പെട്ടെന്ന് മൂന്ന് തവണ അനുഷ്‌ക ശർമ്മ രൺബീർ കപൂറിന്റെ കരണത്തടിച്ചു, ദേഷ്യം വന്ന രൺബീർ തിരിച്ച് ചെയ്തത് ഇങ്ങനെ

64

നിരവധി ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ താരമാണ് നടൻ രൺബീർ കപൂർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള രൺബീറിന് ആരാധകരും ഏറെയാണ്. ബോളിവുഡിലെ തന്നെ സൂപ്പർ നടിയാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഭാര്യ കൂടിയായ നടി അനുഷ്‌ക ശർമ്മ.

ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളുമായി മാറിയ താരസുന്ദരിയാണ് അനുഷ്‌ക. രൺബീറും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു യേ ദിൽ ഹേ മുഷ്ഖിൽ. കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ റായ് ഒരു പ്രധാന വേഷത്തിൽ എത്തിയപ്പോൾ ഷാരൂഖ് ഖാൻ അതിഥി വേഷത്തിലും എത്തിയിരുന്നു.

Advertisements

ചിത്രം വൻ വിജയമായി മാറുകയും ചെയ്തിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ അനുഷ്‌ക രൺബീർ കപൂറിന്റെ കരണത്തടിച്ച സംഭവം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിൽ രൺബീർ അവതരിപ്പിക്കുന്ന അയാനും അനുഷ്‌ക അവതരിപ്പിക്കുന്ന അലീസെയും ഒരുമിച്ച് വരുന്നൊരു രംഗമുണ്ട്.

Also Read
അവർക്ക് ശിക്ഷ കൊടുക്കണം; കഠിനമായ ശിക്ഷ കൊടുക്കണം; മണിപ്പൂരിലെ സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമത്തിൽ പ്രതികരിച്ച് അക്ഷയ് കുമാർ

ഈ രംഗത്തിൽ അയാന്റെ കാമുകിയെ അവതരിപ്പിക്കുന്ന ലിസ ഹെയ്ഡനേയും അലിസെയുടെ കാമുകൻ ഇമ്രാൻ അബ്ബാസിനേയും അയാനും അലീസെയും ഒരുമിച്ച് കാണുന്നുണ്ട്. പിന്നാലെ തന്റെ കാമുകി തന്നെ വഞ്ചിച്ചുവെന്ന സങ്കടത്തിൽ അയാൻ പൊട്ടിക്കരയുകയാണ്.

ഈ സമയം അയാനെ നല്ല വാക്കുകൾ പറഞ്ഞ് അലീസെ ആശ്വസിപ്പിക്കുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംഭവിച്ചത് തീർത്തും അപ്രതീക്ഷിതമായിരുന്നു. കരഞ്ഞു കൊണ്ടിരുന്ന രൺബീറിന്റെ കരണത്ത് അടിക്കുക ആയിരുന്നു അനുഷ്‌ക ചെയ്തത്.

ചുമ്മാ ഓവർ ആക്ട് ചെയ്യരുതെന്ന് പറഞ്ഞായിരുന്നു കരണത്തടിച്ചത്. തീയേറ്ററിൽ പൊട്ടിച്ചിരി വിടർത്തിയതായിരുന്നു ഈ രംഗം. എന്നാൽ സത്യത്തിൽ ഈ രംഗത്തിന്റെ ചിത്രീകരണത്തിനിടെ രൺബീറിന് അനുഷ്‌കയിൽ നിന്നും കനത്ത അടി തന്നെ കൊള്ളേണ്ടി വന്നു. ഇതോടെ, ഏറ്റവും അടുത്ത സുഹൃത്തുക്കളാണെങ്കിലും രൺബീറും അനുഷ്‌കയും തമ്മിൽ വാക്ക് തർക്കം ഉടലെടുക്കുകയായിരുന്നു.

ചിത്രീകരണത്തിനിടെ മൂന്ന് തവണയായിരുന്നു അനുഷ്‌ക രൺബീറിന്റെ കരണത്തടിച്ചത്. ഇത് രൺബീറിനെ അരിശം പിടിപ്പിക്കുകയും ചെയ്തു. പിന്നീട് പുറത്ത് വിട്ടു ബിടിഎസ് വീഡിയോയിൽ രൺബീറും അനുഷ്‌കയും തമ്മിലുള്ള തർക്കം കാണിക്കുന്നുണ്ട്. അനുഷ്‌കയോട് എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് പറഞ്ഞ് രൺബീർ ദേഷ്യപ്പെടുന്നുണ്ട് വീഡിയോയിൽ.

Also Read
മീനയുടെ കാര്യം പറഞ്ഞ് റോജ കരച്ചിലായിരുന്നു; മീനയെ ആ അവസ്ഥയിൽ കാണാൻ റോജക്ക് കഴിയുമായിരുന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ സെൽവമണി

ഇതൊരു തമാശയല്ലെന്നും രൺബീർ പറയുന്നു. ഞാൻ വേണമെന്ന് കരുതി ചെയ്യുന്നതാണെന്നോ കരുതിയതെന്ന് അനുഷ്‌ക തിരിച്ച് ചോദിക്കുന്നു. ശക്തിയായി അടിക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നില്ലേയെന്ന് രൺബീർ തിരിച്ച് ചോദിക്കുന്നു. ഇതോടെ ശരിക്കും വേദനിച്ചോ എന്ന് അനുഷ്‌ക ചോദിക്കുകയും രൺബീറിനോട് ക്ഷമ പറയുകയും ചെയ്തു.

പിന്നാലെ ഇരുവരും ചിത്രീകരണം തുടരുകയായിരുന്നു. അതേസമയം അടുത്തിടെ ആയിരുന്നു അനുഷ്‌ക ശർമ പെൺകുഞ്ഞിന് ജന്മം നൽകിയത്. വാമിക എന്നാണ് വിരാട് അനുഷ്‌ക ദമ്പതികൾ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

അഹങ്കാരിയായ നടി എന്ന് പേര് വീണു, പ്രണയം കരിയർ ഇല്ലാതാക്കി, നടി മീരാ ജാസ്മിന് സംഭവിച്ചത്…

Advertisement