പ്രിയയ്‌ക്കൊപ്പം സ്വിറ്റ്‌സര്‍ലാണ്ടിന്റെ സൗന്ദര്യം ആസ്വദിച്ച് ഗോപി സുന്ദര്‍, പുതിയത് സെറ്റായല്ലേ എന്ന് ആരാധകര്‍, മറുപടിയുമായി താരം

1733

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിയാകനം ഗായകനുമാണ് ഗോപി സുന്ദര്‍. മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷുമായുള്ള ഗോപിസുന്ദറിന്റെ വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. വര്‍ഷങ്ങളായി ഗായിക അഭയ ഹിരണ്‍മയിയും ആയി ലിവിങ് ടുഗദര്‍ ജീവിതം നയിച്ചതിന് ശേഷം അടുത്തിടെയായിരുന്നു ഇരുവരും പിരിഞ്ഞത്.

Advertisements

അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്. അതിനും മുമ്പ് ഭാര്യ പ്രിയയെയും രണ്ടുമക്കളേയും തഴഞ്ഞാ യിരുന്നു ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി അടുത്തത്. അമൃതാ സുരേഷ് ആവട്ടെ നടന്‍ ബാലയും ആയുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഗോപി സുന്ദറുമായി അടുത്തത്.

Also Read: മോഹന്‍ലാലിന്റെ അഡ്വക്കേറ്റ് ശ്യാം എന്ന കഥാപാത്രം ഒത്തിരി സ്വാധീനിച്ചു, എന്നാല്‍ നേരില്‍ അങ്ങനെയൊരാളല്ല, ശാന്തി മായാദേവി പറയുന്നു

ഗോപിസുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ഇവരുടെ പഴയ ചരിത്രം ചികഞ്ഞു കൊണ്ട് നിരവധി പേരാണ് വിമര്‍ശനവും ആയി എത്തിയത്. അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം ശരിവെക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് അടുത്തിടെയായി ഇരുവരും പങ്കുവെക്കുന്നത്.

കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. അണ്ണാ പുതിയത് വല്ലതും സെറ്റായോ എന്നായിരുന്നു ഒരാളുടെ ചോദ്യം. താന്‍ വിളിക്കാമെന്നും നീ ലാസ്റ്റ് ടൈം എല്ലാവരെയും നിരത്തി നിര്‍ത്തിയതുപോലെ നിര്‍ത്തിയാല്‍ മതിയെന്നും എല്ലാവരെയും വിളിക്കണേ എന്നുമായിരുന്നു ഇതിന് നല്‍കിയ മറുപടി.

Also Read: രണ്ട് ഹൃദയങ്ങള്‍ ഇനി ഒരുമിച്ച്; നടി അമല പോള്‍ വിവാഹിതയായി

ഇപ്പോള്‍ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലാണ്ടിലാണ് ഗോപി സുന്ദര്‍. സുഹൃത്തും കലാകാരിയുമായ പ്രിയ നായരും ഗോപി സുന്ദറിനൊപ്പമുണ്ടെന്നാണ് സൂചനകള്‍. ഗോപി സുന്ദറിന്റെ ഒരു വീഡിയോ പ്രിയ പങ്കുവെച്ചിരുന്നു.

Advertisement