Home Entertainment Celebrities

തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലെ അമ്പലത്തിലെ പ്രതിഷ്ഠ ഞാൻ ആണ്; വെളിപ്പെടുത്തി ഹണി റോസ്, വാപൊളിച്ച് ആരാധകർ

519

വിനയൻ സംവിധാനം ചെയ്ത ബോയിഫ്രണ്ട് എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികൾക്ക് ഏറെ സുപരിചിത ആയി മാറിയ നടിയാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഹണി റോസ് തന്റെ ഗ്ലാമറസ് ചിത്രങ്ങളടക്കം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. അവയെല്ലാം സോഷ്യൽ മീഡിയയിസൽ തരംഗം സൃഷ്ടിക്കാറുമുണ്ട്. താരങ്ങളെ സംബന്ധിച്ച് ആരാധകരുടെ സ്നേഹവും ബഹുമാനവുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്.

Advertisements

താരജീവിതത്തിൽ ഒരിക്കലും ഒഴിച്ചു നിർത്താൻ പറ്റാത്ത ഒന്നാണ് ആരാധകർ എന്നത്. എന്നാൽ ചിലപ്പോഴൊക്കെ ആരാധകരുടെ സ്നേഹം അതിരുകടക്കാറുണ്ട്. അത്തരത്തിൽ തന്നെ അതിരുകടന്ന് സ്നേഹിക്കുന്ന ഒരു ആരാധകനെ കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഹണി റോസ്.

Also Read
വിമർശിക്കുന്നവർ വിമർശിക്കും, ഞാൻ വളരും; ഇവർക്കുള്ള മറുപടി ഈ വേഷങ്ങൾ തുടരെ ഇടുന്നതാണ്; ഞെട്ടിച്ച് ഗോപിക രമേശ്

ഇതിനിടെയാണ് താരം അനുഭവം പറയുന്നത്. തന്നെ നിരന്തരം ഫോൺ ചെയ്യുന്നൊരു ആരാധകനെ കുറിച്ചാണ് താരം പറഞ്ഞത്. തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരമായി വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തിൽ നിന്നുമാണ് വിളിക്കുന്നത്.

അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട് ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാൻ ആണെന്നുമാണ് എന്നാണ് ഹണി റോസ് പറയുന്നത്. ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകനായ ശ്രീകണ്ഠൻ നായർ ചോദിക്കുമ്പോൾ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഹണി പറയുന്നത്.

അതേസമയം ഇതെനിക്ക് ട്രോൾ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് മുൻകൂർ ജാമ്യമെടുക്കുന്നുണ്ട്. പരിപാടിയുടെ പ്രൊമോ വീഡിയോ ഹണി റോസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. നാളെയാണ് പരിപാടിയുടെ സംപ്രേക്ഷണം.

അതേ സമയം ബോയ്ഫ്രണ്ടിന് പിന്നീട് ട്രിവാൻഡ്രം ലോഡ്ജ്, അഞ്ച് സുന്ദരികൾ, റിങ് മാസ്റ്റർ, കനൽ, ചങ്ക്സ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ബിഗ് ബ്രദർ ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മോൺസ്റ്റർ ആണ് പുതിയ സിനിമ. പിന്നാലെ തെലുങ്കിലും തമിഴിലുമെല്ലാം സിനിമകൾ ഒരുങ്ങുന്നുണ്ട്.

Also Read
എ പടം ചെയ്യണം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു, ഏതായാലും അത് സാധിച്ചു; സ്വാസികയുടെ വെളിപ്പെടുത്തൽ

Advertisement