അച്ഛനെ എങ്ങനെ മറക്കാനാണ്; സുധിയുടെ ചിത്രം കയ്യിൽ ടാറ്റു ചെയ്ത് മകൻ രാഹുൽ; ഓർമ്മകൾക്ക് മരണമില്ലെന്ന് ആരാധകർ

83

മലയാളം ടെലിവിഷൻ താരവും, സ്റ്റേജ് ആർട്ടിസ്റ്റും, നടനുമായിരുന്ന കൊല്ലം സുധി അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞു പോയത് ജൂൺ മാസമാണ്. ഏറെ അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ വിയോഗം. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അദ്ദേഹം കോമഡി കൈകാര്യം ചെയ്തു. ഫ്‌ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലാണ് അവസാന കാലത്ത് നടൻ പ്രവർത്തിച്ചിരുന്നത്.

ഒരു കുടുംബത്തിന്റെ എല്ലാമായിരുന്നു സുധി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേർപാടിൽ നിന്ന് മക്കളും ഭാര്യയും കരകയറിയിട്ടില്ല. സുധിയില്ലാത്ത ഒരോ നിമിഷവും മരണത്തിന് തുല്യമാണെന്നാണ് ഭാര്യ രേണു പറഞ്ഞിരുന്നത്. ആദ്യം അമ്മ ഇല്ലാതായി, പിന്നെ എല്ലാമെല്ലാമായ അച്ഛൻ ഇല്ലാതായി, സുധിയുടെ മകൻ രാഹുലിന്റെ അവസ്ഥ ആലോചിച്ചാണ് ആരാധകർക്ക് കൂടുതൽ സങ്കടം. എന്നാൽ സ്വന്തം മകനെ പോലെയാണ് ഭാര്യ രേണു സുധിയുടെ മകനെ നോക്കിയിരുന്നത്.

Advertisements

Also Read
എന്റെ നായികയായതിന് പലരും പരിഹസിച്ചു; അതൊന്നും ഉർവശി ചെവികൊണ്ടില്ല; ഒരുപാട് കടപ്പാടുണ്ട് അവരോട്; ഞാൻ നല്ലൊരു നടനായതിന് കാരണവും ഉർവശി: ജഗദീഷ്

ഇപ്പോഴിതാ അച്ഛന്റെ ഓർമ്മ എന്നും കൂടെയുണ്ടാവണം എന്ന ആഗ്രഹത്തോടെ കൈയ്യിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് മകൻ. ശിക്കാരി ശംഭു സിനിമയിലെ ‘താരം പതിപ്പിച്ച കൂടാരം’എന്ന ഗാനത്തോടൊപ്പമാണ് ടാറ്റൂ ചെയ്യുന്ന വീഡിയോ രാഹുൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

സ്റ്റാർ മാജിക് വേദിയിൽ ഒരിക്കൽ സുധി താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും അമ്മയില്ലാത്ത മൂത്തമകനെ വളർത്താൻ അനുഭവിച്ച വേദനകളെ കുറിച്ചും തുറന്നു പറയുന്ന വീഡിയോ വൈറലായിരുന്നു. സുധിയുടെ വിഷമങ്ങളിലും ജീവിത കഥകളും അറിഞ്ഞതോടെ ആരാധകരും സുധിയുടെ ഓരോ വളർച്ചയിലും സന്തോഷിക്കുകയായിരുന്നു.

Also Read
ആത്മഹത്യ ചെയ്യും എന്നാണ് പറയുന്നത്; കഷ്ടപ്പെടാതെ ഒന്നും സാധിക്കില്ല; എന്നെ ചതിച്ചവരോടൊക്കെ ഞാൻ ക്ഷമിച്ചിട്ടുണ്ട്; ബാലക്ക് പറയാനുള്ളത്

കാന്താരി എന്ന സിനിമയിലൂടെയാണ് സുധി സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു. 2023 ജൂൺ 5 ന് തൃശൂർ കൈപ്പമംഗലത്ത് വെച്ച് മൂന്ന് സഹപ്രവർത്തകർക്കൊപ്പം സഞ്ചരിച്ച കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് സുധി മരണപ്പെടുന്നത്. തലയ്ക്ക് മാരകമായി പരിക്കേറ്റ് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും താരത്തിന്റെ മരണം സംഭവിക്കുകയായിരുന്നു

Advertisement