതും ബിജെപിയില്‍ ചേര്‍ന്നതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ബിജെപിയെ പുകഴ്ത്തി അദ്ദേഹം പലപ്പോഴും രംഗത്തെത്തിയിട്ടുണ്ട്.

Also Read: അതേപ്പറ്റിയുള്ള ചോദ്യം കേട്ടുമടുത്തു, അന്ന് അത് പറയുമ്പോള്‍ ശരിക്കും എനിക്ക് ബോധമില്ലായിരുന്നു, പിന്നല്ലേ സദാചാരബോധം, കിടിലന്‍ മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍

ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബിജെപി വിട്ടിരിക്കുകയാണ് അദ്ദേഹം. സ്വതന്ത്ര അഭിപ്രായങ്ങള്‍ക്ക് പാര്ട്ടിയില്‍ സ്ഥാനമില്ലാത്തതിനാലാണ് ബിജെപി വിട്ടതെന്നും ഒരു കലാകാരന്‍ എന്ന നിലയില്‍ തനിക്ക് പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ പറയേണ്ടി വരുമെന്നും രാമസിംഹന്‍ പറയുന്നു.

ഇപ്പോഴിതാ തന്റെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തി കൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. മോദിജിയുടെ ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ലെന്നും അങ്ങനെ ആരും ധരിക്കുകയും വേണ്ടെന്നുമാണ് രാമസിംഹന്‍ കുറിച്ചത്.

Also Read: നെഞ്ച് എരിച്ചില് പോലെയാണ് തോന്നിയത്, പിന്നെ വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തി, ഐസിയുവിലേക്ക് കയറും മുമ്പ് ബോധം പോയി, പിന്നെ ഒരിക്കലും വന്നില്ല, പ്രിയപ്പെട്ട സുഹൃത്ത് മുരളിയുടെ ഓര്‍മ്മകളില്‍ അലിയാര്‍

മുമ്പ് സുരേഷ് ഗോപിയെ കുറിച്ചും രാമസിംഹന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. പാര്‍ട്ടി നേതൃത്വം സുരേഷ് ഗോപിയെ ഏല്‍പ്പിക്കണമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച അദ്ദേഹം മനുഷ്യത്വമുള്ള ആരെങ്കിലും കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിക്കാണണമെന്ന് പറഞ്ഞു.

അദ്ദേഹത്തിന് മനുഷ്യരുടെ മനസ്സ് തിരിച്ചറിയാനുള്ള കഴിവുണ്ട്. അദ്ദേഹത്തെ കേന്ദ്രം കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിലൂടെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ മുരടിപ്പില്‍ നിന്നൊരു മോചനമുണ്ടാവുമെന്നും സുരേഷ് ഗോപി മുഖ്യമന്ത്രിയാവണമെന്നും അദ്ദേഹത്തെ അങ്ങനെയാണ് കാണുന്നതെന്നും രാമസിംഹന്‍ പറയുന്നു.

Advertisement