എന്റെ സ്‌കിറ്റ് കണ്ട് ഒരാൾ ചിരിച്ചു മരിച്ചു, ഒരു കല്ല്യാണത്തിന് പോയപ്പോൾ ഇവൾ കാരണമാണ് അയാൾ മരിച്ചത് എന്ന് പറഞ്ഞ് ആളുകൾ എല്ലാം എനിക്ക് ചുറ്റും കൂടി : തന്നെ വിഷമിപ്പിച്ച സംഭവം തുറന്ന് പറഞ്ഞ് രശ്മി അനിൽ

152

ചിരിച്ച് ചിരിച്ച് മരിച്ചു എന്നൊക്കെ കേട്ടിട്ടില്ലേ, ഇവിടെ ഇതാ രശ്മി അനിലിന്റെ ജീവിതത്തിൽ ശരിയ്ക്കും അങ്ങനെ ഒരു സംഭവം ഉണ്ടായെന്നാണ് താരം പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് തന്റെ സ്‌കിറ്റ് കണ്ട് ഒരാൾ മരിച്ച സംഭവം നടി വെളിപ്പെടുത്തിയത്. ഇപ്പോൾ പൊതു സമൂഹത്തിലേക്ക് ഇറങ്ങുമ്പോഴുള്ള പ്രേക്ഷകരിൽ നിന്നും ലഭിയ്ക്കുന്ന അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു രശ്മി. നടിയുടെ വാക്കുകൾ ഇങ്ങനെ..

കൂടുതലും സ്‌കിറ്റുകളിലൂടെയാണ് ആളുകൾ എന്നെ തിരിച്ചറിയുന്നത്. അങ്ങനെ പുറത്തേക്ക് ഇറങ്ങുമ്പോൾ തിരിച്ചറിയുകയും, സ്നേഹം നേരിട്ട് പറയുകയും ചെയ്യുന്നത് വളരെ അധികം സന്തോഷമുള്ള കാര്യമാണ്. ആരും വെറുക്കുന്നില്ല, എല്ലാവർക്കും നമ്മളെ ഇഷ്ടമാണ് എന്ന് അറിയുന്നത് തന്നെ വലിയ കാര്യമല്ലേ. പ്രത്യേകിച്ചും പ്രായമായവർ ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോൾ വലിയ സന്തോഷമാണ്.

Advertisements

ALSO READ

ബോളിവുഡ് താരം ഫർഹാൻ അക്തർ പുനർ വിവാഹിതനായത് രണ്ട് ദിവസം മുൻപ്, ഭാര്യ ഷിബാനി ദണ്ഡേക്കർ ഗർഭിണി? ; വൈറലായി ചിത്രങ്ങൾ

പക്ഷെ എന്നെ വിഷമിപ്പിച്ച ഒരു സംഭവം ഉണ്ട്. എന്റെ സ്‌കിറ്റ് കണ്ട് ഒരാൾ ചിരിച്ചു മരിച്ചു എന്ന് പറഞ്ഞത്. എനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു എന്ന് രശ്മി പറയുന്നു. ടിവിയിൽ സ്‌കിറ്റ് കണ്ടു കൊണ്ടിരിക്കുമ്പോൾ അയാൾ ചിരിക്കാൻ തുടങ്ങിയത്രെ. ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെയായി മരിച്ചു എന്നാണ് എന്നോട് പറഞ്ഞത്.

ഭർത്താവിനൊപ്പം ഒരു കല്യാണത്തിന് പോയപ്പോഴാണ് ഈ സംഭവം എന്നോട് പറയുന്നത്. എന്റെ ഭർത്താവിനെ കാണിച്ചിട്ട് പറഞ്ഞു, ഇയാളുടെ ഭാര്യ കാരണമാണ് അയാൾ മരിച്ചത് എന്ന്. പിന്നെ ആളുകൾ എല്ലാം എനിക്ക് ചുറ്റും കൂടി. ചിലർക്ക് കൗതുകം. വേറെ ചിലർ അതിനിടയിൽ ഫോട്ടോ എടുക്കാനായി വരുന്നു. സത്യത്തിൽ ആ കല്യാണ വീട്ടിൽ നിൽക്കണോ പോണോ എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.

ALSO READ

എന്നെ നിങ്ങൾ അവോയ്ഡ് ചെയ്യുകയാണോ? പേളി മാണിയുടെ ചോദ്യം കേട്ട് അമ്പരന്ന് ആരാധകർ

മക്കൾക്ക് രണ്ട് പേർക്കും അഭിനയത്തിൽ താത്പര്യമില്ല എന്നും അഭിമുഖത്തിൽ രശ്മി വ്യക്തമാക്കി. മകന് സ്പോർട്‌സിലാണ് കമ്പം. മകൾക്ക് പഠിച്ച് നല്ല ജോലിയക്കെയായി കാനഡയിൽ സെറ്റിൽ ചെയ്യാനാണ് മോഹം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എല്ലാം ഇപ്പോൾ തന്നെ തുടങ്ങി. എന്നെ ആളുകൾ തിരിച്ചറിയുന്നത് കാരണം ഇപ്പോൾ അവർക്കും പുറത്ത് പോകാൻ കഴിയുന്നില്ല, സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് എപ്പോഴും പരാതി പറയും എന്നാണ് രശ്മി അനിൽ പറയുന്നത്.

 

Advertisement