സീരിയലിൽ ഞങ്ങൾ എല്ലാം എങ്ങിനെയാണോ അങ്ങിനെ തന്നെയാണ് ഓഫ് സ്‌ക്രീനിലും ; ശിവാഞ്ജലിമാരുടെ കെമിസ്ട്രിയുടെ രഹസ്യത്തെ കുറിച്ചും സീരിയലിന്റെ വിജയത്തെ കുറിച്ചും ഗോപിക അനിൽ

79

സിനിമിലെ ജോഡികളുടെ വിശേഷങ്ങളേക്കാൾ ഇപ്പോൾ ആരാധകർ സംസാരിക്കുന്നത് സീരിയലുകളിലെ ജോഡികളുടെ വിശേഷങ്ങളും പൊരുത്തങ്ങളും ആണ്. സാന്ത്വനം, പാടാത്ത പൈങ്കിളി, നീയും ഞാനും, ചെമ്പരത്തി കൂടെവിടെ തുടങ്ങിയ സീരിയലുകളിലെ എല്ലാം ജോഡി പെരുത്തം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

അതിൽ പ്രേക്ഷകർ ആറെ ആരാധിയ്ക്കുന്ന ജോഡികളാണ് സാന്ത്വനത്തിലെ ശിവനും അഞ്ജലിയും. ശിവാഞ്ജലി മാരുടെ കെമിസ്ട്രിയുടെ രഹസ്യത്തെ കുറിച്ചും തന്റെ അഭിനയാരങ്ങേറ്റത്തെ കുറിച്ചും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോപിക അനിൽ പറയുകയുണ്ടായി.

Advertisements

ALSO READ

എന്റെ സ്‌കിറ്റ് കണ്ട് ഒരാൾ ചിരിച്ചു മരിച്ചു, ഒരു കല്ല്യാണത്തിന് പോയപ്പോൾ ഇവൾ കാരണമാണ് അയാൾ മരിച്ചത് എന്ന് പറഞ്ഞ് ആളുകൾ എല്ലാം എനിക്ക് ചുറ്റും കൂടി : തന്നെ വിഷമിപ്പിച്ച സംഭവം തുറന്ന് പറഞ്ഞ് രശ്മി അനിൽ

നടനാവണം എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. അത് ഞങ്ങളിലൂടെ സാധിപ്പിയ്ക്കുകയായിരുന്നു. ശിവം എന്ന സിനിമയിൽ ആണ് ഞാൻ ഏറ്റവും ആദ്യം അഭിനയിച്ചത്. അതിന്റെ ഓഡിഷന് വേണ്ടി അച്ഛൻ അയച്ചു കൊടുത്തത് എന്റെയും അനിയത്തിയുടെയും ഒരുമിച്ചുള്ള ഫോട്ടോകളാണ്. ഓഡിഷന് പോകുമ്പോഴും അവൾക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. എന്നെക്കാൾ തീരെ കുഞ്ഞാണ് അനിയത്തി. ഷോട്ടിൽ അച്ഛാ എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ ഇത് എന്റെ അച്ഛനല്ല എന്ന് പറഞ്ഞ് അവൾ കരയാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ ശിവം എന്ന ചിത്രത്തിലെത്തുന്നത്.

അനിയത്തിയും ഞാനും തമ്മിൽ നല്ല സിങ്ക് ആണ്. സുഹൃത്തുക്കളെ പോലെ തന്നെയാണ്. എവിടെ പോവുമ്പോഴും അവളെയും കൂട്ടിയാണ് പോകുന്നത്. ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതും ഞങ്ങളുടെ ഭാഗ്യമാണ്. ബാലേട്ടൻ എന്ന ചിത്രത്തിൽ ലാലേട്ടന്റെ മക്കളായി ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. അതിന് ശേഷം കുറച്ച് വലുതായപ്പോൾ ആണ് കബനി എന്ന സീരിയൽ ഒരുമിച്ച് ചെയ്തത്. അതിന് ശേഷമണ് സാന്ത്വനത്തിലെത്തിയത്. സാന്ത്വനത്തിന്റെ ലൊക്കേഷനിൽ എനിക്ക് കൂട്ടായി വരുന്നത് അനിയത്തിയാണ്.

തുടക്കത്തിൽ സാന്ത്വനത്തിന്റെ സെറ്റിൽ പോകാൻ ഭയങ്കര ടെൻഷനായിരുന്നു. അമ്മയ്ക്കൊപ്പമല്ല, ഞാനും അനിയത്തിയുമാണ് ആദ്യമായി സെറ്റിൽ പോയത്. ചിപ്പി ചേച്ചിയ്ക്കൊപ്പം അഭിനയിക്കാനൊക്കെ ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ ചേച്ചിയെല്ലാം വളരെ അധികം കംഫർട്ട് ആക്കി നിർത്തി. സീരിയലിൽ എന്റെ അമ്മയായി അഭിനയിക്കുന്ന ദിവ്യ ചേച്ചി എല്ലാം അമ്മയെ പോലെ തന്നെയാണ് സെറ്റിലും പെരുമാറുന്നത്. സീരിയലിൽ ഞങ്ങൾ എല്ലാം എങ്ങിനെയാണോ അങ്ങിനെ തന്നെയാണ് ഓഫ് സ്‌ക്രീനിലും. അത് തന്നെയാവും സീരിയലിന്റെ വിജയവും എന്ന് ഞാൻ കരുതുന്നു.

ശിവാഞ്ജലിമാരെ ജനം ഏറ്റെടുത്തതിൽ വലിയ സന്തോഷം ഉണ്ട്. ആദ്യമൊക്കെ ഫാൻസ് പേജ് എല്ലാം ഞങ്ങൾ നോക്കുമായിരുന്നു. പക്ഷെ പിന്നീട് ഒരുപാട് പേജുകൾ ആയപ്പോൾ എല്ലാം നോക്കാൻ പറ്റാതെയായി. പറ്റുന്നത്ര ആരാധകർക്ക് മറുപടി നൽകാൻ ശ്രമിക്കാറുണ്ട്.

ALSO READ

ബോളിവുഡ് താരം ഫർഹാൻ അക്തർ പുനർ വിവാഹിതനായത് രണ്ട് ദിവസം മുൻപ്, ഭാര്യ ഷിബാനി ദണ്ഡേക്കർ ഗർഭിണി? ; വൈറലായി ചിത്രങ്ങൾ

എനിക്ക് തോന്നുന്നു, ആദ്യം വഴക്കിട്ട് പിന്നെ പ്രണയിച്ചത് കൊണ്ടാവും ജനങ്ങൾക്ക് ഞങ്ങളുടെ കോമ്പിനേഷൻ ഇത്ര ഇഷ്ടം ആയത്. പിന്നെ സ്‌ക്രിപ്റ്റിങും വളരെ നന്നായിട്ടാണ് പോകുന്നത്. എന്താണ് വേണ്ടത് എന്ന് സംവിധായകന് കൃത്യമായി അറിയാം. അത് അദ്ദേഹം ഞങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുകയാണ്. ഓഫ്സ്‌ക്രീനിൽ സജിൻ ചേട്ടനുമായുള്ള സൗഹൃദവും ഞങ്ങളുടെ കോമ്പിനേഷന് സഹായിക്കാറുണ്ട് എന്ന് ഗോപിക പറഞ്ഞു.

 

Advertisement