സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ദുൽഖർ സൽമാൻ. അതിലുപരി മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ. താരജാഡകൾ ഒന്നും ഇല്ലാതെ തമിഴിലും, മലയാളത്തിലും, ഹിന്ദിയിലുമായി നിറഞ്ഞു നില്ക്കുകയാണ് താരം. ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ആക്ടേഴ്‌സിന്റെ ലിസ്റ്റിലാണ് ഇന്ന് ദുൽഖറിന് സ്ഥാനം. സിനിമക്ക് പുറമേ പ്രമുഖ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം.
ഇപ്പോഴിതാ താരം ജസ്ലീൻ റോയലുമായി ഒന്നിച്ച ആൽബമായ ‘ഹീരിയേ’ വൈറലാവുകയാണ്. ഇതിനിടെയാണ് താൻ സിനിമയിലെ തുടക്കകാലത്ത് താരപുത്രനെന്ന ലേബലിൽ നേരിട്ട പരിഹാസങ്ങളും കുത്തുവാക്കുകളും താരം ഈയടുത്ത് തുറന്നുപറഞ്ഞിരുന്നു. എന്നാൽ ല്ലൊ പരിഹാസങ്ങളേയും കാറ്റിൽപറത്തി സ്വന്തം കഴിവുകൊണ്ട് സിനിമാ ലോകത്ത് ഒരു മേൽവിലാസം ഉണ്ടാക്കി എടുത്തിരിക്കുകയാണ് ദുൽഖർ സൽമാൻ.
ഇപ്പോഴിതാ തനിക്ക് പിതാവ് മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മമ്മൂട്ടിയുടെ തനിയാവർത്തനം എന്ന ചിത്രമാണ് തനിക്ക് ഏറ്റവുമിഷ്ടമെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്.
ALSO READ- തമിഴ് താരം വിശാൽ വിവാഹിതനാകുന്നു; നടി മലയാളികളുടെ പ്രിയപ്പെട്ട നടി ലക്ഷ്മി മേനോൻ?
ആ ചിത്രം കണ്ടാൽ വളരെ സങ്കടം തോന്നുമെന്നും അത്തരമൊരു ചിത്രം ഇതിനുമുൻപ് ഉണ്ടായിട്ടില്ലെന്നും ദുൽഖർ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മമ്മൂട്ടിയുടെ ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളത് ഏതാണെന്നുള്ള ചോദ്യത്തിനായിരുന്നു ദുൽഖറിന്റെ തുറന്നുപറച്ചിൽ.
ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ: ‘വാപ്പിച്ചിയുടെ ചിത്രങ്ങളിൽനിന്നും ഏറ്റവും ഇഷ്ടമുള്ളത് നോക്കി തെരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിൽനിന്നും ഒരെണ്ണം തെരഞ്ഞെടുക്കുക എന്നുള്ളത് അതിലും ബുദ്ധിമുട്ടാണ്.’
‘ വാപ്പിച്ചിയുടെ തനിയാവർത്തനം എന്ന ചിത്രം കണ്ടാൽ വളരെ സങ്കടം തോന്നും. അതിനുമുൻപ് അത്തരത്തിലൊരു ചിത്രം ഉണ്ടായിട്ടില്ല. ആ ചിത്രത്തിന് ശേഷം അതുപോലൊരു സിനിമ ഉണ്ടായിട്ടില്ലെന്നുള്ളതാണ് സത്യം.’- എന്നും ദുൽഖർ പറയുന്നു.
കൂടാതെ ഈ അഭിമുഖത്തിൽ അദ്ദേഹം മുതിർന്ന നടിമാരെപ്പറ്റിയും സംസാരിച്ചു. തനിക്ക് കജോളിന്റെ കൂടെ വർക്ക് ചെയ്യാൻ വളരെ ആഗ്രഹമുണ്ടെന്നും കജോൾ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി തനിക്ക് വളരെ ഇഷ്ടമാണെന്നുമാണ് ദുൽഖർ പറയുന്നത്. കാജോളിന്റെ കഥാപാത്രത്തിന്റെ എല്ലാ ഇമോഷനുകളും നമുക്ക് ശരിക്കും മനസിലാക്കാൻ കഴിയും. പുള്ളിക്കാരി ചിരിക്കുന്നത് ഹൃദയത്തിൽനിന്നാണെന്നും താരം അഭിപ്രായപ്പെട്ടു.
കാജോൾ ചെയ്ത കഥാപാത്രങ്ങൾ കരയുന്നത് കാണുമ്പോൾ ശരിക്കും ആ കണ്ണുനീർ ഒറിജിനൽ ആണെന്ന് തോന്നും. അവർ അഭിനയത്തിലേക്ക് അത്രമാത്രം ആത്മാർഥത നൽകുന്നുണ്ടെന്നാണ് ദുൽഖർ പറയുന്നത്.
അതേസമയം, അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയെഴുതി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഷബീർ കല്ലറക്കൽ,ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
മോഹൻലാൽ ആ ചെയ്ത പോലെ പുതിയ തലമുറ അഭിനേതാക്കൾ ഒന്നും ചെയ്യില്ല