എന്റെ നായികയായതിന് പലരും പരിഹസിച്ചു; അതൊന്നും ഉർവശി ചെവികൊണ്ടില്ല; ഒരുപാട് കടപ്പാടുണ്ട് അവരോട്; ഞാൻ നല്ലൊരു നടനായതിന് കാരണവും ഉർവശി: ജഗദീഷ്

226

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി, വില്ലൻ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീൻ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.

കോളേജ് അധ്യാപകൻ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. ഇപ്പോഴിതാ ഒരു കാലത്ത് കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടിയിരുന്ന താൻ നായകനായി പോലും വളർന്നത് നടി ഉർവശിയുടെ പിന്തുണ കാരണമാണെന്ന് പറയുകയാണ് ജഗദീഷ്.

Advertisements

തനിക്ക് സിനിമയിൽ ഏറ്റവും കൂടുതൽ അടുപ്പമുള്ള നായിക ഉർവ്വശി മാത്രമാണെന്നും താൻ സിനിമയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുമ്പോൾ തന്നെ ഉർവശി വളരെ സീനിയറായിട്ടുള്ള നായികയായിരുന്നു എന്നും ജഗദീഷ് പറയുന്നു.

ALSO READ- ആത്മഹത്യ ചെയ്യും എന്നാണ് പറയുന്നത്; കഷ്ടപ്പെടാതെ ഒന്നും സാധിക്കില്ല; എന്നെ ചതിച്ചവരോടൊക്കെ ഞാൻ ക്ഷമിച്ചിട്ടുണ്ട്; ബാലക്ക് പറയാനുള്ളത്

ഉർവശി ഒട്ടേറെ സിനിമകളിലൂടെ തന്റെ നായിക പദവി ഉറപ്പിച്ചു. അങ്ങനെയുള്ള ഉർവശി തുടക്കക്കാരനായ തന്നോട് കാണിക്കുന്ന സ്നേഹം വളരെ വലുതാണ്. വളരെ നല്ലൊരു സൗഹൃദമാണ് തങ്ങൾക്കിടയിലുണ്ടായത്. തൻരെ നായികയായി ആറേഴ് സിനിമകളിൽ ഉർവശി എത്തി. വളരെ പ്രിയപ്പെട്ട ചിത്രങ്ങളാണ് അവയിൽ പലതെന്നും ജഗദീഷ് വിശദീകരിക്കുന്നു.


കൊമേഡിയനായി മാത്രം സിനിമയിൽ നിലനിൽക്കാൻ ആഗ്രഹിച്ച തന്നെ അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഉർവശിയാണ്. അഭിനയത്തിൽ ഒരുപാട് പരിമിതികൾ ഉണ്ടെന്ന് കരുതിയിരുന്നു. ആ എന്റെ പരിമിതികളെ അന്ന് തിരുത്തിത്തന്ന ഒരാളാണ് ഉർവശി. ഒരു കൊമേഡിയൻ ആണെന്ന തന്റെ ധാരണ തിരുത്തുകയും നിങ്ങൾക്ക് ഒരു നല്ല നായകനാകാനും സാധിക്കും എന്ന് മനസ്സിലാക്കിത്തന്നതും അവരാണെന്നും ജഗദീഷ് പറയുന്നു.

ALSO READ- ‘എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്ക് ആ ഫോൺകോൾ ആയിരുന്നു; ഒരിക്കലും പ്രതീക്ഷിച്ചില്ല, അതുവരെ ഒരു കുഴപ്പവുമില്ലാത്ത ആളായിരുന്നു’; കണ്ണീരണിഞ്ഞ് റിമി ടോമി

ആ പിന്തുണ അന്ന് ലഭിച്ചില്ലായിരുന്നു എങ്കിൽ താനൊരുപക്ഷേ ഒരു ഹാസ്യനടൻ മാത്രമായി മലയാള സിനിമയിൽ നിന്നേനെ.

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നായികയായാണ് അക്കാലത്ത് ഉർവശി തിളങ്ങിയിരുന്നത്. മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും ഒപ്പം നായികയായി അഭിനയിക്കുന്ന ഉർവശി ജഗദീഷിന്റെ നായികയാകാൻ തീരുമാനിച്ചത് തന്നെ ഇൻഡസ്ട്രിയിൽ വലിയ ചർച്ചയായി.

സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച ഉർവശി എന്റെ നായികയായി എത്തുമ്പോൾ അവർ കരിയറിൽ താഴേയ്ക്ക് പോകുന്നെന്ന് പോലും പറയപ്പെട്ടിരുന്നു. പക്ഷെ, ഇതിനൊന്നും ചെവികൊടുക്കാതെ ഉർവശി അന്ന് തന്റെ നായികയായി. തുടർന്നും ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു.

അതേസമയം, തന്റെ നായികയായി അഭിനയിച്ചതിന്റെ പേരിൽ ഉർവശിയെ ഒരുപാട് ആളുകൾ പരിഹസിച്ചിട്ടുണ്ട്. തനിയ്ക്ക് ഒരുപാട് കടപ്പാടുണ്ട് അവരോടെന്നും ജഗദീഷ് വ്യക്തമാക്കി.

Advertisement