എന്റെ പേര് ലീല കൃഷ്ണകുമാർ എന്നായിരുന്നു; പക്ഷേ എന്റെ പേര് മാറി കുളപ്പുള്ളി ലീലയായത് അങ്ങനെയാണ്; തന്റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി കുളപ്പുള്ളി ലീല

47

നാടകങ്ങളിലൂടെ സിനിമയിലേക്ക് വന്ന് പിന്നീട് ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് കുളപ്പുള്ളി ലീല. സിനിമയിൽ കോമഡി സീനിലൊക്കെ ധാരാളം അഭിനയിച്ച താരത്തിന് പക്ഷെ ജീവിതത്തിൽ നേരിടേണ്ടി വന്നത് ദുഖങ്ങളായിരുന്നു. പലപ്പോഴും സിനിമയിൽ നിന്ന് അവസരങ്ങൾ കുറഞ്ഞിരുന്നെന്നും, തനിക്ക് എന്തോ അസുഖമുണ്ടെന്ന രീതിയിൽ ഏതോ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞിരുന്നതായും കുളപ്പുള്ളി ലീല വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിൽ തനിക്ക് എങ്ങനെയാണ് കുളപ്പുള്ളി ലീല എന്ന പേര് വന്നതെന്ന് വ്യക്തമാക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘ഞാനും എന്റെ ഭർത്താവും കലാപരമായ കാര്യങ്ങൾക്ക് വേണ്ടി നാട് വിട്ടുവന്നതാണ്. പുള്ളി നന്നായി സ്‌ക്രിപ്റ്റ് എഴുതുമായിരുന്നു. അങ്ങനെ പുള്ളി ഒരു സ്‌ക്രിപ്റ്റ് എഴുതിയപ്പോൾ എല്ലാവരും ജോസഫ് സാറിന് ആ സ്‌ക്രിപ്റ്റ് കൊണ്ട് കൊടുത്താൽ എടുക്കുമെന്ന് പറഞ്ഞു.

Advertisements

Also Read
സ്ത്രീ സുരക്ഷ വേണമെങ്കിൽ സ്ത്രീയായി നടക്കണം; സ്ത്രീ പുരുഷനായി നടന്നാൽ സുരക്ഷ കിട്ടിയെന്ന് വരില്ല; കുളപ്പുള്ളി ലീല

അങ്ങനെ ഞങ്ങൾ ചെന്നൈയിൽ പോയി. അവിടെ പോയപ്പോൾ എന്നെ നിർത്താൻ പറ്റിയ സ്ഥലമല്ല. സ്‌ക്രിപ്റ്റും കൊണ്ട് നടന്നെന്നല്ലാതെ സാറിനെ കണ്ടതുമില്ല. അങ്ങനെ ഞങ്ങൾ തിരിച്ചുപോരാൻ തീരുമാനിച്ചു. അപ്പോൾ എങ്ങോട്ട് പോകണമെന്നറിയാൻ നറുക്കിട്ടു. തൃശൂരും കുളപ്പുള്ളിയും. ഞങ്ങൾക്ക് കിട്ടിയത് കുളപ്പുള്ളി. അങ്ങനെയാണ് ഞങ്ങൾ കുളപ്പുള്ളിലേക്ക് വന്നത്.ലീല കൃഷ്ണകുമാർ എന്നായിരുന്നു എല്ലായിടത്തും എന്റെ പേര്. ഞാൻ അനിയൻ നമ്ബൂതിരിയുടെ ഒരു നാടകം ചെയ്തിരുന്നു.

അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് മറ്റൊരു നാടകം വന്നു. അന്നൊക്കെ നമുക്ക് കത്ത് വരും, അതിനകത്ത് കാണും നാടകത്തിന്റെ പേര്, പേയ്മെന്റ്, നാടകത്തിന്റെ സമയമൊക്കെ. ഇത് വന്നതും എല്ലാവരുടെ അടുത്തും ഇന്ന ദിവസം എന്റെ നാടകമാണെന്ന് ചെന്ന് പറഞ്ഞു. 9.30ന് നാടകമുള്ളതിന് 8.30ന് തന്നെ റേഡിയോ തുറന്ന് കാത്തിരിക്കുകയാണ്. അനൗൺസ്മെന്റ് വന്നപ്പോൾ കുളപ്പുള്ളി ലീല. വേറെ ആരെങ്കിലുമാണോ ഞാൻ വിചാരിച്ചു. എന്റെ പേര് വരാത്തതിൽ സങ്കടമായി. അന്ന് നാടകം ചെയ്തു.

Also Read
അവർക്ക് ശിക്ഷ കൊടുക്കണം; കഠിനമായ ശിക്ഷ കൊടുക്കണം; മണിപ്പൂരിലെ സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമത്തിൽ പ്രതികരിച്ച് അക്ഷയ് കുമാർ

അത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ ഒരു നാടകം കൂടി വന്നു. അതിന് പോയപ്പോഴാണ് തങ്കമണി ചേച്ചിയെ കണ്ടത്. ചേച്ചിയായിരുന്നു എന്റെ പേര് അങ്ങനെ കൊടുത്തത്. ഞാൻ ലീല കൃഷ്ണകുമാർ എന്നായിരുന്നു കൊടുത്തിരുന്നത്. ഞാൻ ചേച്ചിയോട് എന്ത് പണിയാ കാണിച്ചേ എന്തിനാ കുളപ്പുള്ളി ലീല എന്ന് ഇട്ടതെന്ന് ചോദിച്ചപ്പോൾ, നീയങ്ങ് സഹിച്ചോയെന്ന് പറഞ്ഞു. അങ്ങനെ തങ്കമണി ചേച്ചിയാണ് കുളപ്പുള്ളി ലീലയെന്ന പേര് ഇട്ടതെന്നാണ് താരം പറഞ്ഞത്.

Advertisement