മറ്റുള്ളവരുടെ ജീവിതത്തിൽ എനിക്ക് ഒരു താൽപര്യവുമില്ല; എനിക്ക് എന്റെ കാര്യങ്ങൾ ചെയ്യാനും എന്റെ ലക്ഷ്യങ്ങൾ കീഴടക്കാനുമുണ്ട്; വൈറലായി അഭയ ഹിരൺമയിയുടെ പോസ്റ്റ്

220

നാക്കു പെന്റെ നാക്കു ടാക്ക എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് വന്ന താരമാണ് അഭയ ഹിരൺമയി. തുടർന്ന് അഭയ പാടിയ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഹൃദയത്തിലേറ്റാൻ തുടങ്ങി. സംഗീതം ഔപചാരികമായി പോലും പഠിക്കാത്ത താരമാണ് അഭയ, പക്ഷേ പില്ക്കാലത്ത് താരം പാടിയ പാട്ടുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുള്ള താരം കൂടിയാണ് അഭയ. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയയിലൂടെ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. മറ്റുള്ളവരുടെ ജീവിതത്തിൽ തനിക്ക് താത്പര്യവുമില്ലെന്നാണ് ഹിരൺമയി പറയുന്നത്. താരത്തിെേന്റ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;

Advertisements

Also Read
മീനയുടെ കാര്യം പറഞ്ഞ് റോജ കരച്ചിലായിരുന്നു; മീനയെ ആ അവസ്ഥയിൽ കാണാൻ റോജക്ക് കഴിയുമായിരുന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ സെൽവമണി

സന്തോഷത്തിലും സമാധാനത്തിലും എത്താനായി എന്റെ സ്വന്തം ഈണത്തിൽ നൃത്തം ചെയ്യുകയും എന്റെ ചുവടുകളിൽ നടക്കുകയുമാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ എനിക്ക് ഒരു താൽപര്യവുമില്ല. എനിക്ക് എന്റെ കാര്യങ്ങൾ ചെയ്യാനും എന്റെ ലക്ഷ്യങ്ങൾ കീഴടക്കാനുമുണ്ട്. എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരെക്കുറിച്ചുള്ളതാണ് എന്ന് ചിന്തിക്കുന്നത് അസംബന്ധമാണ്.

ആരെയെങ്കിലും വിഷമിപ്പിക്കാൻ എന്തെങ്കിലും ചെയ്യുക എന്നത് എന്റെ ലക്ഷ്യമല്ല. ഞാൻ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. അത് പോകുന്ന വഴിയും ഞാൻ ഇഷ്ടപ്പെടുന്നു. ലളിതമായി പറഞ്ഞാൽ നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ എന്റേതായി ജീവിക്കാൻ അനുവദിക്കുക. എല്ലാ ഓൺലൈൻ വാർത്താ മാധ്യമങ്ങളോടും, ദയവായി ജീവിതത്തെ വളച്ചൊടിക്കരുത്’, എന്നാണ് അഭയ ഹിരൺമയി കുറിച്ചത്.

Also Read
എന്റെ പേര് ലീല കൃഷ്ണകുമാർ എന്നായിരുന്നു; പക്ഷേ എന്റെ പേര് മാറി കുളപ്പുള്ളി ലീലയായത് അങ്ങനെയാണ്; തന്റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി കുളപ്പുള്ളി ലീല

അതേസമയം, കഴിഞ്ഞ ദിവസം താരം പങ്ക് വെച്ചൊരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായിരുന്നു. ഗായിക അമൃതയും, ഗോപി സുന്ദറും തമ്മിൽ പിരിഞ്ഞുവെന്ന ഗോസിപ്പുകൾ വൈറലായ സമയത്താണ് ഞാൻ ലാത്തിരികളും പൂത്തിരികളും കൊണ്ട് ജീവിതം ആഘോഷിക്കാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞുക്കൊണ്ട് താരം സോഷ്യൽ മീഡിയയിൽ കുറിപ്പും, ഫോട്ടോയും പോസ്റ്റ് ചെയ്യുന്നത്. അത്‌കൊണ്ട് തന്നെ അഭയയുടെ പോസ്റ്റ് ഒരു പണിയാണെന്നുള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു.

Advertisement