പ്രമുഖ നടിയുമായി പ്രണയം, വിവാഹമോചനം ഉടനെയെന്ന് പ്രചരണം; തകർന്നെന്ന് തോന്നിയിടത്തു നിന്നും പറന്നുയർന്ന് ജയം രവി

5171

തെന്നിന്ത്യൻ യുവതാരം ജയം രവി തമിഴ് സിനിമയിൽ ഇന്ന് ഏറ്റവും ജനപ്രീതി ഉള്ള നടന്മാരിൽ ഒരാൾ ആണ്. തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന ഈ നടൻ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്ന കലാകാരൻ കൂടിയാണ്.

അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസ് ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. മലയാളി പ്രേക്ഷകർക്കും ഏറെ പ്രീയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ കേരളത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. പൊന്നിയിൽ സെൽവൻ ഒന്ന്, രണ്ട് ഭാഗങ്ങളിലെ ജയം രവിയുടെ കഥാപാത്രവും ഏറെ പ്രശംസ നേടിയിരുന്നു.

Advertisements

എന്നാൽ വിജയം മാത്രമല്ല പരാജയങ്ങളും നേരിട്ടിരുന്ന ഒരു സമയമുണ്ടായിരുന്നു താരത്തിന്. ജയം എന്ന വാക്ക് പേരിൽ മാത്രമേയുള്ളൂ, എല്ലാം പരാജയമാണ് എന്ന് കേൾക്കേണ്ടി വന്ന ഒരു കാലം തനിക്കുണ്ടായിരുന്നെന്ന് ജയം രവി തന്നെ പറഞ്ഞിരുന്നു.

ALSO READ- അവാർഡ് കിട്ടിയതോടെ വെച്ചടി വെച്ചടി കയറ്റമാകും എന്നാണ് കരുതിയത്; എന്നാൽ സിനിമ ഇല്ലാതെ വീട്ടിലിരിപ്പാണ്: വിൻസി അലോഷ്യസ്

മുൻപ് കരിയറിൽ പലതും നഷ്ടപ്പെടുമ്പോൾ വ്യക്തി ജീവിതത്തിലും നടനെ തളർത്താൻ ശ്രമിച്ചവർ ഉണ്ടായിരുന്നെന്ന് എല്ലാവർക്കും അറിയാവുന്ന കഥയാണ്. പലരും പല ഗോസിപ്പുകളും പടച്ചുവിട്ടു. ഒന്നിൽ കൂടുതൽ തവണ സിനിമയിൽ നായികയായി അഭിനയിച്ച പ്രമുഖ നടിയുമായി പ്രണയത്തിലാണെന്നും ജയം രവി വിവാഹ മോചനത്തിനൊരുങ്ങുകയാണെന്നും വരെ ഗോസിപ്പുകൾ പരന്നിരുന്നു. മൗനം കൊണ്ട് അതിനെല്ലാം മറുപടി നൽകിയ നടൻ ഇപ്പോൾ പടിപടിയായി ഉയരുന്നത് കാലത്തിന്റെ നീതിയാവുകയാണ്.

താരത്തിന്റെ ഒരുപിടി സിനിമകളിലെ പരാജയങ്ങൾക്കിടയിലാണ് പിന്നീട് താരത്തിന#്‌റെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നത്. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി, ഉനക്കും എനക്കും, സന്തോഷ് സുബ്രഹ്‌മണ്യം, ദീപാവലി, തനി ഒരുവൻ തുടങ്ങിയ ഹിറ്റ് സിനിമകളെല്ലാം പരാജയത്തിൽ നിൽക്കുമ്പോൾ ആശ്വാസമായി സംഭവിച്ചവയാണ്.

ALSO READ-‘സിജുവും നിവിനും വന്നതോടെ എന്റെ നായകസ്ഥാനം തെറിച്ചു’; വില്ലൻ വേഷം പോലും കിട്ടിയില്ല: തുറന്ന് പറഞ്ഞ് ഷറഫുദ്ദീൻ

മുൻപ് പ്രമുഖനടിയുമായി പ്രണയ ബന്ധത്തിലാണെന്നും വിവാഹ മോചനത്തിനൊരുങ്ങുകയാണ് എന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിച്ചപ്പോഴും ജയം രവി മൗനത്തിലായിരുന്നു. ാെന്നിനോടും പ്രതികരിച്ച് മൂർച്ഛകൂട്ടിയില്ല.

എന്നാൽ, അത്തരം ഗോസിപ്പുകളോടൊന്നും ജയം രവി പ്രതികരിക്കാതായതോടെ ഗോസിപ്പുകാരുടെ ആവേശം കൂടുകയായിരുന്നു. അന്ന് ഗോസിപ്പിൽ പേര് ചേർക്കപ്പെട്ട നടി മറ്റൊരാളെ വിവാഹം ചെയ്തു പോയതോടെയാണ് പാപ്പരാസികൾ മൊനത്തിലായത്.

പിന്നാലെയാണ് ജയം രവിക്ക് മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ ത്തൊനായത്. അത് നടന്റെ കരിയറിനും, വ്യക്തി ജീവിതത്തിനും മറ്റൊരു വലിയ വിജയം സമ്മാനിക്കുകയായിരുന്നു.

Advertisement