ആത്മഹത്യ ചെയ്യും എന്നാണ് പറയുന്നത്; കഷ്ടപ്പെടാതെ ഒന്നും സാധിക്കില്ല; എന്നെ ചതിച്ചവരോടൊക്കെ ഞാൻ ക്ഷമിച്ചിട്ടുണ്ട്; ബാലക്ക് പറയാനുള്ളത്

525

മലയാളികൾക്ക് സുപരിചിതനായ നടനാണ് ബാല. ബിഗ് ബിയിലൂടെ മലയാളത്തിലേക്ക് എത്തിയ ബാല പിന്നീട് വില്ലനായും നായകനായും സഹനടനായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് ബാല. അതേസമയം ബാലയുടെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ബാലയുടെ വിവാഹ മോചനവും പുനർവിവാഹവുമെല്ലാം വലിയ വാർത്തയായി മാറിയ സംഭവങ്ങളാണ്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാല ആശുപത്രിയിലായപ്പോൾ ആരാധകരുടെ സ്‌നേഹം നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. താരം സിനിമയിൽ സജീവമാകുന്നത് എപ്പോഴാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ വെറൈറ്റി മീഡിയക്ക് നല്കിയ അഭിമുഖത്തിൽ താൻ ജീവിതത്തിലേക്ക് മടങ്ങി വന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ഇതൊരു പുതിയ ജീവിതമല്ല എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
‘എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്ക് ആ ഫോൺകോൾ ആയിരുന്നു; ഒരിക്കലും പ്രതീക്ഷിച്ചില്ല, അതുവരെ ഒരു കുഴപ്പവുമില്ലാത്ത ആളായിരുന്നു’; കണ്ണീരണിഞ്ഞ് റിമി ടോമി

ജീവിതത്തിൽ ഒരുപാട് പേർ ചതിച്ചിട്ടുണ്ട്. മനസ്സിന്റെ ഉള്ളിൽ എല്ലാം കിടപ്പുണ്ട്. മിണ്ടണ്ട മനസമാധാനത്തോടെ പോകാം എന്നാണ് ഞാൻ കരുതിയത്. പക്ഷെ കുറെ ട്രിഗറിങ്ങായ കാര്യങ്ങൾ നടന്നു. ആശുപത്രിയിലായപ്പോൾ പോലും എന്തെല്ലാം പറഞ്ഞുപരത്തി. അമ്മയ്ക്ക് വയ്യ എന്ന് പറഞ്ഞു വന്ന ഒരാളുണ്ട്. ഞാൻ ഉടനെ തന്നെ ക്യാഷ് കൊടുത്തു. ഞാൻ ഹോസ്പിറ്റലിൽ ആയപ്പോൾ എന്നെക്കുറിച്ച് കുറ്റം പറഞ്ഞു നടന്നു.

ഞാൻ ജീവിക്കുന്നത് എന്റെ സന്തോഷത്തിന് വേണ്ടിയാണ്. അതാണ് വലുത്. ദിവസവും ഒരുപാട് കോളുകൾ സഹായവും ചോദിച്ചുക്കൊണ്ട് വരാറുണ്ട്. അതിൽ ഒരു പത്ത് പേരെങ്കിലും സഹായം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് കളയാറുണ്ട്. അങ്ങനെ പറയുന്നവരോട് ഞാൻ എന്ത് പറയാനാണ്. ശരി എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്യും. കഷ്ടതകളെ അതിജീവിച്ച് വേണ്ടെ നമ്മൾ മുന്നോട്ട് പോവാൻ. കഷ്ടപ്പെടാതെ ഒന്നും നേടിയെടുക്കാൻ സാധിക്കില്ല.

Also Read
ദിവസവും രണ്ട് കോടി രൂപ ഞാൻ സമ്പാദിക്കുന്നു; ആവശ്യമെങ്കിൽ ഇത് എഴുതി കൊടുക്കാൻ ഞാൻ തയ്യാറാണ്; പവൻ കല്യാണിന്റെ പ്രസംഗം വൈറലാകുന്നു

ഞാനും എലിസബത്തും വഴക്കിടുന്നതിന് പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ചതിച്ചവരോട് ക്ഷമിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാണ് വഴക്ക്. ഞാൻ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് താൻ മരിച്ചെന്ന് തീരുമാനിച്ച തിലരുണ്ട്. എന്റെ കാർ അടിച്ച് കൊണ്ടു പോകാൻ വരെ അവർ ശ്രമം നടത്തി. എന്നെ ചതിച്ചവരോടൊക്കെ ഞാൻ ക്ഷമിച്ചിട്ടുണ്ടെന്നാണ് ബാല പറഞ്ഞത്.

Advertisement