ജീവിക്കാൻ തന്നെ താൽപര്യം ഇല്ലാതായി, പെട്ടെന്ന് മ രി ക്കാ ൻ എന്താണ് മാർഗം എന്നാലോചിച്ചു: നടി സ്വാസിക പറഞ്ഞത് കേട്ട് ഞെട്ടി ആരാധകർ

1156

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായ സിനിമാ സീരിയൽ നടിയായി മാറിയ താരസുന്ദരിയാണ് സ്വാസിക വജയ്. തമിഴ് സിനിമ വൈഗയിലൂടെ തമിഴിലും അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ച നടി പക്ഷേ ഏറെ പ്രശ്സത ആയത് മിനിസ്‌ക്രീൻ പരമ്പരകളിൽ കൂടി ആയിരുന്നു.

ഫ്ളവേഴ് ചാനലിലെ സീത എന്ന പരമ്പരയാണ് നടിക്ക് ഏറെ പോപ്പുലാരിറ്റി നേടി കൊടുത്തത്. സിനിമയിലു സീരിയലുകളിലും ഒരേ പോലെ സജീവമായ നടി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചു കഴിഞ്ഞു. അതേ സമയം വനിതക്ക് നൽകിയ അഭിമുഖത്തിൽ സാസ്വിക പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

Advertisements

സിനിമകൾ ഇല്ലാതിരുന്ന സമയത്ത് തൻ ആ ത്മ ഹ ത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്നാണ് സ്വാസിക വെളിപ്പെടുത്തയിത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഒന്നും ചെയ്യാൻ ആകാതെ വീട്ടിലിരിക്കുന്ന അവസ്ഥ വന്നുവെന്നും അപ്പോൾ മ രി ക്കാ നു ള്ള മാർഗം നോക്കിയിരുന്നു എന്നും സ്വാസിക പറയുന്നു.

Also Read
വാഴ നനയുമ്പോള്‍ ചീര നനയുമെന്ന് പറയുന്നതുപോലെയാണ്, ഗായത്രി അരുണിന്റെ യൂട്യൂബ് ചാനല്‍ പ്രൊമോഷനെ പരിഹസിച്ച് നടന്‍ സിദ്ധിഖ്

ധ്യാനത്തിലൂടെയും യോഗയിലൂടെയുമാണ് തന്നെത്തനെ തിരിച്ചുപിടിച്ചതെന്നും സീരിയലുകളിലൂടെ വീണ്ടും സ്വപ്നങ്ങളിലേക്ക് പിടിച്ചുകയറുക ആയിരുന്നുവെന്നും സ്വാസിക പറഞ്ഞു. വൈഗ എന്ന ചിത്രത്തിന് ശേഷം തമിഴിൽ മൂന്നും മലയാളത്തിൽ പ്രഭുവിന്റെ മക്കൾ, അയാളും ഞാനും തമ്മിൽ എന്നീ സിനിമകളിലും അഭിനയിച്ചു.

പിന്നീട് അവസരങ്ങൾ വന്നില്ല. പഠനവും വിട്ടു, സിനിമയും ഇല്ല എന്ന അവസ്ഥ. ജീവിക്കാൻ തന്നെ താൽപര്യം ഇല്ലാതായി. പെട്ടെന്ന് മ രി ക്കാൻ എന്താണ് മാർഗം എന്ന് ആലോചിച്ചു. നാളെ ഒരു വണ്ടി വന്ന് തട്ടിയിരുന്നെങ്കിൽ എന്നൊക്കെയായി തോന്നൽ. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കിൽ. ഞാൻ മാത്രം സിനിമ എന്ന് പറഞ്ഞ് സമയം കളയുന്നു.

രാവിലെ എഴുന്നേൽക്കുക വീട്ടിൽ വെറുതെ ഇരിക്കുക എന്നതായിരുന്നു ദിനചര്യ. അതിൽനിന്നും പുറത്തു കടക്കണം ആ തോന്നൽ ശക്തമായി. ധ്യാനം യോഗ പരിശീലനത്തിന് പോയി തുടങ്ങി. ഞാൻ എന്നെ വീണ്ടെടുക്കാൻ തുടങ്ങിയ ദിവസങ്ങൾ ആയിരുന്നു അത്. ആ സമയത്താണ് മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന സീരിയലിലേക്ക് വിളിക്കുന്നത്.

എവിടെയാണ് പിടിച്ചുകയറുക എന്നറിയില്ലല്ലോ, അങ്ങനെ സീരിയൽ തെരഞ്ഞെടുത്തു. അതൊരു പുതിയ തുടക്കമായി. നിരാശകൾ അകന്നു. സിനിമയെങ്കിൽ സിനിമ, സീരിയലെങ്കിൽ സീരിയൽ എന്ന രീതിയിലേക്ക് മാറി. പിന്നീട് അഭിനയിച്ച സീത സീരിയലും സൂപ്പർ ഹിറ്റായി. ഒപ്പം സിനിമയിലും അവസരം വന്നു.

സിനിമയും സീരിയലും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്നത് ഭാഗ്യമാണ് അതെല്ലാവർക്കും കിട്ടുന്നതുമല്ല. ആ പ്രായം അതായിരുന്നു. പെട്ടെന്ന് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യും. ആ സമയത്തെ പൊട്ടചിന്തയാണ് ആ ത്മ ഹ ത്യ ചെയ്താലോ എന്ന തോന്നൽ.

ഇപ്പോഴാണ് എന്ത് വലിയ മണ്ടത്തരമാണ് അതൊക്കെ എന്ന് മനസിലാവുന്നത്. ആഗ്രഹിക്കുന്നത് നേടാൻ പരിശ്രമിക്കുക. വെകിയാലും അത് സംഭവിക്കും എന്ന് തിരിച്ചറിഞ്ഞു. ഇപ്പോൾ ആ സത്യത്തിലാണ് വിശ്വസിക്കുന്നത്. അതാണ് മുന്നോട്ട് നയിക്കുന്നത് എന്നും സ്വാസിക വെളിപ്പെടുത്തുന്നു.

Also Read
ഞാൻ ചെയ്യേണ്ടിയിരുന്ന വേഷമാണ് ആ സിനിമയിൽ ഐശ്വര്യ റായ് ചെയ്തത്, സംവിധായകൻ ആദ്യം വിളിച്ചത് എന്നെ പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തി മഞ്ജു വാര്യർ

Advertisement