ഒട്ടുമിക്ക ആണുങ്ങൾക്കും വീടിന് പുറത്ത് ഒരു സ്വഭാവവും അകത്ത് മറ്റൊരു സ്വഭാവവുമാകും; എത്ര പേർക്ക് സ്വന്തം മൊബൈൽ ഭാര്യയ്ക്ക് കൊടുക്കാൻ പറ്റും: ഗോപി സുന്ദർ

1038

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങൾ പ്രണയത്തിൽ ആണെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. ആരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയി യൽ പങ്കുവെച്ചാൽ വലിയ രീതിയിൽ വിമർശനം ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു.

തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമർശനത്തിന് ഇരയാകാൻ കാരണം ആയത്.

Advertisements

മുൻകാല ബന്ധങ്ങളുടെ പേരിൽ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവർക്ക് എതിരെ രംഗത്ത് എത്തിയത്. ഇതോടെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു.

ALSO READ- കീമോയൊക്കെ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങിയ സമയത്താണ് സിനിമ ചെയ്തത്; ആസിഫിന് സഹതാപം തോന്നിയിരുന്നു: തുറന്നുപറഞ്ഞ് മംമ്ത

എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് ത ന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഏമൃതയെ എത്രമാത്രം സ്‌നേഹിക്കുന്നെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദർ. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

അമൃതയെ തന്റെ ലവ് ഓഫ് മൈ ലൈഫ് ആണെന്ന് പറയാമെന്നാണ് ഗോപി സുന്ദർ പറയുന്നത്. നമുക്ക് നമ്മളെ സ്നേഹിക്കാൻ കഴിയുന്നിടത്ത് കൂടിയാണ് യഥാർത്ഥ പ്രണയമുണ്ടാകുന്നതെന്ന് ഗോപി സുന്ദർ പറയുന്നുണ്ട്.

ALSO READ- എന്റെ ജീവിതത്തിലും കരിയറിലും കുറേ പേർ വന്നു പൂണ്ടു വിളയാടി പോയി; അവർ തക ർ ത്തെറിഞ്ഞത് എന്റെ സ്വപ്‌നങ്ങളെ ആയിരുന്നു; തുറന്ന് പറഞ്ഞ് സൂര്യ മേനോൻ

‘പ്രണയം ഒരു ആശയമാണ്. പ്രണയത്തിന്റെ ഡെഫിനിഷൻ പറയുകയാണെങ്കിൽ പരസ്പരം മനസിലാക്കലാണ് പ്രണയം. ഒരാൾ എങ്ങനെയാണോ അതുപോലെ അംഗീകരിക്കലാണ് പ്രണയം. നമുക്ക് നമ്മളെ കൂടി സ്‌നേഹിക്കാൻ കഴിയണം. പ്രണയത്തിൽ അഭിനയിക്കാതിരിക്കാൻ പറ്റണം.’ എന്നും ഗോപി സുന്ദർ പ്രതികരിക്കുന്നു.


ഇതു കാണുന്ന എത്ര പേർക്ക് സ്വന്തം മൊബൈൽ ഭാര്യയുടെ കൈയിൽ കൊടുക്കാൻ പറ്റും. ഒരാൾ നമ്മുടെ കൂടെ ഉണ്ടെന്ന തോന്നലില്ലാതെ ഫ്രീയായി ഇരിക്കാൻ കഴിയണം. താൻ കണ്ടിട്ടുള്ള ഒട്ടുമിക്ക ആണുങ്ങൾക്കും വീടിന് പുറത്ത് ഒരു സ്വഭാവവും അകത്ത് മറ്റൊരു സ്വഭാവവുമാണെന്നും ഗോപി സുന്ദർ പറയുന്നു.

Advertisement