വളരെ നല്ല മൂഡിലാണ് ; ശരത്തിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

234

വേറിട്ട അവതരണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ മറ്റു ഷോകളിലേക്ക് താരം എത്താൻ തുടങ്ങി. അവാർഡ് ഷോകളിൽ തിളങ്ങിയ രഞ്ജിനി പിന്നീട് സിനിമയിലേക്ക് എത്തി. എന്നാൽ ഇന്ന് അവതരണത്തിൽ സജീവമല്ല രഞ്ജിനി.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ താരം, തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചെല്ലാം രഞ്ജിനി തുറന്നു പറഞ്ഞിട്ടുണ്ട്. താൻ ശരത്തുമായി പ്രണയത്തിലാണെന്നും ലിവിങ് ടുഗതറിലാണെന്നും രഞ്ജിനി പറഞ്ഞിരുന്നു. വർഷങ്ങളായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. ശരത്തിനൊപ്പം ഉള്ള നിരവധി ഫോട്ടോസ് രഞ്ജിനി തന്നെ തൻറെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു.

ഇപ്പോൾ കാമുകൻ ശരത്തിനൊപ്പം ഇരിക്കുന്ന കിടിലനൊരു ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിലൂടെ രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. ‘വളരെ നല്ല മൂഡിലാണ്’, എന്നാണ് ചിത്രത്തിന് രഞ്ജിനി കൊടുത്ത ക്യാപ്ഷൻ. ഒപ്പം ശരത്തിനെ ടാഗ് ചെയ്യുകയും ചെയ്തു. ഇത് ദുബായിൽ നിന്നുമെടുത്ത ചിത്രമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.

also read
മോഹന്‍ലാലിന്റെ അഡ്വക്കേറ്റ് ശ്യാം എന്ന കഥാപാത്രം ഒത്തിരി സ്വാധീനിച്ചു, എന്നാല്‍ നേരില്‍ അങ്ങനെയൊരാളല്ല, ശാന്തി മായാദേവി പറയുന്നു
അതേസമയം ഒരുകാലത്തെ ട്രെൻഡിങ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയുടെ അവതാരക ആയിട്ടാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധേയ ആയത്.

പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി ഹരിദാസ് വലിയ ചർച്ച ആയിരുന്നു. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്.

https://youtu.be/8hJGhi0CTUE

Advertisement