എ പടം ചെയ്യണം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു, ഏതായാലും അത് സാധിച്ചു; സ്വാസികയുടെ വെളിപ്പെടുത്തൽ

2787

മലയാള സിനിമയിലെ പ്രഗത്ഭരായ സംവിധായകരിൽ ഒരാളായിരുന്നു ഭരതൻ, അദ്ദേഹത്തിന്റെ മകൻ സിദ്ധാർഥ് ഭരതനും ഇപ്പോൾ സംവിധാന രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ചതുരം തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് സ്വാസികയും റോഷൻ മാത്യുവും ആണ്.

Advertisements

സിനിമയുടെ ട്രെയ്‌ലറും പോസ്റ്ററും വൻ ചർച്ചയായിരുന്നു. കാരണം നടി സ്വാസിക എത്തിയത് ഗ്ലാമറസ് ആയിട്ടായിരുന്നു. പിന്നാലെ സ്വാസികയ്ക്ക് സൈബർ ആക്രമണവും നേരിടേണ്ടി വന്നു. നിരവധി വിമർശനങ്ങൾ ആണ് താരം നേരിട്ടത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സ്വാസിക പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

Also read; തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു; താരം തിരഞ്ഞെടുത്ത പാർട്ടി ഏതാണ് എന്ന് അറിഞ്ഞ് അമ്പരന്ന് ആരാധകർ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചതുരത്തിന്റെ കഥ എന്നോട് പറഞ്ഞപ്പോൾ തന്നെ ഇതൊരു എ സർട്ടിഫൈഡ് പടം ആയിരിയ്ക്കും എന്ന് എനിക്ക് അറിയാമായിരുന്നു. ചിത്രത്തിൽ ഇത്തരത്തിലുള്ള രംഗങ്ങൾ എല്ലം ഉണ്ടാവും എന്നും, അതുകൊണ്ടുതന്നെ വേഷവിധാനം ഇങ്ങനെയൊക്കെ ആയിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ഇങ്ങനെ ഉള്ള കഥാപാത്രം ചെയ്യുന്നത് അത്ര വലിയ തെറ്റായ ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല, സിനിമയുടെ കഥ മികച്ചതാണ്. തന്റേത് നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ്. ഇത് ഞാൻ നോ പറഞ്ഞാൽ ഇത് മറ്റാരെങ്കിലും ഉറപ്പായും ചെയ്യും. അപ്പോൾ നഷ്ടം തനിക്ക് മാത്രമായിരിക്കുമെന്നും. എ സർട്ടിഫൈഡ് പടം ആണെന്നല്ലേ ഉള്ളൂ, ഞാൻ അഭിനയിച്ചത് പോൺ സിനിമയിൽ ഒന്നും അല്ലല്ലോ എന്നും സ്വാസിക ചോദിക്കുന്നുണ്ട്.

കൂടാതെ ജാങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വാസിക പറയുന്നുണ്ട്, എ പടം ചെയ്യണം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അത് സാധിച്ചു എന്നും വളരെ രസകരമായി സ്വാസിക പ്രതികരിച്ചു. സിനിമ എന്ന പ്രൊഫെഷനിലേക്ക് ആദ്യം വന്നപ്പോൾ ആദ്യമൊക്കെ ഞാനും പറഞ്ഞിരുന്നു കിടപ്പറ രംഗങ്ങളിൽ അഭിനയിക്കില്ല, ലിപ് ലോക്ക് ചെയ്യില്ല, ഷോട്സ് ഇടില്ല എന്നൊക്കെ.

പക്ഷെ പിന്നീട് ആണ് സിനിമയെ കുറിച്ച് കൂടുതൽ അറിയുന്നതെന്നും പിന്നീട് തന്റെ കാഴ്ചപ്പാടുകൾ മാറുകയായിരുന്നുവെന്നും താരം പറയുന്നു. കൂടാതെ ട്രൈലറിൽ ‘ഈ കിടപ്പ് കാണാൻ എന്തൊരു കമ്പിയാണ്’ എന്നൊരു ഡയലോഡ് പറയുന്നുണ്ട്, ആ ഡയലോഗ് കേട്ടിട്ട് വെറുതെ തെറ്റിധരിക്കാതെ ആ ഡയലോഗ് അവിടെ പറയുന്നതിന്റെ പ്രാധാന്യമാണ് നമ്മൾ തിരിച്ചറിയേണ്ടത് എന്നും. അമ്മക്ക് ലൊക്കേഷനിൽ വന്നപ്പോൾ എന്റെ ഡ്രസിങ് എല്ലാം കണ്ട് ആകെ ടെൻഷൻ ആയിരുന്നു എന്നും, ആദ്യം ഒ.ടി.ടി.യിൽ ആകുമെന്നാണ് പറഞ്ഞത്.

Also read; വസ്ത്രത്തിൽ പ്രകോപിതർ ആകുന്നവർക്ക് സമർപ്പിക്കുന്നു; ചൂടൻ ചിത്രങ്ങളുമായി നടി അഞ്ജലി അമീർ, ലുക്കിൽ ഞെട്ടി ആരാധകർ

അപ്പോൾ അത്ര ടെൻഷൻ ഉണ്ടായിരുന്നില്ല. എല്ലാവരും വീട്ടിൽ ഇരുന്ന് കാണുമല്ലോ. പിന്നെ തിയറ്ററിലാകുമെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് ടെൻഷൻ കൂടി എന്നും സ്വാസിക പറയുന്നുണ്ട്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. സീരിയൽ സിനിമ രംഗത്ത് ഇപ്പോൾ തിളങ്ങി നിൽക്കുന്ന നടിയാണ് സ്വാസിക. കൂടാതെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസിക നേടിയിട്ടുണ്ട്.

Advertisement