ചുമ തുടങ്ങി, ശ്വാസം മുട്ടലായി, പിന്നെ തല പൊളിയുന്ന വേദന; ഒന്നും കിട്ടിയില്ല എങ്കിലും ശ്വാസം മുട്ടിച്ചു കൊല്ലില്ല എന്ന ഉറപ്പാണ് വേണ്ടത്; അത് പോയി കിട്ടി: ഗ്രേസ് ആന്റണി

250

കൊച്ചി കേരളത്തിന്റെ തന്നെ വ്യവസായിക നഗരമാണ്. നിരവധി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വലിയ ജനത്തിരക്കുള്ള നഗരത്തെ ദിവസങ്ങളായി മാലിന്യം കത്തിയതിനെ തുടർന്നുള്ള പുക ശ്വാസം മു ട്ടിക്കുകയാണ്. പത്ത് ദിവസമായി കത്തി തീരാതെ തീ പുകയുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. സാധ്യമായ എല്ലാ വഴികളിലൂടെയും തീയും പുകയും തടയാൻ അധികൃതരും ശ്രമിക്കുന്നുണ്ട്.

എങ്കിലും കൊച്ചിയിലെ പുക അണഞ്ഞാലും വർഷങ്ങളോളം പ്രത്യാഘാതം നിലനിൽക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനിടെ, സിനിമാതാരങ്ങൾ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ ബ്രഹ്‌മപുരത്തെ അവസ്ഥയ്ക്ക് എതി രെ രംഗത്തെത്തിയിട്ടുണട്.്

Advertisements

നടി ഗ്രേസ് ആന്റണിയും ഇപ്പോഴിതാ തന്റെയും കൊച്ചിയിലെ ജനങ്ങളുടെയും അവസ്ഥയെ കുറിച്ച് പരാമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ- ഒട്ടുമിക്ക ആണുങ്ങൾക്കും വീടിന് പുറത്ത് ഒരു സ്വഭാവവും അകത്ത് മറ്റൊരു സ്വഭാവവുമാകും; എത്ര പേർക്ക് സ്വന്തം മൊബൈൽ ഭാര്യയ്ക്ക് കൊടുക്കാൻ പറ്റും: ഗോപി സുന്ദർ

പത്തുദിവസമായി അനുഭവിക്കുകയാണ് ജനങ്ങൾ. ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ആരാണ് ഈ നിലയിൽ എത്തിച്ചത്. നമ്മൾ ഒക്കെ തന്നെ അല്ലെ. മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലത് ഞാൻ എന്റെ അവസ്ഥ പറയാം എന്നും ഗ്രേസ് പറയുകയാണ്.

പുക ആരംഭിച്ച അന്ന് മുതൽ എനിക്കും എന്റെ വീട്ടിൽ ഉള്ളവർക്കും ചുമ തുടങ്ങി. പിന്നെയത് ശ്വാസം മുട്ടലായി, കണ്ണുനീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട പത്തു ദിവസമായി ഞങ്ങൾ അനുഭവിക്കുന്നത് ഇതാണ്. അപ്പോൾ തീ അണയ്ക്കാൻ പാട് പെടുന്ന അഗ്‌നി ശമന സേനാംഗങ്ങളുടെയും, ബ്രഹ്‌മപുരത്തെ ചുറ്റി ജീവിക്കുന്ന ജങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്.

ALSO READ- കീമോയൊക്കെ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങിയ സമയത്താണ് സിനിമ ചെയ്തത്; ആസിഫിന് സഹതാപം തോന്നിയിരുന്നു: തുറന്നുപറഞ്ഞ് മംമ്ത

ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലത്. അത് വരാതെ നോക്കുന്നതല്ലേ. ലോകത്തിൽ എന്ത് നോപ്രോബ്ലം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്‌നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്ക് എന്താ ഇതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ, ‘അതോ പുക അടിച്ചു ബോധം കേട്ടിരിക്കുകയാണോ?’, ഒന്നും കിട്ടിയില്ല എങ്കിലും നമുക്ക് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ല എന്ന ഉറപ്പാണ്. ഇപ്പോൾ അത് പോയി കിട്ടി- എന്നും ഗ്രേസ് പറയുന്നു.

Advertisement