”ഞാൻ മമ്മൂക്കയെ കോപ്പിയടിച്ചതാണ്; ലാലേട്ടനും മമ്മൂക്കയും ചെയ്യുന്നത് ഇതു തന്നെ”; കരിയർ പ്ലാൻ വെളിപ്പെടുത്തി ടൊവിനോ തോമസ്

96

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയർ ആർട്ടിസ്റ്റായി വന്ന് സിനിമയിൽ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടൻ ടൊവിനോ. 2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് ടൊവിനോ. സിനിമയ്ക്കകത്തും പുറത്തും താരം സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. 2018 ആണ് താരത്തിന്റെ അവസാനമായി തിയ്യേറ്ററുകളിലെത്തിയ സിനിമ. അടുത്തതായി ടൊവിനോ നായകനായി റിലീസാകുന്ന സിനിമയാണ് അദൃശ്യ ജാലകങ്ങൾ.

Advertisements

സിനിമയുടെ ട്രെയിലർ ഈയടുത്തായിരുന്നു പുറത്തെത്തിയത്. ചിത്രം എസ്റ്റോണിയയിലെ 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (POFF) മത്സരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പിഒഎഫ്എഫ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക ചാനലിലൂടെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടിരുന്നു. കൂടാതെ, ടാലിൻ ബ്ലാക്ക് നൈറ്റ്‌സ് ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഡോ. ബിജു സംവിധാനം ചെയ്യുന്ന ഈ ചിത്രം.

ALSO READ- പ്രമുഖ നടിയുമായി പ്രണയം, വിവാഹമോചനം ഉടനെയെന്ന് പ്രചരണം; തകർന്നെന്ന് തോന്നിയിടത്തു നിന്നും പറന്നുയർന്ന് ജയം രവി

സിനിമയിൽ നിമിഷ സജയനാണ് നായികയായെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങൾ. ഈ സിനിമയിൽ ഇന്ദ്രൻസും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനിമയുടെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ താരം സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൃത്യമായി കൊമേഷ്യൽ അല്ലെങ്കിൽ കണ്ടന്റ് ഓറിയന്റ്ഡ് ബാലൻസിങ്ങ് ഇപ്പോൾ ടൊവിനോയുടെ സിനിമകൾക്ക് കാണുന്നുണ്ടെന്ന ചോദ്യത്തോട് താരം പ്രതികരിച്ചതും ചർച്ചയാകുകയാണ്.

ALSO READ- അവാർഡ് കിട്ടിയതോടെ വെച്ചടി വെച്ചടി കയറ്റമാകും എന്നാണ് കരുതിയത്; എന്നാൽ സിനിമ ഇല്ലാതെ വീട്ടിലിരിപ്പാണ്: വിൻസി അലോഷ്യസ്

ടൊവിനോ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുമായി വരുമ്പോൾ തന്നെ എമ്പുരാൻ സിനിമയുടെ ഭാഗവുമാകുന്നു. ഇപ്പുറത്ത് വഴക്കും അദൃശ്യ ജാലകവും പോലെയുള്ള സിനിമകളും വരുന്നു. ഒരു സമയത്ത് മമ്മൂട്ടിയൊക്കെ ചെയ്ത കാര്യമായിരുന്നു ഇത്. ഇപ്പോൾ തന്നെ മമ്മൂട്ടിയുടെ കാതലും ബസൂക്കയും ഒരുമിച്ച് വരുന്നത് പോലെ.

ഇത്തരത്തിൽ കൃത്യമായ ബാലൻസിങ്ങ് കരിയർ പ്ലാനാണോ, അതോ സംഭവിച്ചതാണോ എന്നായിരുന്നു താരം നേരിട്ട ചോദ്യം. അതിന് ടൊവിനോ പറഞ്ഞ മറുപടിയാണ് വൈറലായത്. താൻ മമ്മൂട്ടിയെ കോപ്പിയടിച്ചതാണ് എന്നാണ് താരം പറഞ്ഞത്.

അതേ സെയിം പരിപാടിയാണ് ഇത്. ഞാൻ മമ്മൂക്കയെ കോപ്പിയടിച്ചതാണ് (ചിരി). ഞാൻ രണ്ടുതരം സിനിമകൾക്കും ഓപ്പണാണ്. അതുകൊണ്ട് സംഭവിക്കുന്നതാണ്. കൊമേഷ്യൽ സിനിമകളെയും കണ്ടന്റ് ഓറിയന്റ്ഡ് സിനിമകളെയും ഞാൻ വളരെ ഓപ്പണായാണ് സമീപിക്കുന്നതെന്നും താരം വിശദാകരിച്ചു.

എത്രനല്ല സിനിമകൾ വരുന്നോ അതിനനുസരിച്ച് രണ്ടുതരം സിനിമകളിലും ചെയ്യും. എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന സിനിമകൾ വന്നാൽ എന്തായാലും ചെയ്യും.പിന്നെ ഞാനല്ല ഇങ്ങനെ ആദ്യമായിട്ട് ചെയ്യുന്നത്. മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇത്തരത്തിൽ ചെയ്യുന്നവരാണെന്നം ടൊവിനോ വ്യക്തമാക്കി.

ടോപ്പ് ആക്ടേഴ്സൊക്കെ അങ്ങനെ സിനിമ ചെയ്യുന്നവരാണെന്നും എല്ലാവരും അത്തരത്തിൽ ചെയ്തത് കൊണ്ടാണ് ഇന്ന് കാണുന്ന തരത്തിലേക്ക് അവരൊക്കെ എത്തിയതെന്നും ടൊവിനോ വിശദീകരിച്ചു.

തന്നെ സംബന്ധിച്ചിടത്തോളം ചെയ്യാൻ കഴിയുന്നത് അവരുടെ പാത പിന്തുടരുകയെന്നതാണ്. നമ്മുടെ സീനിയേഴ്സിന്റെ പാത പിന്തുടരുന്നതാണ് ഏറ്റവും സേഫസ്റ്റ് ഓപ്ഷനെന്നും താരം വ്യക്തമാക്കി.

Advertisement