Home Entertainment Celebrities

വിമർശിക്കുന്നവർ വിമർശിക്കും, ഞാൻ വളരും; ഇവർക്കുള്ള മറുപടി ഈ വേഷങ്ങൾ തുടരെ ഇടുന്നതാണ്; ഞെട്ടിച്ച് ഗോപിക രമേശ്

150

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പെട്ടെന്ന് തന്നെ ജനപ്രിയമായി മാറിയ നടിയാണ് ഗോപിക രമേശ്. അഭിനയ വൈഭവം കൊണ്ട് താരം ഒട്ടനവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടംനേടാനും താരത്തിന് സാധിച്ചു. മലയാളികൾ ഒന്നടങ്കം ഒരേ പോലെ ആസ്വദിച്ച് കണ്ട ക്യാമ്പസ് റൊമാന്റിക് മൂവി തണ്ണീർമത്തൻ ദിനങ്ങളിലൂടെയാണ് നടി സിനിമാ ലോകത്തേയ്ക്ക് എത്തിയത്.

Advertisements

ചെറിയ വേഷമാണ് ലഭിച്ചതെങ്കിലും സിനിമയിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തണ്ണീർമത്തൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം വാങ്ക് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. പിന്നീട് സുഴൽ എന്ന തമിഴ് ചിത്രത്തിലും താരം തിളങ്ങി.

Also read; ആ കാര്യം അറിഞ്ഞാൽ ഇപ്പോൾ എല്ലാവരും ഞെട്ടും! കാന്താരിയുടെ കലിപ്പനായിരുന്നു ഞാൻ, ഏറ്റവും കൂടുതൽ എന്റെ കലിപ്പിന് ഇരയായത് ലിഡിയ ആയിരുന്നെന്ന് തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

ഇപ്പോൾ താരത്തിന് ലഭിച്ച ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. തനിക്ക് ഏതു വേഷവും അനായാസം ചെയ്യാൻ കഴിയുമെന്ന് ഓരോ ചിത്രത്തിലൂടെയും നടി തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. മലയാള സിനിമയിൽ എന്നല്ല ഇതര ഭാഷകളിലും താരത്തിന് അവസരങ്ങൾ വരുന്നുണ്ട്.

ഫോർ ഉൾപ്പെടെ ഇറങ്ങാനിരിക്കുന്ന ഏതാനും സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം ഈയടുത്തായി പങ്കെടുക്കുകയുണ്ടായി. ഇതോടൊപ്പം നിരവധി വിമർശനങ്ങളും നടിക്ക് നേരിടേണ്ടി വന്നു.

എന്നാൽ, തന്റെ ഡ്രെസ്സിങ്ങിനെ കുറ്റപ്പെടുത്തുന്നവരും വിമർശിക്കുന്നവരും ഒരുപാടുണ്ട് എന്നും അവരുടെ മുന്നിൽ ഇത്തരം വസ്ത്രങ്ങൾ ധരിച്ചു കൊണ്ടേയിരിക്കലാണ് വായടപ്പിക്കാനുള്ള വഴി എന്നും താരം പ്രതികരിച്ചു. ആ വാക്കുകളെ അന്വർത്ഥമാക്കുന്ന തരത്തിലുള്ള ഫോട്ടോകൾ തന്നെയാണ് ഇപ്പോൾ താരം പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

Also read; രാധയെ മാറോട് ചേര്‍ത്ത് കള്ളക്കണ്ണന്‍; ശ്രീകൃഷ്ണനില്‍ മറഞ്ഞിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടി, വൈറലായി ചിത്രങ്ങള്‍

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം പങ്കുവെക്കാറുള്ള ഫോട്ടോകൾക്ക് ആരാധകർ മികച്ച അഭിപ്രായങ്ങളോടെയാണ് ഏറ്റെടുക്കാറുള്ളത്. ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ വളരെ പെട്ടന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നടി പങ്കുവെച്ച പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.

Advertisement