സൗഭാഗ്യയെ അങ്ങ് വിവാഹം ചെയ്തൂടെ എന്ന് എന്റെ മുൻ കാമുകി എന്നോട് ചോദിച്ചു; സൗഭാഗ്യയെ കെട്ടിയതിനെ കുറിച്ച് അർജുൻ

1942

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്‌സത നർത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്.

2020 ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇരുവരും ഒന്നിച്ച് ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുക ആണ്. മാത്രമല്ല തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്.

Advertisements

കഴിഞ്ഞ വർഷം സൗഭാഗ്യ ഒരു കുഞ്ഞിന് ജന്മം കൊടുത്തതോടെ മകളെ ചുറ്റിപ്പറ്റിയാണ് ഓരോ വീഡിയോസും വരാറുള്ളത്. ഇപ്പോഴിതാ താരം ഭർത്താവ് അർജുൻ സോമശേഖറിനൊപ്പം ടെലിവിഷൻ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് ഉരുളയ്ക്ക് ഉപ്പേരി എന്നൊരു പരമ്പര അവതരിപ്പിക്കുന്നുണ്ട്. ഒപ്പം യൂട്യൂബ് ചാനലിലും സജീവമാണ്.

Also Read:
അലൻസിയർ തന്നെ ഉമ്മ വെക്കുന്ന ചിത്രവുമായി സ്വാസിക, മോശം കമന്റും വിമർശനവുമായി ആരാധകർ, വൈറൽ

അതേസമയം, സൗഭാഗ്യയെ ആദ്യമായി ഡബ്‌സ്മാഷ് വീഡിയോകളിലും ടിക് ടോകിലും എല്ലാം കണ്ടിരുന്നെങ്കിലും തുടക്കത്തിൽ ആർക്കും സൗഭാഗ്യ താര കല്യാണിന്റെയും രാജാറാമിന്റെയും മകളാണെന്ന കാര്യം അറിയില്ലായിരുന്നു. നന്നായി അഭിനയിച്ചിരുന്ന സൗഭാഗ്യ അടുത്തിടെയാണ് അഭിനയിച്ച് തുടങ്ങിയത്.

അമൃത ടിവിയിലെ കോമഡി സീരിയലിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. ‘അർജുൻ ചേട്ടൻ ഉള്ളതുകൊണ്ടാണ് അഭിനയിക്കാമെന്ന് കരുതി അമൃത ടിവിയിലെ സീരിയൽ ചെയ്ത് തുടങ്ങിയത്. പിന്നെ മകളേയും ഒപ്പം കൊണ്ടുപോകാൻ സാധിക്കും.’- എന്നാണ് ഇക്കാര്യത്തെ കുറിച്ച് സൗഭാഗ്യയുടെ മറുപടി.

കൂടെ ഭർത്താവും നർത്തകനുമായ അർജുൻ സോമശേഖറുമുണ്ട്. 2020ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. സൗഭാഗ്യയ്‌ക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകളിൽ അർജുനും പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് അർജുനെ കണ്ടത് ഫ്‌ലവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സീരിയലായ ചക്കപ്പഴത്തിൽ ആയിരുന്നു.

Also Read:
ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല, ഒരാളെ ഇഷ്ടമായിരിക്കുമ്പോൾ തന്നെ വേറൊരാളോടും ഇഷ്ടമാവാം ഗോപി സുന്ദർ പങ്കുവെച്ചത് കണ്ടോ, വിമർശനവുമായി സോഷ്യൽ മീഡിയ

അർജുൻ ആദ്യമായി അഭിനയിച്ച സീരിയലായിരുന്നു ചക്കപ്പഴം. പിന്നീട് താരം അതിൽ നിന്ന് പിന്മാറി. വളരെ കുറച്ച് കാലം മാത്രമെ ചക്കപ്പഴം സീരിയലിൽ പ്രവർത്തിച്ചുള്ളൂവെങ്കിൽ കൂടിയും അർജുന് നിരവധി ആരാധകരെ സൃഷ്ടിക്കാനായി.ഇപ്പോഴിതാ സുദർശന എന്ന മകളും ദമ്പതികൾക്ക് പിറന്നിരിക്കുകയാണ്.

മകളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് സൗഭാഗ്യയും അർജുനും. അതേസമയം, ഗർഭ കാല വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നപ്പോൾ ്അതിന്റെ പേരിൽ നിരവധി തവണ സൈ ബ ർ അ റ്റാ ക്ക് നേരിട്ടെന്നും പറയുകയാണ് ഇവർ.

ഇപ്പോൾ തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും മകൾ വന്നശേഷമുള്ള മാറ്റങ്ങളെ കുറിച്ചും തുറന്ന് സംസാരിച്ചിക്കുകയാണ് സൗഭാഗ്യയും അർജുനും. ചെറുപ്പം തൊട്ട് പരിചയക്കാരായിരുന്നു. പക്ഷെ അപ്പോഴൊന്നും പ്രണയമുണ്ടായിരുന്നില്ലെന്നും സൗഭാഗ്യ വരുന്നതിന് മുമ്പും എനിക്ക് നിരവധി പ്രണയങ്ങളുണ്ടായിരുന്നെന്നും അർജുൻ പറയുന്നുണ്ട്.

താര ടീച്ചർക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു അതുകൊണ്ട് മകളെ ഇംപ്രസ് ചെയ്യേണ്ട ആവശ്യം വന്നിട്ടില്ല. എന്നാൽ ഒരിക്കൽ എന്റെ മുൻ കാമുകിയാണ് സൗഭാഗ്യയെ വിവാഹം ചെയ്തൂടെയെന്ന് ചോദിച്ചത്. കൂടാതെ ഞാൻ എന്ത് പറഞ്ഞാലും ചെയ്താലും സൗഭാഗ്യയ്ക്ക് അത് കിടിലമാണെന്നും അർജുൻ പറയുന്നു.

മുൻപ് ചക്കപ്പഴത്തിൽ നിന്ന് പിന്മാറിയപ്പോൾ പലരും കരുതി സൗഭാഗ്യ കാരണമാണ് പിന്മാറിയതെന്ന്. എന്നാൽ സത്യം അതല്ല, ആ ടീമുമായുള്ള വൈബ് പോയതിനാലാണ് സീരിയൽ ഉപേക്ഷിച്ചത്. അത് എന്താണെന്ന് വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നുെ താരം പറഞ്ഞു.

സുദർശന എന്ന മകളുടെ പേര് ഞാനാണ് കണ്ടെത്തിയത്. പെൺകുഞ്ഞ് വേണമെന്നാണ് തുടക്കം മുതൽ പ്രാർഥിച്ചിരുന്നതെന്നും എന്റെ അമ്മ സൗഭാഗ്യയ്ക്കാണ് സപ്പോർട്ടെന്നും അർജുൻ പറയുന്നു.ഇടയ്ക്ക് ചോദിക്കാറുണ്ട് നിങ്ങൾ എന്റെ അമ്മയാണോയെന്ന്. വിവാഹ ആലോചനയുമായി വന്നപ്പോൾ അമ്മ സൗഭാഗ്യയോടും വീട്ടുകാരോടും എന്റെ ദേഷ്യത്തെ കുറിച്ചാണ് പറഞ്ഞതെന്നും താരം വെളിപ്പെടുത്തി.

Also Read:
മാഡം എന്ന് വിളിച്ചില്ല, ഷോട്ട് റെഡിയായിട്ടും ചിത്രീകരണത്തിനു തയ്യാറാകാത നടി സുനിത; കലികയറിയ ലാൽ ജോസ് ചെയ്തത് ഇങ്ങനെ

Advertisement