തന്റെ കണ്ണുകളിലെ തിളക്കത്തിന്റെ രഹസ്യം തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ

88

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഭിനേത്രി, നർത്തകി, സംവിധായിക, ഗായിക, വ്‌ലോഗർ അങ്ങനെ പല മേഖലയിലും ഇതിനോടകം തന്നെ അഹാന കഴിവ് തെളിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വലിയ ആരാധകനിര തന്നെയുണ്ട് താരത്തിന്. ഇപ്പോഴിതാ അഹാനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഇടയ്‌ക്കൊക്കെ നിങ്ങളുടെ ആത്മാവ് സംസാരിക്കട്ടെ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി അഹാന കുറിച്ചിരിക്കുന്നത്. എന്റെ കണ്ണുകളിൽ തിളക്കം കാണുന്നുണ്ടോ? കാരണം ഞാൻ നിരന്തരം സ്വപ്നം കാണുന്നു എന്നാണ് മറ്റൊരു ചിത്രത്തിന് അഹാന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അഹാന പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ തരംഗമായത്.

Advertisements

ഒരു ചിത്രം പോലെ തോന്നുന്നുവെന്നാണ് അഹാനയുടെ ചിത്രങ്ങൾക്ക് പലരും കമന്റ് ചെയ്തിരിക്കുന്നത്. അപർണ ദാസ്, നൈല ഉഷ, ആൻ അഗസ്റ്റിൻ തുടങ്ങി നിരവധി താരങ്ങളും അഹാനയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഫോട്ടോഗ്രഫറായ ജിക്‌സൺ ആണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാംസൺ ലീ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഗ്രീക്ക് ദേവതയേപ്പോലെയുണ്ടെന്ന് പറയുന്നവരും കുറവല്ല.

പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന. അടുത്തിടെ അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം അഹാന നടത്തിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകളും അഹാനയും സഹോദരിമാരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തോന്നൽ എന്ന മ്യൂസിക് വീഡിയോയിലൂടെ സംവിധായികയായും അഹാന അരങ്ങേറ്റം കുറിച്ചിരുന്നു.

ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രമായിരുന്നു അഹാനയ്ക്ക് പ്രേക്ഷക മനസിൽ ഇടം നേടിക്കൊടുത്തത്. ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫെയ്‌റർ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രമായ അടിയിലാണ് അഹാന അവസാനമായി അഭിനയിച്ചത്. നാൻസി റാണി എന്ന ചിത്രവും അഹാനയുടേതായി ഒരുങ്ങുന്നുണ്ട്.

അടുത്തിടെ അടുത്ത കൂട്ടുകാരിയുടെ കല്യാണത്തിന് എത്തിയ ചിത്രങ്ങളും അഹാന പങ്കുവച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. അടുത്തിടെ സഹോദരി ഇഷാനിയ്‌ക്കൊപ്പം നടത്തിയ ഒരു പരസ്യവും അഹാനയുടെതായി ശ്രദ്ധിക്കപ്പെട്ടു.

 

Advertisement