ബോളിവുഡ് താരം ഫർഹാൻ അക്തർ പുനർ വിവാഹിതനായത് രണ്ട് ദിവസം മുൻപ്, ഭാര്യ ഷിബാനി ദണ്ഡേക്കർ ഗർഭിണി? ; വൈറലായി ചിത്രങ്ങൾ

74

ഏവർക്കും സുപരിചിതനായ ബോളിവുഡ് നടനാണ് ഫർഹാൻ അക്തർ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ശോഭിച്ച് നിൽക്കുന്ന താരമാണ് ഫർഹാൻ അക്തർ.

തിരക്കഥാകൃത്തുക്കളായ ജാവേദ് അക്തറിന്റെയും ഹണി ഇറാനിയുടെയും മകനായി മുംബൈയിൽ ജനിച്ച അദ്ദേഹം അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിൽ എത്തിയത്. ലംഹെ, ഹിമാലയ് പുത്ര എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം ബോളിവുഡിൽ തന്റെ കരിയർ ആരംഭിച്ചത്.

Advertisements

ALSO READ

എന്നെ നിങ്ങൾ അവോയ്ഡ് ചെയ്യുകയാണോ? പേളി മാണിയുടെ ചോദ്യം കേട്ട് അമ്പരന്ന് ആരാധകർ

1999ൽ റിതേഷ് സിദ്ധ്വാനിയോടൊപ്പം എക്‌സൽ എന്റർടൈൻമെന്റ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനി സ്ഥാപിച്ച ശേഷം ദിൽ ചാഹ്താ ഹേ എന്ന ചിത്രത്തിലൂടെ സംവിധായകനായും ഫർഹാൻ ജനശ്രദ്ധ നേടി. താരത്തിന്റെ സഹോദരി സോയ അക്തറും സിനിമാ മേഖലയിൽ സജീവമാണ്. തൂഫാനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഫർഹാൻ അക്തർ സിനിമ. ചിത്രത്തിൽ ബോക്‌സറായിട്ടാണ് ഫർഹാൻ പ്രത്യക്ഷപ്പെട്ടത്. ഫർഹാന്റെ ആദ്യ വിവാഹ ജീവിതം പരാജയമായിരുന്നു. അധുന ഭബാനി അക്തറായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. ഈ വിവാഹ ബന്ധത്തിൽ താരത്തിന് രണ്ട് മക്കളുമുണ്ട്.

2017ൽ ആണ് ഇരുവരും വിവാഹമോചിതരായത്. ശേഷം ഗായികയായ ഷിബാനി ദണ്ഡേക്കറുമായി ഫർഹാൻ പ്രണയത്തിലായി. കഴിഞ്ഞ ദിവസമാണ് ഇരുവരുടേയും വിവാഹ ചടങ്ങ് ഗംഭീരമായി നടന്നത്. ഖണ്ടാലയിൽ ജാവേദ് അക്തറിന്റെയും ഷബാന ആസ്മിയുടെയും വസതിയായ സുകൂണിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഷിബാനിയുടെ സഹോദരി അനുഷ ദണ്ഡേക്കർ, നടി റിയ ചക്രവർത്തി, ഫർഹാന്റെ സഹോദരി സോയ അക്തർ തുടങ്ങിയവരാണ് വിവാഹത്തിൽ അതിഥികളായി എത്തിയത്.

ബോളിവുഡിലെ മറ്റ് നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഫർഹാനും ഷിബാനിയും വിവാഹ വേദിയിൽ ഗംഭീര ലുക്കിലാണ് തിളങ്ങിയത്. ഷിബാനി ചുവന്ന മൂടുപടത്തോടുകൂടിയ ചുവന്ന ഗൗൺ ധരിച്ചപ്പോൾ ഫർഹാൻ കറുത്ത സ്യൂട്ടാണ് ധരിച്ചിരുന്നത്. നാല് വർഷത്തെ പ്രണയത്തിനുശേഷമാണ് ഫർഹാനും ഷിബാനിയും വിവാഹിതരായത്.

ALSO READ

മകളുടെ കല്യാണത്തിന്റെ തലേ ദിവസവും ദിലീപ് പണവുമായി എത്തി, അതും ഞാൻ ഉദ്ദേശിക്കാത്ത അത്രയും വലിയ തുക ദിലീപും കെപിഎസി ലളിതയും തമ്മിലുള്ള ബന്ധം അറിയുവോ

ഒരു മതാചാരപ്രകാരവുമല്ല വിവാഹം നടന്നത്. പരസ്പരം പ്രതിഞ്ജ ചൊല്ലിയാണ് ഇരുവരും വിവാഹിതരായത്. മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അണിഞ്ഞൊരുങ്ങി മണ്ഡപത്തിൽ ചടങ്ങുകൾക്കായി നിൽക്കുന്ന ഇരുവരുടേയും ഒരു വിദൂര ചിത്രമാണ് ഏറ്റവും ആദ്യം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഫിഷ് ടെയിൽ ഗൗണിൽ നിൽക്കുന്ന ഷിബാനിയുടെ ചിത്രം കണ്ട് ചില ആരാധകർ ചോദിച്ച ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗൗൺ ധരിച്ച് ഷിബാനിയെ കാണുമ്പോൾ ഗർഭിണിയെപ്പോലെയുണ്ട്. വയറിന് വലുപ്പം തോന്നിക്കുന്നുണ്ടെന്നും ഷിബാനി ഗർഭിണിയെപ്പോലെയുണ്ടെന്നുമെല്ലാമാണ് കമന്റുകൾ വരുന്നത്. ഇതോടെ വിവാഹത്തിന് മുമ്പ് തന്നെ ഷിബാനി ഗർഭിണിയായി എന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങി.

ഷിബാനിയുടെ വസ്ത്രത്തിന്റെ സ്‌റ്റൈൽ വ്യത്യസ്തമായകൊണ്ടാണ് ഫോട്ടോയിൽ ഗർഭിണിയെപ്പോലെ കാണപ്പെടുന്നത് എന്നാണ് താരങ്ങളുടെ ആരാധകരിൽ ചിലർ ഗോസിപ്പുകൾക്കുള്ള മറുപടിയായി കൊടുക്കുന്നത്.

 

 

Advertisement