‘അമേരിക്കയിൽ പോയപ്പോൾ സ്ഥലം കാണുന്നതിനേക്കാൾ ത്രില്ലടിച്ചത് ഒരു സിനിമ ആദ്യ ദിനം കണ്ടപ്പോഴാണ്’; പുതിയ കാര്യങ്ങൾ പഠിക്കുകയാണ് എന്ന് ജഗദീഷ്

158

മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി, വില്ലൻ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീൻ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.

ഒരു കോളേജ് അധ്യാപകൻ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജഗദീഷ്.

Advertisements

നിതീഷ് സഹദേവിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കിയ ഫാമിലി എന്ന ചിത്രത്തിലാണ് ജഗദീഷ് അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ ജഗദീഷിന്റെ പ്രകടനവും പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുകയാണ്.

ALSO READ- ‘കാലങ്ങൾക്ക് ശേഷം എന്റെ സഹപാഠിയെ കണ്ടുമുട്ടി, അതിശയിപ്പിക്കുന്ന വികാരം’: സന്തോഷം പങ്കിട്ട് ആരാധകരുടെ പ്രിയങ്കരിയായ നടി സുചിത്ര

അതേസമയം, താൻ ലോക സിനിമയിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നും പുതിയ കാര്യങ്ങൾ പഠിക്കുകയുമാണ് എന്ന് പറയുകയാണ് ജഗദീഷ്. സിനിമകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അത് പിന്തുടരാൻ താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നാണ് നടൻ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.


തന്റെ മനസിൽ ഒരുപാട് കഥകൾ ഉണ്ട്. എന്നാൽ ഈ കാലത്ത് തിരക്കഥ എന്ന നിലയിൽ അത് എഴുതുന്നതിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടെന്നാണ് ജഗദീഷ് പറയുന്നത്. ഏറ്റവും പുതിയ സിനിമകളും വെബ് സിരീസുകളും ആദ്യദിവസം തന്നെ കാണുന്നതാണ് തനിക്ക് ഏറ്റവും ത്രില്ല് നൽകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

‘എന്നെ സംബന്ധിച്ച് പ്രകൃതി ഭംഗി ആസ്വദിക്കുന്നതോ ഒരുപാട് സ്ഥലങ്ങൾ കാണുന്നതോ ഒന്നുമല്ല വിഷയം. ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ത്രില്ലടിച്ചത് രാജ് കുമാർ ഹിറാനിയുടെ സഞ്ജു എന്ന ചിത്രം ആദ്യദിവസം കാണാൻ പറ്റിയപ്പോഴാണ്.’
ALSO READ-‘എന്നെ സഹിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായല്ലേ?’, നീയില്ലാത്ത ജീവിതം ചിന്തിക്കാൻ പോലുമാകില്ല; മഞ്ജിമയ്ക്ക് ആശംസകളുമായി ഗൗതം കാർത്തിക്
‘ബാക്കിയുള്ളവരെല്ലാം സ്ഥലം കാണാൻ പോയപ്പോൾ എല്ലാവരോടും ഞാൻ പറഞ്ഞത് എനിക്ക് ഒരൊറ്റ കാര്യമേ ഉള്ളൂ, ഇന്ന് സഞ്ജു സിനിമ റിലീസാണ് എനിക്കതൊന്ന് കാണണമെന്ന്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. പടം ഒരുപാട് ഇഷ്ടപ്പെട്ടു.’- ജഗദീഷ് പ്രശംസിക്കുന്നു.

കൂടാതെ താൻ ലിയോ എന്ന ചിത്രം ഫസ്റ്റ് ഡേ തന്നെ കണ്ടെന്നും താനതിന്റെ ത്രില്ലാണെന്നും പറയുകയാണ് ജഗദീഷ്. ടൈഗർ 3 എന്ന ചിത്രം ആദ്യദിനം തിരുവനന്തപുരത്തെ ഏരിയസ് പ്ലക്‌സിൽ നിന്ന് 8 മണിക്ക് കണ്ടിട്ട് 10.45 ന് അവിടുന്ന് ഇറങ്ങി നേരെ അജന്ത തിയേറ്ററിൽ ചെന്ന് ജിഗർതണ്ട ഡബിൾ എക്‌സ് കണ്ടെന്നും അദ്ദേഹം പറയുന്നു.

കൂടാതെ, വീട്ടിൽ വന്നാൽ നെറ്റ്ഫ്‌ലിക്‌സ് സീരിസുകൾ കണ്ടിരിക്കും. ഒഴിവു സമയത്ത് അതാണ് തന്റെ എൻജോയ്‌മെന്റ്. അതിലൂടെ പുതിയ കാര്യങ്ങൾ എനിക്ക് പഠിക്കാൻ പറ്റുന്നുണ്ട്. ലോക സിനിമ എങ്ങനെ വളർന്നു കൊറിയൻ സിനിമകൾ എങ്ങനെ മാറുന്നു ഇറാനിയൻ സിനിമകളിൽ വന്ന മാറ്റങ്ങളെല്ലാം താൻ അറിയാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

തമിഴും തെലുങ്കും ഹിന്ദിയും കന്നടയുമെല്ലാം ഒരുപാട് മാറി. കന്നട നമ്മൾ പുച്ഛിച്ചുകൊണ്ടിരുന്ന ഒരു ഇൻഡസ്ട്രി ആയിരുന്നു. ഇപ്പോൾ അതെല്ലാം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നാണ് ജഗദീഷ് നിരീക്ഷിക്കുന്നത്.

Advertisement