എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ്; ആ ദുശ്ശീലമാണ് എല്ലാത്തിനും കാരണം; അതുകൊണ്ട് ‘വർക് ഷോപ്പിൽ’ ഒന്ന് കയറേണ്ടി വന്നുവെന്ന് സുബി സുരേഷ്

309

മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും അവതാരകയായും ടെലിവിഷൻ പ്രേമികൾക്ക് പ്രിങ്കരിയായ താരമാണ് സുബി സുരേഷ്. കോമഡി സ്‌കിറ്റുകളിലും കോമഡി ഷോകളിൽ അവതാരകയായും എത്തിയ സുബി സിനിമകളിലും സീരിയലുകളിലും സജീവമാണ്. കോമഡി ചെയ്ത് ആളുകളെ ചിരിപ്പിയ്ക്കുമെങ്കിലും യഥാർത്ഥ ജീവിതത്തിൽ അല്പം ഗൗരവക്കാ രിയാണ് സുബി.

എന്നാൽ, സന്തോഷം ആണെങ്കിലും, സങ്കടം ആണെങ്കിലും ദേഷ്യം ആണെങ്കിലും അതിന്റെ എക്സ്റ്റന്റ് വരെ പോകും. പെട്ടന്ന് ദേഷ്യം വരും, പെട്ടന്ന് അത് തണുക്കുകയും ചെയ്യും. വീട്ടിൽ വലിയ വഴക്ക് എല്ലാം നടന്ന് കഴിഞ്ഞാൽ, ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നാൽ അങ്ങനെ ഒരു സംഭവമേ നടക്കാത്ത ഭാവത്തിലായിരിയ്ക്കും ഞാൻ എന്നും സുബി സുരേഷ് വ്യക്തമാക്കുന്നു.

Advertisements

കോവിഡ് കാലത്തിന് ശേഷം പരിപാടികളുമൊക്കെയായി തിരക്കിലായിരുന്നു താരം. ഇതിനിടെയാണ് അപ്രതീക്ഷിതമായി ചില ആരോഗ്യപ്രശ്‌നങ്ങൾ വന്ന് സുബി കിടപ്പിലായത്. അടങ്ങിയൊതുങ്ങി ഇരിക്കുന്ന സ്വഭാവമേ ഇല്ലാത്ത താരം പെട്ടെന്ന് ആശുപത്രി കിടക്കിയാലപ്പോൾ ഞെട്ടലോടെയാണ് ആരാധകർ ആ വാർത്ത കേട്ടത്.

ALSO READ- എന്റെ കൂടെ വരാമെന്ന് പറഞ്ഞ സീമ വന്നത് ഹണിമൂൺ ആഘോഷിക്കാൻ; അമേരിക്കയിൽ ഒരേ റൂമിലുണ്ടാകുമെന്ന് പറഞ്ഞ് താരം പറ്റിച്ച കഥ പറഞ്ഞ് ഷീല

ഇപ്പോഴിതാ തന്റെ ആരോഗ്യത്തിന് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സുബി സുരേഷ്. ദിവസങ്ങളോളം ആശുപത്രിയിൽ കിടന്ന കാര്യം തമാശയോടെയാണ് സുബി സുരേഷ് അവതരിപ്പിക്കുന്നത്. ‘ഞാൻ ഒന്ന് വർക് ഷോപ്പിൽ കയറി’ എന്ന് പറഞ്ഞുകൊണ്ട് ആണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ താരം പങ്കുവച്ചത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയിൽ അസുഖത്തെ കുറിച്ച് സുബി വ്യക്തമായി സംസാരിക്കുന്നുമുണ്ട്.

എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് ‘വർക് ഷോപ്പിൽ’ ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിയ്ക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നെന്നാണ് സുബി വെളിപ്പെടുത്തിയത്. ഒരു ഷൂട്ടിന് പോകേണ്ടതിന്റെ തലേ ദീവസം മുതൽ തീരെ വയ്യാതെയായി.

ഭയങ്കരമായ നെഞ്ചുവേദനയും ശരീര വേദനയും തോന്നി. ഒന്നും കഴിക്കാനും പറ്റുന്നില്ല, ഇളനീർ വെള്ളം കുടിച്ചപ്പോഴേക്കും ഛർദ്ദിച്ചു. രണ്ട് ദിവസം മുൻപ് നെഞ്ച് വേദന എല്ലാം അധികമായപ്പോൾ ഞാൻ ഒരു ക്ലിനിക്കിൽ പോയി ഇസിജി എല്ലാം എടുത്തിരുന്നു. അതിലൊന്നും കുഴപ്പം ഉണ്ടായിരുന്നില്ല. കുറച്ച് പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞു. അതിന് നൽകിയ മരുന്ന് ഒന്നും ഞാൻ കഴിച്ചിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്.

ALSO READ- ‘മറക്കാൻ ഞാൻ മദർ തെരേസ അല്ല, അവരുടെ കുലപുരുഷനായ ഭർത്താവ് പറഞ്ഞത് നിങ്ങൾക്ക് ശരിക്കും അറിയില്ല’; ലക്ഷ്മിപ്രിയയെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ച് നിമിഷ

എനിക്ക് വർക്ക് ഉണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടി വരുന്നത് ഭയങ്കര പ്രയാസമുള്ള കാര്യമാണ്. ഷൂട്ട് ഉണ്ടാവുമ്പോൾ മരുന്നോ ഭക്ഷണമോ ഒന്നും ശ്രദ്ധിക്കാറില്ല. ആരോഗ്യം പോലും ശ്രദ്ധിക്കാതെ ഷൂട്ടിങിന് പോകുകയാണോ എന്ന് കരുതേണ്ട, കൊറോണ കഴിഞ്ഞ് കുറേക്കാലം വീട്ടിൽ ഇരുന്നപ്പോൾ തന്നെ മടുത്തു, ഇപ്പോൾ എന്ത് ഷോ കിട്ടിയാലും എനിക്ക് ആർത്തിയാണ് എന്നാണ് സുബിയുടെ വാക്കുകൾ.

ആ ആർത്തി പൈസയ്ക്ക് വേണ്ടിയല്ലെന്നും വെറുതേ ഇരിക്കാൻ പറ്റാത്തത് കൊണ്ടാണെന്നും താരം വിശദീകരിക്കുന്നു. എല്ലാത്തിനും കൂടെ കട്ടയ്ക്ക് നിൽക്കാൻ അനിയനും അമ്മയും ഒക്കെയുണ്ട്. എല്ലാവരും സമയത്ത് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കും. പക്ഷെ എനിക്ക് തോന്നിയാൽ മാത്രമേ ഞാൻ എന്തെങ്കിലും കഴിക്കുകയുള്ളൂ. ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്.- സുബി സങ്കടത്തോടെ ഓർക്കുന്നു.

ഇത്തരത്തിൽ ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായിരുന്നു. കൂടാതെ മഗ്‌നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തിൽ കുറഞ്ഞു. പത്ത് ദിവസത്തോളം ആശുപത്രിയിൽ അഡ്മിറ്റാകേണ്ടിയും വന്നു. ശരീരത്തിൽ മഗ്‌നീഷ്യം ശരീരത്തിൽ കയറ്റുന്നത്‌വലിയ പ്രശ്നമല്ല, പക്ഷെ പൊട്ടാസ്യം കയറ്റുമ്പോൾ ഭയങ്കര വേദനയാണെന്നും സുബി വിശദീകരിക്കുന്നു.

ഇതൊന്നും കൂടാതെ മറ്റ് ആരോഗ്പ്രശ്‌നങ്ങളും തനിക്കുണ്ട് എന്നാണ് സുബി പറയുന്നത്. പാൻക്രിയാസിൽ ഒരു കല്ല് ഉണ്ട്. അത് നിലവിലെ സാഹചര്യത്തിൽ അത്ര പ്രശ്നമല്ല. പക്ഷെ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ ചിലപ്പോൾ പ്രശ്നമാവുമെന്നും മരുന്ന് കഴിച്ചിട്ട് മാറിയില്ല എന്നുണ്ടെങ്കിൽ കീ ഹോൾ ചെയ്ത് നീക്കാനാണ് പദ്ധതിയെന്നും സുബി സുരേഷ് ആരാധകരോട് പറഞ്ഞു. ഇതിനൊക്കെ പുറമെ തൈറോയിഡിന്റെ പ്രശ്നമുണ്ട്. ആ മെഡിസിനും ഞാൻ കൃത്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇനി മുതൽ അതും ശ്രദ്ധിക്കണമെന്നാണ് താരം പറയുന്നത്.

ഇപ്പോൾ കൃത്യമായി ഭക്ഷണം കഴിക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്. തന്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം. വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ദിവസം പച്ചവെള്ളം കുടിച്ച് വയറ് നിറയ്ക്കും, ഒരു നേരം ഒക്കെയാണ് കഴിയ്ക്കുന്നത്. ഇനി അങ്ങനെയുള്ള ശീലങ്ങൾ എല്ലാം മാറ്റി എടുക്കണമെന്നും താരം ദൃഢനിശ്ചയം ചെയ്യുകയാണ്.

എന്നെ പോലെ അടുക്കും ചിട്ടയും ഇല്ലാതെ നടക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഒരു ഇൻഫർമേഷൻ നൽകാൻ വേണ്ടിയാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്നും സുബി സുരേഷ് പറയുന്നുണ്ട്.

Advertisement