Home Entertainment Celebrities

പതിനാല് കിലോയോളം വെയ്റ്റ് ലോസ്! അത് സന്തോഷം തന്നെയാണ് പക്ഷെ, താനിപ്പോൾ സങ്കടത്തിലാണെന്ന് നിയ രഞ്ജിത്ത്; കാരണം വെളിപ്പെടുത്തി താരം

172

കല്യാണി സീരിയലിലെ കല്യാണി എന്ന വേഷത്തിലൂടെ പ്രപേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്ത്. നാടൻ കുട്ടിയായി കല്യാണിയിൽ തകർത്ത് അഭിനയിച്ച നിയ പിന്നീട് വിവാഹത്തോടെ സീരിയലിൽ നിന്നും അകന്നിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കല്യാണി എന്ന വേഷത്തിലൂടെ നിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

2014 ൽ കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു ചാനലിൽ അവതാരകയായിട്ട് എത്തിയായിരുന്നു താരത്തിന്റെ മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. തൊട്ടടുത്ത വർഷം ദിയയുടെ അച്ഛന്റെ സുഹൃത്തായ ക്യാമറമാൻ സാജൻ കളത്തിൽ ഒരു തെലുങ്ക് സിനിമയിൽ ഓഫറുമായി എത്തിയതോടെയാണ് അഭിനയലോകത്തേക്ക് ചുവടുവെച്ചത്.

Advertisements

മലയാളത്തിലും തമിഴിലും 25 സീരിയലുകളിൽ അഭിനയിച്ചു മികവ് കാട്ടി. മലയാളത്തിൽ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി മിക്ക സീരിയലുകളിലൂടെ ശ്രദ്ധേയമായി. ‘കല്യാണി’യുടെ തമിഴ് സീരിയലായ ‘കസ്തൂരി’ ഹിറ്റായിരുന്നു. ബെസ്റ്റ് ഫ്രണ്ട്സ്’ എന്ന സിനിമയിലും ‘മലയാളി’ എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയായും താരം അഭിനയിച്ചിരുന്നു.

ALSO READ- അച്ഛനെ എങ്ങനെ മറക്കാനാണ്; സുധിയുടെ ചിത്രം കയ്യിൽ ടാറ്റു ചെയ്ത് മകൻ രാഹുൽ; ഓർമ്മകൾക്ക് മരണമില്ലെന്ന് ആരാധകർ

‘മിസിങ്’ എന്ന സിനിമയിൽ മൂന്ന് നായികമാരിൽ ഒരാളായി നിയ അഭിനയിച്ചു. കാലടി സംസ്‌കൃത സർവകലാശാലയിൽ ഭരതനാട്യം പഠിക്കുന്ന സമയത്താണ് പിന്നീട് കല്യാണി സീരിയലിൽ അവസരം ലഭിച്ചത്. തന്നെ കല്യാണിയുടെ പേരിലാണ് ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നതെന്നു നിയ പറഞ്ഞിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞ് രണ്ട് കുഞ്ഞുങ്ങളുമായി യിഎസിൽ താമസമാണ് താരം.

ഇതിനിടെ താരം സോഷ്യൽമീഡിയയിലും സജീവമായിരുന്നു. കുറച്ചുനാളായി സോഷ്യൽമീഡിയയിൽ താരമാകുന്നത് നിയയാണ്. തന്റെ വെയിറ്റ് ലോസ് ജേർണിയാണ് താരത്തെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്. ആദ്യമൊക്കെ തന്റെ തടി കൊണ്ട് ഒരു പ്രശ്‌നവും ഇല്ല, പിന്നെ കാണുന്നവർക്ക് എന്താണ് കുഴപ്പം എന്ന രീതിയിലായിരുന്നു പെരുമാറിയത്. പിന്നീട്, രണ്ടാമത്തെ കുട്ടിയുടെ പിറന്നാളിന് എടുത്ത ചില ഫോട്ടോസിൽ തന്റെ രൂപം കണ്ടപ്പോഴാണ് ബോധോദയം ഉണ്ടായതെന്ന് നിയ പറഞ്ഞിരുന്നു.

ALSO READ- എന്റെ നായികയായതിന് പലരും പരിഹസിച്ചു; അതൊന്നും ഉർവശി ചെവികൊണ്ടില്ല; ഒരുപാട് കടപ്പാടുണ്ട് അവരോട്; ഞാൻ നല്ലൊരു നടനായതിന് കാരണവും ഉർവശി: ജഗദീഷ്

തനിക്ക് തടി വളരെ അധികം കൂടിയിട്ടുണ്ട് എന്നും, ഇനി അത് കുറയ്ക്കാതെ രക്ഷയില്ല എന്നും മനസ്സിലാക്കി. അങ്ങനെയാണ് ഭർത്താവ് രഞ്ജിത്തിനൊപ്പം ചേർന്ന് തടി കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. അതിന്റെ എല്ലാ വിശേഷങ്ങളും, തന്റെ ഡയറ്റ് പ്ലാനുകളും എല്ലാം നിയ യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു. ഒടുവിൽ ഇപ്പോൾ നിയ പതിനാല് കിലോ ശരീര ഭാരം കുറച്ചിരിക്കുകയാണ്. കൃത്യമായ ഡയറ്റും വ്യായമവും ആണ് ഇത്രയേറെ ശരീര ഭാരം കുറയ്ക്കാനായി സഹായിച്ചതെന്നാണ് വീഡിയോയിലൂടെ താരം തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ ആഗ്രഹിച്ച പോലെ വെയ്റ്റ് ലോസ് ചെയ്‌തെന്നും എന്നാൽ തനിക്ക് സങ്കടമാണ് കുറച്ചുനാളായിട്ട് എന്നുമാണ് നിയ പറയുന്നത്. തടി കുറഞ്ഞത് സന്തോഷം തന്നെയാണ് എന്നാൽ, തനിക്ക് വിഷമം അതല്ല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു ഡിപ്രഷന്റെ അവസ്ഥയിൽ തന്നെയായിരുന്നു എന്ന് പറയാം. വീഡിയോകൾ എടുക്കുന്നുണ്ടായിരുന്നു, പക്ഷെ അത് പോസ്റ്റ് ചെയ്യാൻ തോന്നിയില്ലെന്നാണ് നിയ പറയുന്നത്. വീഡിയോ എടുക്കും ഡിലീറ്റ് ചെയ്യും അതായിരുന്നു പതിവ്.

തനിക്ക് ഒന്നിനും താത്പര്യമുണ്ടായിരുന്നില്ല. വീട്ടിൽ തന്നെ അടച്ചുമൂടി ഇരിക്കുന്നതുകൊണ്ടാവാം. മുൻപൊക്കെ വീട്ടിലിരിക്കാത്ത ആളായിരുന്നു താനെന്നും ഇപ്പോൾ എങ്ങോട്ടും പോവാൻ സാധിക്കാതെ വീട്ടിൽ തന്നെ ഇരിക്കുമ്പോൾ ഒരു മടുപ്പ് വരുന്നു എന്നുമൊക്കെയാണ് നിയ വെളിപ്പെടുത്തുന്നത്.

Advertisement