വസ്ത്രത്തിൽ പ്രകോപിതർ ആകുന്നവർക്ക് സമർപ്പിക്കുന്നു; ചൂടൻ ചിത്രങ്ങളുമായി നടി അഞ്ജലി അമീർ, ലുക്കിൽ ഞെട്ടി ആരാധകർ

424

മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായികയാണ് അഞ്ജലി അമീർ. മമ്മൂട്ടിയുടെ പേരൻപിലൂടെയാണ് അഞ്ജലി പ്രേക്ഷക മനസിൽ ഇടം നേടിയത്. ശേഷം, നടി 2018ൽ പ്രദർശനത്തിനെത്തിയ സുവർണപുരുഷൻ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. നടി പങ്കുവെയ്ക്കുന്ന ശാലീന സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലാകാറുള്ളത്.

Advertisements

ഇപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചൂടൻ ചിത്രങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. ചിത്രത്തിന് താരം നൽകിയ തലകെട്ടും വൈറലാവുകയാണ്. ‘വസ്ത്രത്തിൽ പ്രകോപിതർ ആകുന്നവർക്ക് സമർപ്പിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് അഞ്ജലി ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. നിരവധിപ്പേരാണ് അഞ്ജലിയുടെ പോസ്റ്റിന് പിന്തുണയുമായി വന്നിട്ടുള്ളത്.

Also read; തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു; താരം തിരഞ്ഞെടുത്ത പാർട്ടി ഏതാണ് എന്ന് അറിഞ്ഞ് അമ്പരന്ന് ആരാധകർ

ലൈംഗികാതിക്രമ കേസിൽ സാഹിത്യകാരൻ സിവിക് ചന്ദ്രന് ജാമ്യം നൽകിയ കോടതി വിധിയോടുള്ള പ്രതിഷേധ സൂചകമായാണിതെന്നാണ് ആളുകൾ പ്രതികരിക്കുന്നത്. പീഡനക്കേസിൽ പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചിരുന്നുവെന്നും അതിനാൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയുടെ പരാമർശം.

ഈ വേളയിലാണ് താരത്തിന്റെ ഹോട്ട് ചിത്രങ്ങളും ചർച്ചയാകുന്നത്. വിധിക്ക് എതിരെയുള്ള പ്രതിഷേധമാണ് അഞജലിയുടെ പോസ്റ്റ് എന്നാണ് കമന്റുകൾ പറയുന്നത്. അതേസമയം, കഴിഞ്ഞ ദിവസം വസ്ത്രധാരണത്തിന്റെ പേരിൽ യുവനടിമാരായ അനിഖ സുരേന്ദ്രനും അനശ്വര രാജനും സൈബർ ആക്രമണം നേരിട്ടിരുന്നു.

Also read; മത്തങ്ങ മോന്തയുള്ള, ഇയാളെ എങ്ങനെ സിനിമയിൽ അഭിനയിപ്പിക്കും; അന്ന് മോഹൻലാലിനെ കുറിച്ച് നിർമ്മാതാവ് പറഞ്ഞത് ഇങ്ങനെ, സംവിധായകന്റെ വെളിപ്പെടുത്തൽ

അസഭ്യം പറഞ്ഞും വീട്ടിലുള്ളവരെ കടന്നാക്രമിച്ചുമാണ് ആക്രമണം നടക്കുന്നത്. ഈ സാഹചര്യത്തിൽ താരങ്ങൾക്കുള്ള പിന്തുണയാണോ എന്ന ചോദ്യവും ആരാധകരിൽ നിന്ന് അഞ്ജലിയോടായി ഉയരുന്നുണ്ട്. അതേസമയം, താരം ഈ ചോദ്യങ്ങളിലൊന്നും പ്രതികരിച്ചിട്ടില്ല. ചിത്രം ഇതിനോടകം തരംഗമായി കഴിഞ്ഞു.

Advertisement