എംസ് ധോണി തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക്, ധോണിയുടെ ചിത്രത്തിൽ നായികയായി നയൻതാര, ആവേശത്തിൽ ആരാധകർ

214

ലോകം മുവുവൻ ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്നു എംസ് ധോണി. ടെസ്റ്റ് ഏകദിന ടി20 അന്താരാഷ്ട്ര മൽസരങ്ങളിൽ നിന്നും വിരമിച്ച ധോണി ഐപിഎല്ലിൽ സജീവമാണ്. ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിയാണ് ധോണി ഐപി എല്ലിൽ കളിക്കുന്നത്.

ഇപ്പോഴിതാ തമിഴ് സിനിമ ഇൻഡസ്ട്രിയിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയണ് ഈ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം. ഒരു
നിർമ്മാതാവിന്റെ വേഷത്തിലാണ് താരം കോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Advertisements

ധോണിയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ലേഡി സൂപ്പർതാരം നയൻതാര നായിക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. ഐപിഎൽ അവസാനിച്ച ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷ വെയ്ക്കുന്നത്.

ഡോക്യുമെന്ററിയും വെബ് സീരീസുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ധോണി സിനിമ നിർമ്മാണത്തിന് ഒരുങ്ങുന്നത്.
ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി’ ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു. ചിത്രത്തിൽ ധോണിയുടെ വേഷം അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതാണ് അവതരിപ്പിച്ചത്.

ദിഷ പടാനിയും കിയാര അദ്വാനിയുമാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.നേരത്തെ ദളപതി വിജയ് നായകനായ ബീസ്റ്റിന്റെ സെറ്റിൽ ധോണി എത്തിയത് വലിയ വാർത്തയായി മാറിയിരുന്നു. ധോണിയും വിജയിയും ഒന്നിച്ചുള്ള ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അന്നു മുതലേ തമിഴ് സിനിമയിലേക്കുള്ള ധോണിയുടെ പ്രവേശനം ചർച്ചയായി മാറിയിരുന്നു.

Advertisement