അവാർഡ് കിട്ടിയതോടെ വെച്ചടി വെച്ചടി കയറ്റമാകും എന്നാണ് കരുതിയത്; എന്നാൽ സിനിമ ഇല്ലാതെ വീട്ടിലിരിപ്പാണ്: വിൻസി അലോഷ്യസ്

227

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് വിൻസി അലോഷ്യസ്. വികൃതി എന്ന 2019ൽ പുറത്തിറങ്ങി ചിത്രത്തിൽ സൗബിൻ ഷാഹിറിന്റെ നായികയായിയായണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിൽ നിരവധി സിനിമകളിൽ തിളങ്ങി താരം കൈയ്യടി നേടി.

നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ വിൻസി ഭീമന്റെ വഴി, ജന ഗണ മന, കനകം കാമിനി കലഹം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. ഇപ്പോഴിതാ രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും താരം നേടിയിരിക്കുകയാണ്.

Advertisements

അതേസമയം, ഇപ്പോഴിതാ താരം സംസ്ഥാന പുരസ്‌കാരം ഒരു തരത്തിലും തന്റെ കരിയറിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് തുറന്നുപറയുകയാണ് വിൻസി. പുരസ്‌കാരം ലഭിച്ചതോടെ ഇനി സിനിമയിൽ വലിയ തിരക്കാകുമെന്നും വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്നുമാണ് കരുതിയിരുന്നതെന്നും എന്നാൽ തനിക്ക് തെറ്റിയെന്നും വിൻസി തുറന്നുപറഞ്ഞു.

ALSO READ- ‘സിജുവും നിവിനും വന്നതോടെ എന്റെ നായകസ്ഥാനം തെറിച്ചു’; വില്ലൻ വേഷം പോലും കിട്ടിയില്ല: തുറന്ന് പറഞ്ഞ് ഷറഫുദ്ദീൻ

താൻ ഇപ്പോഴും സിനിമയൊന്നും ഇല്ലാതെ താൻ വീട്ടിലിരിപ്പാണെന്നുമാണ് വിൻസി പറയുന്നത്. ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് വിൻസി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാവി സുരക്ഷിതമാണ് എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തോടും താരം പ്രതികരിച്ചു.

തനിക്ക് ഒരു ഭയവുമില്ലെന്നും എന്തിനും ഓക്കെയാണെന്നും പടങ്ങളൊന്നുമില്ലെങ്കിലും ജീവിച്ചുപോകുമെന്നുമാണ് വിൻസി പറയുന്നത്.

ALSO READ-‘മകൾ മീനൂട്ടി എന്റെ അഭിമാനമാണ്; മീനാക്ഷിയെ പോലെ മഹാലക്ഷ്മിയും എന്റെ സുഹൃത്താണ്’; പെൺമക്കളെ കുറിച്ച് ദിലീപ്

അവാർഡ് കിട്ടിയപ്പോൾ ഇനി അവസരം കാരണം നിന്ന് തിരിയാൻ സമയമുണ്ടാകില്ലെന്നും തുടരെ പടങ്ങൾ വരും എന്നൊക്കെ തോന്നി. വരുന്നത് ഭയങ്കര ലിമിറ്റഡാണ്. നമ്മൾ ഒടുക്കത്തെ സെലക്ടീവ് ആകുന്നതുകൊണ്ട് ഒന്നും കിട്ടുന്നുമില്ല. പക്ഷേ കുഴപ്പമില്ലെന്നും താരം പറഞ്ഞു.

ഇതിൽ പോകട്ടെ. കൃത്യമായ സമയത്ത് കൃത്യമായ കാര്യങ്ങൾ സംഭവിക്കുമെന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ട് നിന്ന് പോകുന്നു. വരും. വരുന്നത് ചെയ്യും. ഇനിയിപ്പോൾ ഫീൽഡ് ഔട്ട് ആകുകയാണെങ്കിലു ഹാപ്പിയാണ്.


ഇത് ഡാർക്ക് ആക്കി പറഞ്ഞതല്ല. അങ്ങനെ എക്സ്ട്രീം വരെ പോകുകയാണെങ്കിലും താൻ ഓക്കെയാണ് എന്നും വിൻസി പറയുന്നു.

Advertisement