സ്ത്രീ സുരക്ഷ വേണമെങ്കിൽ സ്ത്രീയായി നടക്കണം; സ്ത്രീ പുരുഷനായി നടന്നാൽ സുരക്ഷ കിട്ടിയെന്ന് വരില്ല; കുളപ്പുള്ളി ലീല

87

1998 മുതൽ അഭിനയരംഗത്ത് സജീവമായിട്ടുള്ള നടിയാണ് കുളപ്പുള്ളി ലീല. ചെറുതും വലുതുമായ ഒത്തിരി വേഷങ്ങളിലൂടെ ആരാധകരെ ചിരിപ്പിച്ച താരം തനിക്ക് കോമഡി വേഷങ്ങൾക്ക് പുറമേ സീരിയസ് റോളുകളും വഴങ്ങുമെന്ന് തെളിയിച്ചു. മലയാളത്തിന് പുറമേ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചു. നാടകനടിയായാണ് താരം സിനിമയിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ സ്ത്രീ സുരക്ഷയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. കൗമൂദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. സ്ത്രീ സുരക്ഷ വേണമെങ്കിൽ സ്ത്രീകളെ പോലെ നടക്കണമെന്നാണ് താരം പറയുന്നത്. കുളപ്പുള്ളി ലീലയുടെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
അവർക്ക് ശിക്ഷ കൊടുക്കണം; കഠിനമായ ശിക്ഷ കൊടുക്കണം; മണിപ്പൂരിലെ സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമത്തിൽ പ്രതികരിച്ച് അക്ഷയ് കുമാർ

‘സ്ത്രീ സുരക്ഷ വേണമെങ്കിൽ ആദ്യം സ്ത്രീയായി നടക്കണം. അങ്ങനെ നടന്നാൽ സ്ത്രീക്ക് എന്നും സുരക്ഷ തന്നെയാണ്. സ്ത്രീ പുരുഷനായി നടന്നാൽ അത് ചിലപ്പോൾ ഉണ്ടായില്ലെന്ന് വരും. ഞാനിത്രയും കാലം നടന്നിട്ട് എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പറയാൻ പലരും പലതും പറയും. പക്ഷെ ആരും നമ്മുടെ ദേഹത്ത് തൊടാൻ വരില്ല.

നമുക്ക് താൽപര്യമുണ്ടെങ്കിൽ മാത്രമേ നമ്മുടെ ദേഹത്ത് ഒരാൾ തൊടൂ. അതിൽ ഒരു സംശയവുമില്ല. അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അംഗീകരിച്ച് കൊടുക്കില്ല. നമ്മളും ചെറുപ്പം കഴിഞ്ഞ് തന്നെയാണ് എത്തിയത്. നമ്മൾ കൊഞ്ചിക്കുഴയാൻ പോകും എന്നിട്ട് നമ്മൾ അവരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം.

Also Read
35 ലക്ഷത്തിന്റെ തട്ടിപ്പ് കേസ്; പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ നിന്നും പോയ താരം; ഇന്ന് മൂന്ന് മക്കൾക്കൊപ്പം ജീവിതം; ആരാധകരുടെ പ്രിയങ്കരി സിന്ധു മേനോന്റെ ജീവിതം ഇന്നിങ്ങനെ

ചില പെൺകുട്ടികൾ ഡ്രസ് ഇട്ടു നടക്കുന്നത് കണ്ടിട്ട് ഞാൻ നോക്കിയിട്ടുണ്ട്. ചിലർക്ക് നല്ല കളർ ഉണ്ടാകും, അവർ മുട്ടിന്റെ അത്ര വലിപ്പമുള്ള ഡ്രസിട്ട് നടന്നാൽ ആരാണ് നോക്കാതെ ഇരിക്കുക. പിന്നെ ആൺകുട്ടികളെ പറഞ്ഞിട്ട് എന്താ കാര്യം. നമ്മൾ നമ്മളായിട്ട് നടന്നാൽ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് താരം പറഞ്ഞത്.

Advertisement