എനിക്ക് വിവാഹം കഴിക്കാൻ താത്പര്യമില്ല; വിവാഹം വേണ്ടെന്ന് വെക്കാൻ ഒരു കാരണവുമുണ്ട്, മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി

504

മലയാളത്തിൽ നായികയായി എത്തി പിന്നീട് തെന്നിന്ത്യയിലെ മുൻ നിര നായികമാരിലൊരാളായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിലാണ് താരത്തിന്റെ ആദ്യ സിനിമ. തുടർന്ന് അഭിനയിച്ച സിനിമകളെല്ലാം താരത്തിന്റെ സൂപ്പർഹിറ്റുകളായിരുന്നു

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമ വികടന് നല്കിയ അഭിമുഖത്തിലാാണ് താരം തന്റെ കാഴ്ച്ചപ്പാടുകൾ തുറന്ന് പറഞ്ഞത്. ‘കല്യാണം കഴിക്കണമെന്ന ഐഡിയ എനിക്കില്ല. വിവാഹത്തിന് ശേഷം, മുമ്പ് എന്ന കൺസെപ്‌റ്റൊന്നും ഇതുവരെ എനിക്കില്ല. എനിക്കൊരു പാർട്ണർ വേണം. പക്ഷേ അത് വിവാഹം കഴിച്ചിട്ട് മതി എന്ന കാഴ്ച്ചപ്പാടൊന്നും എനിക്കില്ല.

Advertisements

Also Read
വേതനം നല്കാതെ ഞാൻ ആരെയും എന്റെ സിനിമയിൽ അഭിനിയിപ്പിക്കില്ല, അത് എന്റെ അമ്മയായാലും ചേട്ടനായാലും; തുറന്നടിച്ച് പൃഥ്വി

നിയമപരമായി വിവാഹം കഴിച്ചതിന് ശേഷം പിരിയുമ്പോഴുള്ള നിയമ നടപടികളോടും, കൗൺസിലിങ്ങിനോടും എനിക്ക് താത്പര്യമില്ല. അതുകൊണ്ടാണ് എനിക്ക് വിവാഹം കഴിക്കാൻ ഇഷ്ടമില്ലാത്തത്. ഇതിനെക്കുറിച്ച് ഞാൻ വീട്ടുക്കാരോട് പറഞ്ഞിരുന്നു. പക്ഷെ അവർക്ക് ഞാൻ പറഞ്ഞത് വിശ്വസിക്കാനായിട്ടില്ല.

കല്യാണത്തിന് ശേഷം സന്തോഷവും, സമാധാനവും ലഭിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് വിവാഹം. വിവാഹശേഷം ഭർത്താവിനും സമാധാനം കിട്ടില്ല എന്നും വരാം. അത്തരമൊരു സാഹചര്യത്തിൽ രണ്ടു പേരും പിരിയണം.അതിനായി ഒരുപാട്‌നിയമനടപടികൾ ഉണ്ട്. എന്റെ ലൈഫിൽ അത് വേണ്ട. അതുകൊണ്ടാണ് ക്യാമറക്ക് മുന്നിൽ വന്ന് എനിക്ക് വിവാഹം വേണ്ട എന്ന് ഞാൻ വിളിച്ച് പറയുന്നത്.

Also Read
നമ്മൾ നമ്മളെ മറന്ന് മറ്റുള്ളവരുടെ പുറകെ നടന്ന് കാലുപിടിക്കേണ്ട കാര്യമില്ല; നമ്മൾ ചെയ്യാത്ത കാര്യത്തിന് മറ്റൊരാളോട്‌ ക്ഷമ ചോദിക്കേണ്ടതില്ല, അഭിരാമി

ഗാട്ട ഗുസ്തിയാണ് തമിഴിൽ ഐശ്വര്യ അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതിന് മുമ്പ് മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവനിലും താരം അഭിനയിച്ചിരുന്നു. കുമാരിയാണ് മലയാളത്തിൽ താരം അഭിനയിച്ച അവസാന ചിത്രം.

Advertisement