മത്തങ്ങ മോന്തയുള്ള, ഇയാളെ എങ്ങനെ സിനിമയിൽ അഭിനയിപ്പിക്കും; അന്ന് മോഹൻലാലിനെ കുറിച്ച് നിർമ്മാതാവ് പറഞ്ഞത് ഇങ്ങനെ, സംവിധായകന്റെ വെളിപ്പെടുത്തൽ

182

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. വില്ലൻ വേഷങ്ങളിലൂടെ എത്തി നായകനായി തിളങ്ങി, ഇന്ന് മലയാള സിനിമാ ലോകം അടക്കിവാഴുന്ന താരത്തിന് ഇന്ത്യയ്ക്ക് പുറത്തും ആരാധകരുണ്ടെന്നതാണ് ശ്രദ്ധേയം. താരരാജാവ് എന്നറിയപ്പെടുന്ന മോഹൻലാലിനെ അത്രയേറെ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നവരാണ് കേരളത്തിലെ ഓരോ സിനിമാ പ്രേമിയും. പ്രകടനം കൊണ്ട് ദി കംപ്ലീറ്റ് ആക്ടർ, നടനവിസ്മയം എന്നീ വിശേഷണങ്ങളും താരത്തിന് മാത്രം സ്വന്തമാണ്.

Advertisements

കണ്ണുകൾ കൊണ്ടും വിരലുകൾ കൊണ്ടും വരെ അഭിനയിക്കുന്ന മോഹൻലാലിനെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുള്ളവരാണ് മലയാളത്തിലെ പല സംവിധായകരും. കഥാപാത്രത്തിനായി എന്തും ചെയ്യുന്ന, നിന്ന നിപ്പിൽ കഥാപാത്രമായി മാറാൻ കഴിയുന്ന മോഹൻലാൽ പല സംവിധായകരുടെയും തലവര തന്നെ മാറ്റി മറിച്ചിട്ടുണ്ട്.

1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ മോഹൻലാൽ നായകനായി വളരുന്നതും മലയാള സിനിമയെ അടക്കി വാണതും വളരെ പെട്ടെന്നായിരുന്നു. എന്നാൽ ആദ്യ ചിത്രത്തിൽ വില്ലനായെത്തിയ താരത്തിന്റെ മൂല്യം അറിയാതെ പോയ ചില നിർമാതാക്കളും സംവിധായകരും ഉണ്ടെന്നുള്ള വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Also read; അമ്മയാണ് എന്റെ സ്ട്രോംഗ് പില്ലർ; അന്നും ഇന്നും കരുത്തയാണ്; ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ഡിപ്രഷന്റെ ചികിത്സയിലാണ്; ആരാധകരോട് തുറന്ന് പറഞ്ഞ് ലക്ഷ്മി മേനോൻ

അത്തരത്തിലൊരു നിർമ്മാതാവിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും കലാസംവിധായകനുമായ രാധാകൃഷ്ണൻ. മോഹൻലാലിനെ തന്റെ സിനിമയിൽ നായകനാക്കാൻ തീരുമാനിച്ചപ്പോൾ നിർമ്മാതാവ് അനുവദിച്ചില്ലെന്നും മോഹൻലാലിനെ മോശമാക്കി പറഞ്ഞെന്നും രാധാകൃഷ്ണൻ വെളിപ്പെടുത്തുന്നു. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു പറഞ്ഞത്.

‘താനൊരു കലാകാരനല്ലേ ഇതുപോലെ മത്തങ്ങ മോന്തയുള്ള ഒരാളെ സിനിമയിൽ അഭിനയിപ്പിക്കാൻ പറ്റുമോ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. ഞാൻ അപ്പോൾ എല്ലാവരും സുന്ദരൻ ആവണമെന്നില്ലലോ എന്ന് പറഞ്ഞു. ആ സമയത്ത് പ്രിയദർശൻ ഒന്നും സിനിമയിൽ എത്തിയിട്ടില്ല. ആ സമയത്ത് വില്ലനാണ് മോഹൻലാൽ. അദ്ദേഹം ഹീറോ ആകുമെന്ന് ഞാനും വിചാരിച്ചിരുന്നില്ല. എന്തായാലും അടൂർ ഭാസിക്ക് മുകളിൽ എത്തുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

Also read; ടിനിയുമായി അഭിനയിക്കാൻ എനിക്ക് താൽപര്യമില്ലെന്ന് പ്രിയാമണി; എനിക്ക് എന്താണ് കുഴപ്പമെന്ന് ടിനിയും, നടി നൽകിയ മറുപടി ഞെട്ടിക്കുന്നത്

‘നിർമ്മാതാവ് അങ്ങനെ പറഞ്ഞത് എനിക്കും ബുദ്ധിമുട്ട് തോന്നിയ സംഭവമായിരുന്നു. മോഹൻലാൽ നായകനാകുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല പക്ഷേ മോഹൻലാൽ അത് തെളിയിച്ച് കാണിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂവുകൾക്ക് ശേഷവും അദ്ദേഹത്തിന് നല്ല സിനിമകൾ ലഭിച്ചു. പിന്നീട് മോഹൻലാലിനെ മത്തങ്ങ മുഖം എന്ന് വിളിച്ചയാൾ തന്നെ അദ്ദേഹത്തെ വെച്ച് സിനിമകൾ ചെയ്യുകയും ചെയ്തിരുന്നു,’ രാധകൃഷ്ണൻ കൂട്ടിച്ചേർത്തു.

Advertisement