ലാലിന്റെ നെറ്റിയിലും നെഞ്ചത്തും അയാൾക്ക് പറയാനുള്ള ഡയലോഗ് ഒട്ടിച്ചിരിക്കുകയായിരുന്നു; ഒരുപാട് നേരം നീണ്ട റിഹേഴ്‌സൽ കഴിഞ്ഞ് വില്ലൻ പറഞ്ഞ ഡയലോഗ് കേട്ട് ദിലീപ് കിടന്ന് ചിരിച്ച് തുടങ്ങി; ഷൂട്ടിങ്ങ് സെറ്റിലെ രസകരമയ അനുഭവം പങ്ക് വെച്ച് ജയറാം

2204

വിവിധ ഭാഷകളിൽ നിന്നുള്ള നായകന്മാർ വന്ന് പോകുന്ന ഇടമാണ് തെന്നിന്ത്യൻ സിനിമാ ലോകം. നായകന്മാർ മാത്രമല്ല നായികമാരും അങ്ങനെ തന്നെയാണ്. വില്ലൻ വേഷങ്ങളിലായിരിക്കും കൂടുതൽ പേർ അന്യഭാഷയിൽ നിന്ന് മലയാളത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഒരു വില്ലൻ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന് കൊടുത്ത പണിയെക്കുറിച്ച് വാചാലനായിരിക്കുകയാണ് ജയറാം. സിനിമ ചിരിമയിലാണ് താരം ഈ കഥ തുറന്ന് പറഞ്ഞത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ;

ചൈനടൗൺ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയമാണ്. ദിലീപ്, ജയറാം, മോഹൻലാൽ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്. വില്ലനായി വരുന്നതാകട്ടെ സൂര്യയുടെ തമിഴ് ചിത്രമായ ഗജിനിയിലെ വില്ലനായ പ്രദീപ് റാവുത്തർ. അദ്ദേഹം ഷൂട്ടിങ്ങ് സെറ്റിലേക്ക് എത്തുന്നതിനേക്കാൾ മുന്നേ താരത്തെ കുറിച്ച് ബിൽഡപ്പ് കിടക്കുകയാണ്. അദ്ദേഹം എല്ലാ ഭാഷയും കൈകാര്യം ചെയ്യുന്നതിൽ മിടുക്കനാണ് എന്നാണ് ലാൽ പറഞ്ഞത്. അദ്ദേഹത്തിന് പറയാൻ ഒരുപാട് ഡയലോഗ് ഉണ്ടോ. അങ്ങനെ ആണെങ്കിൽ നമുക്ക് അദ്ദേഹത്തെ ഹെൽപ്പ് ചെയ്യാം എന്നൊക്കെ പറയുന്നുണ്ട്.

Advertisements

Also Read
ഐശ്വര്യറായിയാണ് എന്റെ നായികയായി അഭിനയിക്കുന്നത് എന്നു പറഞ്ഞപ്പോൾ അയാൾ നിശബ്ദനായി; പത്ത് മിനിറ്റോളം എന്നെ നോക്കി നിന്നു; രജനികാന്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പിറ്റേ ദിവസം രാവിലെ അങ്ങനെ കാത്ത് കാത്തിരുന്ന ആളെത്തി. ഒറ്റ ഷോട്ടിൽ എടുക്കുന്ന ജയിൽ രംഗമാണ്. ഞാനും ലാലും ഒപ്പിടുന്നു, പിന്നാലെ ദിലീപ് ഒപ്പിടുന്നതിന് മുമ്പായി ഒന്ന് നോക്കും അപ്പോൾ ഒപ്പിടെടാ എന്ന് റാവത്ത് പറയുന്നു, ഇതാണ് രംഗം. റാഫിയോടും മെക്കാർട്ടിനോടും അദ്ദേഹം സീനെന്താണെന്ന് ചോദിച്ചു. ഒപ്പിടു എന്നതാണ് ഡയലോഗ് എന്ന് അവർ അറിയിച്ചു. എന്താണ് അർത്ഥം എന്ന് ചോദിച്ചപ്പോൾ സൈൻ കരോ എന്നാണെന്ന് അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. ഒരു വാക്ക് മാത്രമല്ലേയുള്ളൂവല്ലേ എന്ന് റാവത്ത് ചോദിച്ചു.

അതിന്റെ അർത്ഥം പറഞ്ഞും വോയ്സ് മോഡുലേഷൻ മാറ്റി പറഞ്ഞുമൊക്കെ അങ്ങനെ അദ്ദേഹം റിഹേഴ്സൽ നോക്കുകയാണ്. കൂടെ ഒരു അസിസ്റ്റന്റുമുണ്ട്. കുറേനേരം കഴിഞ്ഞ് സീൻ എടുക്കാമെന്ന് തീരുമാനിച്ചു.ലാൽ വന്ന് ഒപ്പിട്ടു, ഞാൻ വന്ന് ഒപ്പിട്ടു. പിന്നാലെ ദിലീപ് വന്ന് തലയുയർത്തി നോക്കിയതും റാവത്ത് ഒപ്പിടെടാ എന്നതിന് പകരം പറഞ്ഞത് തുപ്പിട്രാ എന്ന്. ദീലിപ് അങ്ങനെ തന്നെ നിലത്ത് വീണ് ചിരിയായി. ഞാൻ അവിടെ നിന്നും ഓടി. പാവം ലാൽ എങ്ങനെയോ അവിടെ പിടിച്ചു നിന്നു.

Also Read
ഈ കാണുന്ന പോലെ അല്ല ഞാൻ, പെട്ടെന്ന് ദേഷ്യപ്പെടും; പണി കിട്ടിയത് പ്രണയത്തിൽ മാത്രമല്ല, സൗഹൃദത്തിലും കിട്ടിയിട്ടുണ്ട്; കാർത്തിക് ശങ്കർ

റാവുത്തറിന് പിറ്റേദിവസവും സീനുണ്ട്. ഇത്തവണ ഒരു വാക്കല്ല നെടുനീളൻ ഡയലോഗാണ്. മോഹൻലാലിന് അന്ന് പനിയായിരുന്നു. ഒരു വാക്ക് പറയാൻ തന്നെ അത്രയും കഷ്ടപ്പെട്ടതാണ് ഇതിപ്പോൾ എന്തായിരിക്കുമെന്നൊക്കെ ലാൽ വന്ന് ചോദിക്കുന്നുണ്ട്. അങ്ങനെ സീൻ എടുക്കാൻ തീരുമാനിച്ചു. ഡയലോഗ് മിസാകാതിരിക്കാൻ വലിയ ബോർഡിൽ എഴുതി റാവത്ത് നടക്കുന്നതിന് അനുസരിച്ച് ചുറ്റിനും വച്ചു. താഴെ നിലത്ത് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഫ്രെയിമിൽ വരാത്ത വിധം കിടന്നും ഡയലോഗ് പറഞ്ഞു കൊടുക്കുന്നുണ്ട്.

ലാലിന്റെ മുഖത്ത് നോക്കിയാണ് അവസാനത്തെ ഡയലോഗ് പറയേണ്ടത്. അവിടെ ബോർഡ് വെക്കാൻ സാധിക്കാത്തകൊണ്ട്, പനി പിടിച്ച് നിൽക്കുന്ന പാവം മോഹൻലാലിന്റെ നെറ്റിയിൽ ഡയലോഗ് എഴുതി ഒട്ടിച്ചു വച്ചു. രണ്ട് കവിളിലും നെഞ്ചിലുമെല്ലാം ഡയലോഗ് എഴുതി ഒട്ടിച്ചു. ആ പാവം അനങ്ങാതെ നിന്നു. സജഷൻ ഷോട്ടായത് കൊണ്ട് മുഖം കാണില്ല. പക്ഷെ അനങ്ങിയാൽ കവിൾ കാണുമെന്നതിനാൽ മോഹൻലാലിന് അനങ്ങാൻ പറ്റില്ല.ഒരു വില്ലൻ കാരണം മോഹൻലാലിന് പണി കിട്ടിയത് അന്നാണ്

Advertisement